ടൈഗണുകളും ലൈഗറുകളും” Highbrid Big Cats” എന്ന വിഭാഗത്തിൽ പെടുന്നവയാണ്.
ആൺ കടുവയും പെൺ സിംഹവും ചേർന്ന് ടൈഗൺ ഉണ്ടാകുമ്പോൾ , ആൺ സിംഹവും പെൺ കടുവയും ചേർന്ന് ലൈഗർ ഉണ്ടാകുന്നു. മനുഷ്യരുടെ മനപ്പൂർവമായ ഇടപെടൽ മൂലമാണിത് സംഭവിക്കുന്നത്.
ലൈഗർ :-
ലൈഗറുകൾ ടൈഗണുകളേക്കാൾ വലുതാണെന്ന് മാത്രമല്ല ഭൂമിയിലെ “ cat” വിഭാഗത്തിൽ ഏറ്റവും വലുതും ഇവയാണ്. ബ്രൗൺ കലർന്ന ഓറഞ്ച് നിറമാണ് ഇവക്ക്.ശരീരത്തിൽ പുള്ളികളും വരകളും കാണാറുണ്ട്. ആൺ ലൈഗറുകളിൽ ചെറിയ സടയും ആണുങ്ങളിലും പെണ്ണുങ്ങളിലും പുറത്ത് വരകളും വയറ്റിൽ പുള്ളികളും കാണുന്നു.
ലൈഗറുകളുടെ ആവറേജ് ഭാരം 1000 പൗണ്ടാണ്. ഏറ്റവും ഭാരമുള്ള ലൈഗറിൻറെ ഭാരം 1600 പൗണ്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടുവകളുടെ സാധാരണ ഭാരം 500 പൗണ്ടും സിംഹങ്ങളുടേത് 600 പൗണ്ടുമാണ്.
ലൈഗറുകൾക്ക് സിംഹങ്ങളുടെ ശബ്ദവും കടുവകളുടെ ശബ്ദവും പുറപ്പെടുവിക്കാനാകും. കടുവകളെ പോലെ നീന്തൽ ഇഷ്ടപ്പെടുന്ന ഇവ സിംഹങ്ങളെ പോലെ സമൂഹജീവിയുമാണ്.
ടൈഗൺ :-
ടൈഗണുകൾ ലൈഗറുകളേക്കാൾ ഭാരം കുറഞ്ഞവയാണെന്ന് മാത്രമല്ല കടുവകളേക്കാളും സിംഹങ്ങളേക്കാളും ഭാരം കുറഞ്ഞവയാണ്.
കടുവകളുമായി കൂടുതൽ സാമ്യമുള്ള ഇവക്ക് ഓറഞ്ച് നിറവും വെളുത്ത വയറുമാണ് കാണപ്പെടുന്നത്. ടൈഗണുകൾക്കും സിംഹത്തിൻറെയും കടുവയുടേയും ശബ്ദം പുറപ്പെടുവിക്കാനാകും.
ലൈഗറുകളെ പോലെ ഇവയും നീന്തലും സമൂഹജീവിതവും ഇഷ്ടപ്പെടുന്നു.
Follow us on:

No comments:
Post a Comment