ട്രാഫിക്കില്‍ സിഗ്നല്‍ കാത്ത് കിടക്കുമ്ബോള്‍ ചുറ്റുമുള്ള വാഹനങ്ങളെ നിരീക്ഷിക്കുക പലരുടെയും പതിവാണ്. മുന്നിലുള്ള കാറിന്റെ ‘നില്‍പും ഭാവവും’ ഈ സന്ദര്‍ഭങ്ങളിലാണ് നാം മിക്കപ്പോഴും വിലയിരുത്താറുള്ളത്.
ഇത്തരമൊരു സാഹചര്യത്തിലാണ് മുന്നിലുള്ള വാഹനത്തിന്റെ സൈലന്‍സറില്‍ (മഫ്ളര്‍) നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്ന കാര്യം ഒരിക്കല്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. 4-5 സെക്കന്‍ഡുകളുടെ ഇടവേളകളില്‍ വെള്ളത്തുള്ളികള്‍ തുടര്‍ച്ചയായി സൈലന്‍സറില്‍ നിന്നും ഇറ്റിറ്റു വീണുകൊണ്ടേയിരുന്നു.
എന്ത് കൊണ്ടാകം ഇത്? കാറില്‍ എന്തെങ്കില്‍ പ്രശ്നം കാരണമാണോ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്? സംശയവുമായി മെക്കാനിക്കിനെ സമീപിച്ചപ്പോള്‍, അദ്ദേഹം നല്‍കിയ ഉത്തരം ഒരല്‍പം അമ്ബരിപ്പിച്ചു.
കാറിന് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നത്! – ഇതാണ് മെക്കാനിക്ക് നല്‍കിയ മറുപടി.
എന്നാലും ഇതിന് പിന്നിലെ പൊരുള്‍ എന്താണ്?
സൈലന്‍സറില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നത് കാര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ്. പെട്രോള്‍ തന്മാത്രയുടെ രാസസൂത്രം C8H18 എന്നാണ്.
അതായത് ഒരു പെട്രോള്‍ തന്മാത്രയില്‍ എട്ട് കാര്‍ബണ്‍ കണങ്ങളും 18 ഹൈഡ്രജന്‍ കണങ്ങളുമാണുള്ളത്.
പെട്രോള്‍ കമ്ബസ്റ്റ്യന്‍ (ജ്വലനം) നടത്തി ഹൈഡ്രോകാര്‍ബണിനെ കാര്‍ബണ്‍ ഡൈഓക്സൈഡും വെള്ളവുമായി (H20) വേര്‍തിരിച്ചാണ് ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്.
കമ്ബസ്റ്റ്യനെ തുടര്‍ന്ന് ഒക്ടേനിലുണ്ടാകുന്ന (Octane) രാസമാറ്റം ഇങ്ങനെ:
2 C8H18 + 25 O2 → 16 CO2 + 18 ഹ൨യോ
ഉദ്ദാഹരണത്തിന് 25 ഓക്സിജന്‍ കണികകള്‍ക്ക് ഒപ്പം രണ്ട് ഹൈഡ്രോകാര്‍ബണ്‍ കണങ്ങളാണ് എഞ്ചിനിലുള്ളതെന്ന് സങ്കല്‍പിക്കുക. സമ്മിശ്ര രൂപത്തിലുള്ള ഇവ രണ്ടും സ്പാര്‍ക്ക് പ്ലഗില്‍ നിന്നും കത്തിക്കപ്പെടും.
പിന്നാലെ സൈലന്‍സര്‍ പൈപില്‍ നിന്നും 16 കാര്‍ബണ്‍ ഡൈഓക്സൈഡ് തന്മാത്രകളും 18 ജല കണങ്ങളുമാണ് പുറത്ത് വരിക. ചില കാറുകള്‍ കൃത്യമായ അനുപാതത്തില്‍ ഇന്ധനം ദഹിപ്പിക്കണമെന്നില്ല.
കുറഞ്ഞ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡും (CO), കത്തിതീരാത്ത ഹൈഡ്രോകാര്‍ബണുകളും (C8H18), നൈട്രജന്‍ ഓക്സൈഡും (NO2) എഞ്ചിന്‍ എക്സ്ഹോസ്റ്റ് പോര്‍ട്ടില്‍ നിന്നും കാര്‍ബണ്‍ ഡൈഓക്സൈഡിനും ജലത്തിനുമൊപ്പം പുറത്ത് വരാം.
ഈ അവസരത്തിലാണ് കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകള്‍ അവയുടെ കര്‍ത്തവ്യം നിറവേറ്റുന്നത്. എക്സ്ഹോസ്റ്റ് വാതകങ്ങളെ പരമാവധി നിയന്ത്രിക്കുകയാണ് കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകള്‍ ചെയ്യുന്നതും.
കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള ഉപദ്രവകാരികളായ വാതകങ്ങളെ നിരുപദ്രവ മിശ്രിതങ്ങളാക്കി മാറ്റുകയാണ് കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളുടെ ദൗത്യം.
അതിനാല്‍ ടെയില്‍ പൈപില്‍ നിന്നും ജലം പുറത്ത് വരുന്നത് എഞ്ചിനില്‍ നടക്കുന്ന കമ്ബസ്റ്റ്യന്റെ ഭാഗമാണ്. എഞ്ചിനും എക്സ്ഹോസ്റ്റ് സംവിധാനവും പൂര്‍ണമായും ചൂടുപിടിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ സൈലന്‍സറില്‍ നിന്നും ജലം പുറത്ത് വരിക.
പിന്നാലെ എഞ്ചിന്‍ ചൂടാകുന്നതോടെ ജലം ആവിയായാണ് സൈലന്‍സറില്‍ നിന്നും പുറത്തേക്ക് വരുന്നത്.
Follow us on:

No comments:
Post a Comment