കോമ (അബോധാവസ്ഥ): കൂടുതൽ അറിയാൻ

ഉണർത്താൻ പറ്റാത്ത അബോധാവസ്ഥ (state of unconsciousness in which a person cannot be awakened ) എന്നതാണ് കോമയുടെ ഒരു നിർവചനം.
രോഗമോ, പരുക്കോ, വിഷബാധയോ മൂലം ആഴത്തിലുള്ളതും പ്രതികരണമില്ലാത്തതുമായ ഒരു അബോധാവസ്ഥ എന്നാണ് മറ്റൊരു നിർവചനം.
വെളിച്ചം, ശബ്ദം, വേദന (പിച്ചുക,നുള്ളുക) എന്നീ ബാഹ്യപ്രേരണകളോടു പ്രതികരണം ഉണ്ടാകാത്തതും , സംസാരം,കേൾവി,  ചലനം , പരിസര ബോധം, എന്നിവയൊന്നും ഇല്ലാത്തതുമായിട്ടുള്ള അവസ്ഥയാണിത്.
അഗാധ നിദ്ര എന്നർത്ഥം വരുന്ന koma എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് coma വരുന്നത്.
സുബോധം അഥവ ഉണർന്ന അവസ്ഥ എന്നതിനു രണ്ട് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിരിക്കണം. തലച്ചോറിലെ സെറിബ്രൽ കോർട്ട്ക്സ്, RAS (reticular activating system) എന്നീ രണ്ട് ഘടകങ്ങളും പ്രവർത്തനക്ഷമമായിരിക്കണം. ഇതിൽ ഒന്നിനോ, രണ്ടിനുമോ ക്ഷതമോ, തകരാറോ സംഭവിച്ചാൽ അബോധാവസ്ഥ സംജാതമാകാം. പ്രതികരണം, തിരിച്ചറിവ്, ചിന്ത (perception , response , thought process ) തുടങ്ങിയ പല അതിപ്രധാന പ്രതിഭാസങ്ങളുടേയും ഉറവിടം സെറിബ്രൽ കോർട്ടക്സ് ആണ്.

കോമ ലക്ഷണങ്ങൾ

1. സ്വമേധയാ കണ്ണുകൾ തുറക്കുകയോ അടയ്ക്കുകയോ ചെയ്യാൻ പറ്റില്ല.
2. ഉറക്കം ഉണർവ്വ് എന്ന വേർതിരിവ് ഇല്ലാതിരിക്കുക
3. പിച്ച് നുള്ളൽ തുടങ്ങിയ വേദനകളോടും, വാക്കാലുള്ള നിർദ്ദേശങ്ങളോടും പ്രതികരിക്കാതിരിക്കുക

കാരണങ്ങൾ

1. വാഹനാപകടങ്ങളടക്കമുണ്ടാക്കുന്ന തലയ്ക്കുള്ള തൽക്ഷണ ക്ഷതം.
2. ലഹരി പദാർത്ഥങ്ങളുടെ അമിതോപയോഗം
3. ഔഷധങ്ങളുടെ അമിത അളവ് (drug overdose)
4. തലച്ചോർ സംബന്ധമായ രോഗങ്ങൾ ഉദാ;പക്ഷവാതം (stroke)
5. ഓക്സിജൻ കുറവ് (hypoxia), ന്യൂനോഷ്മത (hypothermia), രക്തത്തിലെ പഞ്ചസാരക്കുറവ്, തുടങ്ങിയ അവസ്ഥകളുടെ പരിണത ഫലമായികോമ ഉണ്ടാകാം.


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...