ഓന്തിന്റെ നിറം മാറ്റം

ചില ഓന്തുകൾക്ക് നിറം മാറാനുള്ള കഴിവുണ്ട്. വിവിധ തരം ഓന്തുകൾക്ക് വിവിധ നിറങ്ങൾ സ്വീകരിക്കാനുള്ള കഴിവുണ്ട്. പിങ്ക്, നീല, ചുവപ്പ്, പച്ച, കറുപ്പ്, ബ്രൗൺ, ഇളം നീല, മഞ്ഞ, പർപ്പിൾ, ടർക്കോയ്സ് തുടങ്ങിയ നിറങ്ങൾ സ്വീകരിക്കാൻ ഓന്തുകൾക്ക് സാധിക്കും.

നിറം മാറ്റത്തിന് പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുക, മറ്റുള്ള ഓന്തുകളുമായി സംവദിക്കുക, താപനിലയുടെ വ്യത്യാസങ്ങൾക്കനുസരിച്ച് മാറുക എന്നിങ്ങനെ പല ഉദ്ദേശങ്ങളുണ്ട്.  ഇരപിടിക്കാൻ വരുന്ന ജീവിയുടെ കാഴ്ച്ചശക്തിക്കനുസരിച്ച് (ഉദാഹരണം പക്ഷിയോ പാമ്പോ) നിറം മാറ്റാൻ ചിലയിനം ഓന്തുകൾക്ക് കഴിവുണ്ട്.

മരുഭൂമിയിൽ ജീവിക്കുന്ന നമാക്വ ഓന്ത് ശരീരതാപനില നിയന്ത്രിക്കാൻ നിറം മാറ്റം ഉപയോഗിക്കുന്നുണ്ട്. പുലർച്ചെ ശരീരതാപനില പെട്ടെന്നു വർദ്ദിപ്പിക്കാനായി ഇത് കറുത്ത നിറം സ്വീകരിക്കും. സൂര്യതാപം അധികമാകുന്നതിനൊപ്പം ഇളം ചാരനിറത്തിലേയ്ക്ക് ഓന്ത് മാറും.

നിറം മാറ്റത്തിന്റെ സംവിധാനം

ക്രോമോഫോറുകൾ എന്നയിനം പ്രത്യേക സെല്ലുകൾ ഓന്തുകളുടെ ത്വക്കിലുണ്ട്. ഈ കോശങ്ങൾക്കുള്ളിൽ പിഗ്മെന്റുകൾ ഉണ്ട്. തൊലിയുടെ പുറം പാളി സുതാര്യമാണ് അതിനുകീഴിലുള്ള മൂന്ന് പാളികളിൽ:

പുറം പാളിയിൽ മഞ്ഞയും (xanthophore) ചുവപ്പും (erythrophore) പിഗ്മെന്റുകളുള്ള കോശങ്ങളാണുള്ളത്.
മദ്ധ്യത്തിലെ പാളിയിൽ നീലനിറമോ വെള്ളനിറമോ ആയി തോന്നിക്കുന്ന (iridophore) പിഗ്മെന്റുള്ള കോശങ്ങളാണുള്ളത്.
ഏറ്റവും ഉള്ളിലുള്ള പാളിയിൽ കറുത്ത പിഗ്മെന്റാണുള്ളത്. ഈ പാളിയിലെ കോശങ്ങൾ (melanophores) എന്തുമാത്രം പ്രകാശം പ്രതിഫലിപ്പിക്കപ്പെടുന്നു എന്നതിനെ നിയന്ത്രിക്കുന്നു.
പിഗ്മെന്റ് തരികളുടെ വിതരണമാണ് ഓരോ നിറത്തിന്റെയും അളവ് നിയന്ത്രിക്കുന്നത്. പിഗ്മെന്റ് തുല്യമായി വിതരണം ചെയ്തിരിക്കുന്ന സമയത്ത് കോശം ഏറ്റവും കടുത്ത നിറത്തിൽ കാണപ്പെടും. പിഗ്മെന്റ് കോശത്തിന്റെ മദ്ധ്യത്തായിരിക്കുമ്പോൾ കോശം സുതാര്യമായിരിക്കും. മസ്തിഷ്കത്തിൽ നിന്നുള്ള സന്ദേശത്തിനനുസരിച്ചാണ് ക്രോമോഫോറുകൾ നിറം മാറുന്നത്‌.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...