വള്ളം കളിയേക്കാള്‍ ലഹരിപിടിപ്പിക്കുന്ന മറ്റൊന്നും കുട്ടനാട്ടുകാർക്കില്ല. ആര്‍പ്പുവിളിയിലും ആരവത്തിലും വള്ളം കളി കുട്ടനാട്ടുകാരുടെ സിരകളില്‍ നുരയുന്ന ഊര്‍ജ്ജമാണ്. ഉത്സവ, കായിക പ്രേമികളേയും ഒരു പോലെ ആവേശഭരിതരാക്കുന്ന വള്ളംകളി. ഏറ്റവും ആവേശമുണ്ടാക്കുന്ന വള്ളംകളി ആലപ്പുഴയിലെ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി തന്നെ.
കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. കുതിച്ചുപായും കുതിരപോലെ പുന്നമടക്കായലിലെ ഒാളംതല്ലിച്ചിതറിച്ചുകൊണ്ട് പാഞ്ഞുവരുന്ന ചുണ്ടന്‍ വള്ളങ്ങൾ. കാണികളുടെ ഹൃദയമിടുപ്പു കൂട്ടുന്ന കാഴ്ച. ഇതൊരു ദേശീയ ഉത്സവം തന്നെ. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് നെഹ്രുട്രോഫി വള്ളംകളി നടക്കുക. വള്ളംകളിയുടെ ദിവസം കായല്‍തീരം മനുഷ്യ മഹാസമുദ്രമായി മാറുന്നു. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ നെഹ്രുട്രോഫി വള്ളം കളി കാണാന്‍ നിരവധിപേർ ഇവിടെ എത്തും.
നയന മനോഹരമാണ് ചുണ്ടന്‍ വള്ളങ്ങള്‍.
ജലമേളയുടെ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ആഴ്ചകള്‍ക്ക് മുന്‍പെ ആരംഭിക്കുന്നു. ആവേശ ലഹരിയിലുള്ള ഉൽസവമല്ലിത് മറിച്ച് വള്ളം കളിക്ക് പങ്കെടുക്കുന്ന തുഴക്കാരെല്ലാം തന്നെ വ്രതശുദ്ധിയോടെയാണ് പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നത്. മെയ്യും മനസ്സും മെരുക്കിയെടുക്കുന്ന ആദ്യ പരിശീലനം തുടങ്ങുന്നത് കരയിലാണ്. അലങ്കാര ശോഭയിൽ അമരത്തില്‍ ഉയര്‍ന്ന് നിൽക്കുന്ന മുത്തക്കുടകളോടു കൂടിയ വർണ്ണാഭമായ ചുണ്ടൻവള്ളങ്ങളും ബോട്ടുകളും ചേര്‍ന്ന കായല്‍ പരപ്പിന്റ മനോഹരദൃശ്യം ആരെയും ആകർഷിക്കും.
കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന തനതു കലകളുടെയും പഞ്ചവാദ്യങ്ങളുടെയും അകമ്പടിയോടെ നെഹ്‌റു ട്രോഫി വള്ളംകളി ഉൽസവലഹരിയാക്കിമാറ്റുന്നു. തീരത്തു തടിച്ചുകൂടിയിരിക്കുന്ന കാഴ്ചക്കാരുടെ ആർപ്പു വിളികളും കരാഘോഷവും എല്ലാം തുഴക്കാര്‍ക്ക് ചുണ്ടന്‍വള്ളങ്ങൾ ഇഞ്ചോടിഞ്ചു പൊരുതി കുതിക്കാൻ ഉൗര്‍ജം പകരുന്നു. ഉത്സവ പ്രേമികളേയും കായിക പ്രേമികളേയും ഒരു പോലെ ആവേശഭരിതരാക്കുന്ന വള്ളംകളി.
കൗതുകം ഉണർത്തും കാഴ്ചകൾ
ചുണ്ടൻ വള്ളത്തിന്റ ഗതി നിർണയിക്കുന്നത് അമരക്കാരാണ്. നിരയായി ട്രാക്കുകളിൽ ക്രമീകരിച്ചിരിക്കുന്ന ചുണ്ടന്‍ വള്ളങ്ങളും ഒരേ വേഷവിധാനങ്ങൾ അണിഞ്ഞ തുഴക്കാരും കൗതുകം നിറഞ്ഞ കാഴ്ച തന്നെ. അടുത്ത കാഴ്ച ട്രാക്കിലൂടെ മിന്നല്‍ വേഗത്തിനല്‍ പായുന്ന വള്ളങ്ങളാണ് തികച്ചും നയന മനോഹരമായ കാഴ്ചകൾ. കുട്ടനാട്ടുകാരുടെ മാത്രമല്ല കായലോരത്ത് തടിച്ചുകൂടിയ കാണികളുടെയും ഹൃദയത്തിൽ ആവേശം പകരുന്ന ജലമേള. നാടൻപാട്ടുകളും ഈരടികള്‍ കോർത്തിണക്കി കരയും കായലും ഇളകിമറിച്ചു കൊണ്ടുള്ള ആരവങ്ങളുടെ അമരക്കാരനും പാട്ടിന്റെ താളത്തിനൊത്ത് വള്ളം തുഴയുന്ന തുഴക്കാരും ഫിനിഷിങ് പോയിന്റ് എന്ന ലക്ഷ്യവും എല്ലാം കാണികൾക്ക് അഴകും മിഴിവും ആവേശവും പകരുന്ന അതിമനോഹര കാഴ്ച തന്നെ.
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങൾ എന്നറിയപ്പെടുന്നത്. കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങളെഅപേക്ഷിച്ച് ഈ വള്ളങ്ങൾക്ക് 5-6 കോൽ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിൻഭാഗം),കൂമ്പ്(മുൻഭാഗം) എന്നിവ വെള്ളത്തിനോട് ചേർന്നു കിടക്കുമ്പോൾ പള്ളിയോടങ്ങളുടെ മൂന്നിൽ രണ്ടു ഭാഗം മാത്രമേ ജലത്തിൽ സ്പർശിക്കുകയുള്ളൂ. അതുപോലെ തന്നെ വള്ളത്തിന്റെ 'ഉടമ'(വീതി) കുട്ടനാടൻ വള്ളങ്ങളെ അപേക്ഷിച്ചു കൂടുതൽ ആയിരിക്കും.
ഒരു വള്ളത്തിൽ 100-110 വരെ ആൾക്കാർ കയറും. 4 അമരകാർ, 10 നിലയാൾ, ബാക്കി തുഴക്കാർ എന്നാണ് കണക്ക്.4 അമരക്കാർ നാലു വേദങ്ങളെയും, കൂമ്പിൽ ഇരിക്കുന്ന 8 തുഴകാർ അഷ്ടദിക്‌ൿപാലകന്മാരേയും, അമരത്തിന്റെ ഇരുവശവും ഉള്ള 2 വെങ്കലകുമിളകൾ സൂര്യനേയും ചന്ദ്രനേയുംപ്രധിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.
നിർമ്മാണ രീതിതിരുത്തുക
ഒരു വള്ളം നിർമ്മിക്കുന്നതിന് ഏക്ദേശം 40 - 45 ലക്ഷം രൂപ ചെലവാകും. ഇതിന്റെ നിർമ്മാണത്തിനു ഉപയോഗിക്കുന്ന തടി ആഞ്ഞിലിയാണ്. പാലാ-കാഞ്ഞിരപ്പള്ളി മണിമല എന്നീ സ്ഥലങ്ങളിൽ നിന്നാണ് സാധാരണയായി ഇതിനു വേണ്ടിയുള്ള വലിയ ആഞ്ഞിലിത്തടികൾ ലഭിക്കുന്നത്.
ആറിന്റെ കരയിൽ നിർമ്മിക്കുന്ന മാലിപ്പുരകളിൽ ആണ് വള്ളത്തിന്റെ നിർമ്മാണം നടത്തുന്നത്.'ഏരാവ്-മാതാവ്' എന്ന 2 നീളമുള്ള പലകകൾ ആണ് ഒരു വള്ളത്തിന്റെ നട്ടെല്ല്. ആദ്യം കമഴ്ത്തിയിട്ട് ഈ 2 പലകകൾ ഒരു അച്ചിൽ ഉറപ്പിച്ച് ഒരു വളവ് ഉണ്ടാക്കിയെടുത്തിട്ടാണ് വള്ളംപണി ആരംഭിക്കുന്നത്. ഈ വളവ് ഉണ്ടാക്കിയെടുക്കാൻ സാധാരണ 3-4 മാസം വേണ്ടിവരും.പണിക്ക് ഉപയോഗിക്കുന്ന തടി മുഴുവൻ കൈ കൊണ്ട് അറത്തു എടുക്കുകയാണ്.
വള്ളംപണിക്കായി എഴുതപ്പെട്ട തച്ചുശാസ്ത്രം നിലവില്ല. പ്രധാന ആശാരിയുടെ മനസ്സിൽ രൂപപ്പെടുന്ന കണക്കുകൾ വെച്ചാണ് പണി പുരോഗമിക്കുന്നത്. വള്ളം പണിയാൻ ആവശ്യമായ 'തറകൾ'(അഥവാ ചതുരത്തിൽ ഉള്ള ആണികൾ) നിർമ്മിക്കുന്നത് മാലിപ്പുരയിൽ തന്നെയാണ്. നല്ലൊരു തൂക്കം ഇരുമ്പ് വള്ളംപണിക്ക് ആവശ്യമാണ്.ഇതുകൂടാതെ തടികൾക്കിടയിൽ കൂടി വെള്ളം കയറാതിരിക്കുവാൻ വേണ്ടി 'ചെഞ്ചല്യം' എന്ന ഒരു കൂട്ടുപശയും ഉപയോഗിക്കും.പുറം തടി കുറച്ചു ഉള്ളിലേക്ക് കിഴിച്ചാണ് വള്ളത്തിൽ തറകൾ തറക്കുന്നത് (ഇതിനെ തറക്കുഴി എന്നാണു പറയുക ).തറകുഴികൾക്ക് ഇടയിൽ കൂടി വെള്ളം കയറാതിരിക്കാൻ പണ്ടുകാലങ്ങളിൽ തറക്കുഴികൾകൾ മെഴുകു ഉപയോഗിച്ച് അടച്ചിരുന്നു .എന്നാൽ ഇപ്പോൾ മെഴുകിന് പകരം കൂടിയ ഇനം പുട്ടി ആണ് തറക്കുഴികൾ അടക്കാൻ ഉപയോഗിക്കുന്നത് .
വള്ളത്തിന്റെ അവസാന അലങ്കാരപ്പണികൾ പ്രധാന ആശാരിയാണ് ചെയ്യുന്നത്. പണ്ടുകാലത്ത് പള്ളിയോടങ്ങൾ നിർമ്മിച്ചിരുന്നത് റാന്നി മുണ്ടപ്പുഴ തച്ചന്മാർ ആയിരുന്നു. ഇന്ന് ഈ ശാഖയിൽ നിന്ന് ആരും തന്നെ പള്ളിയോടനിർമ്മാണത്തിൽ ഏർപ്പെടുന്നില്ല. ഇപ്പോഴുള്ള പ്രധാന ശിൽപ്പി ചങ്ങങ്കരി വേണു ആചാരിയും അയിരൂർ ചെല്ലപ്പൻ ആചാരിയും ആണ്. ഇതിനു മുൻപ് കോഴിമുക്ക് നാരായണൻ ആശാരിയും ചങ്ങങ്കരി തങ്കപ്പൻ ആശാരിയും ആയിരുന്നു വള്ളങ്ങൾ നിർമ്മിച്ചിരുന്നത്. കോഴഞ്ചേരി, കീഴുകര, നെല്ലിക്കൽ,കാട്ടൂർ എന്നീ പള്ളിയോടങ്ങൾ കോഴിമുക്ക് നാരായണൻ ആശാരി നിർമ്മിച്ചതാണ്. പൂവത്തൂർ പടിഞ്ഞാറ്, മാലക്കര, ഇടനാട്, പ്രയാർ എന്നിവ തങ്കപ്പൻ ആചാരി നിർമ്മിച്ചതാണ്. ചെന്നിത്തല, കീഴുവന്മഴി, വന്മഴി, കിഴക്കനോതറ - കുന്നെക്കാട്, ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക ഇടയാറന്മുള, ഇടശ്ശേരിമല, ഇടശ്ശേരിമല കിഴക്ക്,പുന്നംതോട്ടം ,തെക്കേമുറി, അയിരൂർ, ഇടപ്പാവൂർ-പേരൂർ എന്നീ വള്ളങ്ങൾ നിർമ്മിച്ചത് വേണു ആശാരി ആണ്. കീഴ്ചെരിമേൽ, തെക്കേമുറി കിഴക്ക്, മേലുകര, കീഴുകര, നെടുമ്പ്രയാർ, ഇടപ്പാവൂർ എന്നീ പള്ളിയോടങ്ങൾ അയിരൂർ ചെല്ലപ്പൻ ആചാരി നിർമിച്ചതാണ്. ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന കോറ്റാത്തൂർ- കൈതക്കോടി, ഇടക്കുളം, റാന്നി പുല്ലുപ്രം എന്നീ പള്ളിയോടങ്ങളും ചെല്ലപ്പൻ ആചാരിയുടെ മേൽനോട്ടത്തിൽ ആണ് നിർമ്മിക്കുന്നത്.
ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെവെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.
പമ്പാതീരവാസികളായ ശില്പികൾ ലോകത്തിനു നൽകിയ അനശ്വരമായ സംഭാവനയാണ് ചുണ്ടൻ വള്ളങ്ങൾ തച്ചുശാസ്ത്രവിദ്യയുടെ ഉദാത്ത മാതൃകയായ ഇവ കേരളീയ ശില്പകലയുടെയും സംസ്കാരത്തിന്റെയും പ്രതീകമാണ്.
സ്ഥാപത്യവേദത്തിലാണ് വഞ്ചി നിർമ്മാണത്തെകുറുച്ച് പ്രതിപാദിക്കുന്നത്. ദേവന് സമർപ്പിക്കപ്പെട്ട് ഓടം എന്ന നിലക്ക് പള്ളിയോടം എന്ന് വിളിക്കുന്നത്. എന്നാൽ കേരളത്തിലെ ബുദ്ധമതത്തിന്റെ സ്വാധിനമാണ് പള്ളി എന്ന വാക്ക് ചേരാൻ കാരണമെന്നും പള്ളിയോടങ്ങൾ നിർമ്മിക്കാനുള്ള വാസ്തുവിദ്യ കേരളത്തിനു പരിചയപ്പെടുത്തിയത് ബൗദ്ധരായിരുന്നു എന്നും കരുതുന്നുണ്ട്.
എഴുതപ്പെട്ട തച്ചുശാസ്ത്രമില്ലാത്ത അതീവ സങ്കീർണ്ണമായ നിർമ്മാണരീതിയാണ് ചുണ്ടൻ വള്ളങ്ങളുടേത്. കളപ്പലകയിൽ മുഖ്യശില്പി വരച്ചിറുന്ന രൂപരേഖയനുസരിച്ചാണ് വള്ളം പണി നടത്തുക.
കണക്കു പ്രകാരം ചുണ്ടൻ വള്ളത്തിലെ തുഴക്കാരുടെ എണ്ണം അറുപത്തിനാലാണ്. അറുപത്തിനാലു തുഴക്കാർ കലകളേയും നാല് അമരക്കാർ വേദങ്ങളേയും നടുജ്ജ് നിൽകുന്ന പാട്ടുകാർ അഷ്ഠദിക് പാലകരയേയും പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കല്പം.
Follow us on:

No comments:
Post a Comment