റോയൽ എൻഫീൽഡ്

ബുള്ളറ്റ് എന്ന് കേട്ടാല്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് ഓര്മ വരുന്നത് വെടിയുണ്ട ആയിരിക്കും. പക്ഷെ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടി വരുന്നത് കരുത്തനായ ഒരു മോട്ടോര്‍ സൈക്കിളും അവന്‍റെ നെഞ്ഞിടിപ്പിന് സമാനമായ കുടു കുടു ശബ്ദവും ആയിരിക്കും. റോയല്‍ എന്ഫീല്ദ് എന്ന പേരില്‍ നമുക്കെല്ലാം ചിരപരിചിതനായ ഈ പടക്കുതിര തന്‍റെ ജൈത്രയാത്ര തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി എങ്കിലും ഇന്നും അവന്‍ നമ്മുടെ യുവാക്കള്‍ക്കിടയില്‍ ഹരമായി തന്നെ തുടരുന്നു.
നിങ്ങളില്‍ ചിലരെങ്കിലും ശ്രദ്ധിച്ചു കാണണം, റോയല്‍ എന്ഫീല്ദ് എന്ന പേരില്‍ തന്നെ ഒരു ബ്രിട്ടീഷ് നിര്‍മിത റൈഫിളും ഉള്ളത്. (നമ്മുടെ പോലീസുകാരുടെ കയ്യിലും മറ്റും കാണുന്നത്) ഇത് രണ്ടും നിര്‍മിച്ചിരുന്നത് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നു. പേരിന്‍റെ ആദ്യ ഭാഗത്തെ “റോയല്‍” വന്നത് അങ്ങനെയാണ്. “എന്ഫീല്ദ്” എന്ന് പറയുന്നത് ബ്രിട്ടനിലെ ഒരു ബൊരൌ (നമ്മുടെ സംസ്ഥാനം എന്ന് പറയുന്നത് പോലെ, ഭരണ സൌകര്യത്തിനായി തിരിച്ചിട്ടുള്ള ഭൂപ്രദേശങ്ങള്‍ ആണ് ബൊരൌ) യുടെ പേരാണ്. ഇവരുടെ ആദ്യകാല എംബ്ലം നോക്കിയാല്‍ അതില്‍ പീരങ്കി കാണാവുന്നതാണ്.
1893 ഇല്‍ ആണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി സ്ഥാപിക്കുന്നത്. അതിനും ഒരുപാട് മുന്‍പേ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്ന എന്ഫീല്ദ് തോക്ക് നിര്‍മാണ കമ്പനിയുടെ പേര് തന്നെ പുതിയ സൈക്കിള്‍ കമ്പനിക്കും നല്‍കി. ആദ്യകാലത്ത് ഇവര്‍ ഉണ്ടാക്കിയിരുന്നത് സൈക്കിലുകളും നാല് ചക്രമുള്ള എഞ്ചിന്‍ ഘടിപ്പിച്ച വാഹനങ്ങളും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആണ് ഇവര്‍ ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കുന്നത്. “Made like a gun, goes like a bullet” എന്നായിരുന്നു ഇതിന്‍റെ പരസ്യവാചകം. ഇതാണ് പിന്നീട് ഈ വണ്ടികളെ ബുല്ലെറ്റ് എന്ന് വിളിക്കുന്നതിലേക്ക് നയിച്ചത്. ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പ്ട്ടതോടെ കമ്പനിയുടെ പ്രൊഡക്ഷന്‍ നാലിരട്ടിയായി വര്‍ധിപ്പിക്കേണ്ടി വന്നു. യുദ്ധ മുഖത്ത് ഈ വാഹനം സൈനികന്‍റെ തോഴന്‍ ആയി മാറി. യുദ്ധത്തില്‍ ബ്രിട്ടന്‍റെ സഖ്യ കക്ഷി ആയിരുന്ന റഷ്യയും തന്‍റെ സൈന്യത്തിലേക്ക് എന്ഫീല്ടുകളെ ക്ഷണിച്ചു. ഇക്കാലതെല്ലാം ഉപയോഗിച്ചിരുന്നത് ടൂ സ്ട്രോക്ക് എന്‍ജിനുകള്‍ ആയിരുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. തുടര്‍ന്നുള്ള ഗവേഷണങ്ങള്‍ ഫോര്‍ സ്ട്രോക്ക് എന്ജിനുകളുമായുള്ള ബുല്ലെറ്റില്‍ എത്തി നിന്നു. മുപ്പതുകളുടെ ആരംഭത്തില്‍ കമ്പനിക്ക് അല്‍പ്പം ക്ഷീണം ഏല്‍പ്പിച്ചു കൊണ്ട് അടുത്തടുത്ത വര്‍ഷങ്ങളില്‍ കമ്പനിയുടെ സ്ഥാപകര്‍ ആയ ആല്ബര്ട്ട് എഡിയും, സ്മിത്തും മരിച്ചെങ്കിലും കമ്പനി ബ്രിട്ടിഷ് എന്ജിനീയരിങ്ങിന്റെ മികവില്‍ മുന്നോട്ടു പോയി. അപ്പോളാണ് ബുല്ലെട്ടുകളുടെ അടുത്ത അഗ്നി പരീക്ഷ വരുന്നത്. സാക്ഷാല്‍ രണ്ടാംലോക മഹായുദ്ധം. യുദ്ധത്തില്‍ സ്തുത്യര്‍ഹമായ സേവനം ആയിരുന്നു റോയല്‍ എന്ഫീല്ടിന്റെ മോട്ടോര്‍ സൈക്കിളുകള്‍ കാഴ്ച വച്ചത്. ജര്‍മന്‍ ബോംബറുകളുടെ ഭീഷണി മൂലം കമ്പനിയുടെ പ്രവര്‍ത്തനം ഭൂമിക്കടിയിലെക്കും ഗുഹകളിലെക്കും മാറ്റി. കുന്നും കുഴിയും ട്രഞ്ചുകളും കയറി ഇറങ്ങാന്‍ ഇവയുടെ കരുത്തുറ്റ ഹൃദയം- എഞ്ചിന്‍ പട്ടാളക്കാര്‍ക്ക് ശക്തി പകര്‍ന്നു. പ്രധാനമായും ഒരു യുദ്ധ മുഖത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സന്ദേശം വഹിക്കല്‍ ആയിരുന്നു ഇവയുടെ ചുമതല. ഇക്കാലത്ത് കമ്പനി പുറത്തിറക്കിയ 125 cc  വണ്ടികളെ “പറക്കും ചെള്ള്” എന്നാണ് വിളിച്ചിരുന്നത്‌. ഇവയെ വിമാനത്തില്‍ നിന്നും പരച്യുട്ടില്‍ യുദ്ധ മുഖത്ത് (നോര്‍മണ്ടിയില്‍ ഒക്കെ) നേരിട്ട് ഇറക്കാന്‍ കഴിഞ്ഞിരുന്നത് കൊണ്ടാണ് ഈ പേര് വീണത്‌.
യുദ്ധാനന്തരം ബ്രിട്ടനെ പോലെ തന്നെ കമ്പനിക്കും ക്ഷീണം സംഭവിച്ചു തുടങ്ങി. എന്നാല്‍ ഇവിടുന്നങ്ങോട്ട്‌ ആണ് എന്ഫീല്‍ടിന്റെ യാത്ര ഇന്ത്യയില്‍ ആരംഭിക്കുന്നത് എന്ന് പറയാം. പുതുതായി പിറന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ശത്രുക്കളുടെ എണ്ണത്തില്‍ ഒട്ടും കുറവ് ഉള്ള രാജ്യമയിരുന്നില്ല ഇന്ത്യ. തങ്ങളുടെ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്താന്‍ അനുയോജ്യമായ ഒരു ടൂ വീലരിനയുള്ള ഇന്ത്യന്‍ ആര്‍മിയുടെ തിരച്ചില്‍ ചെന്നെത്തിയത് റോയല്‍ എന്ഫീല്ടില്‍ ആയിരുന്നു. അമ്പതുകളുടെ ആരംഭത്തോടെ മുന്നൂറിലധികം ബുള്ളറ്റുകള്‍ കടല്‍ കടന്നെത്തി ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. ആവശ്യം ഏറിയതോടെ 1955 ഇല്‍ മദ്രാസ്‌ മോട്ടോര്‍സ് എന്നാ ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന് എന്ഫീല്ദ് മോട്ടോര്‍സ് എന്ന പേരില്‍ തമിഴ് നാട്ടില്‍ അസംബ്ലിംഗ് പ്ലാന്റ് ആരംഭിച്ചു. ചൈന കൂടി ഇന്ത്യയുടെ ശത്രു നിരയില്‍ എത്തിയതോടെ ഇന്ത്യയില്‍ പൂര്‍ണമയും നിര്‍മാണം തുടങ്ങി. ഇന്ത്യക്ക് പുറത്തു പക്ഷെ കമ്പനി വെള്ളംകുടിക്കുകയായിരുന്നു. പുതുതായി രംഗത്ത് വന്ന ജപ്പാനീസ് ബൈക്കുകളുമായി മത്സരിക്കാന്‍ ആവാതെ സകലയിടത്തും റോയല്‍ എന്ഫീല്ദ് തോല്‍വി ഏറ്റു വാങ്ങി. (സത്യത്തില്‍ അറുപതുകളില്‍ പുതിയ മെറ്റല്‍ ആലോയിയുമായി പുറത്തിറക്കിയ മോടലുകള്‍ക്ക് അമേരിക്കയില്‍ വന്‍ സ്വീകരണം ലഭിച്ചിരുന്നു. എന്നാല്‍ ടിമാണ്ടിനു അനുസരിച്ച് സപ്ലൈ ചെയ്യാന്‍ സാധിച്ചില്ല. ഇന്നും കമ്പനിയെ വലക്കുന്നത് ഈ പ്രശ്നം ആണ്. ചുരുങ്ങിയത് പത്തു മാസം എങ്കിലും ബുക്ക്‌ ചെയ്തു കാത്തു ഇരിക്കേണ്ടി വരുന്നു വണ്ടിക്കായി) കര കയറ്റാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയം കണ്ടതോടെ എഴുപതില്‍ കമ്പനി അടച്ചു പൂട്ടി. സാങ്കേതിക വിദ്യയും പേറ്റന്റും മറ്റും ഇന്ത്യയിലെ കമ്പനി സ്വന്തമാക്കി. ഇതിനോടകം തന്നെ ഇന്ത്യയില്‍ ബുല്ലട്ടുകള്‍ക്ക് വലിയ പേര് നേടാന്‍ സാധിച്ചിരുന്നു. തുടര്‍ന്നും അവര്‍ പ്രവത്തനവുമായി മുന്നോട്ടു പോയി. പക്ഷെ നിര്‍ഭാഗ്യം ഇവിടെയും ബാധിക്കാന്‍ തുടങ്ങി. തോന്നുരുകളുടെ ആരംഭത്തില്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ ഉദാര വല്ക്കരിച്ചതോടെ ജപ്പാനീസ് 100 cc വണ്ടികളുടെ കുത്തൊഴുക്ക് ഉണ്ടായി. അപ്പോളും അറുപതു മോടലില്‍ 350-500 cc ബുള്ളറ്റുകള്‍ നിര്‍മിച്ചിരുന്ന എന്ഫീല്ദ് ഇതോടെ നില തെറ്റി അടച്ചു പൂട്ടലിന്റെ വക്കോളം എത്തി. 1995 ഇല്‍ കമ്പനിയെ ഐഷര്‍ വാഹന കമ്പനി ഏറ്റെടുത്തു. പേരിനൊപ്പം വീണ്ടും അവര്‍ റോയല്‍ ചേര്‍ത്ത്.
ഇവിടെ നിന്നാണ് ബുല്ലട്ടുകളുടെ പുത്തന്‍ ഉണര്‍വ് എന്ന് പറയാം.  സ്വതവേ മാറ്റങ്ങള്‍ക്കു നേരെ മുഖം തിരിച്ചു നിന്ന റോയല്‍ എന്ഫീല്ദ് വാഹനങ്ങളെ ഐഷര്‍ അടി മുടി മാറ്റി മറിച്ചു. എങ്കിലും എന്ജിന് വലിയ മാറ്റം ഒന്നും വരുത്തിയില്ല. പ്രധാനമായും ഇവ പല നിറങ്ങളില്‍ ഇറക്കി എന്നതാണ് എടുത്തു പറയേണ്ട കാര്യം. കൂടുതല്‍ ഇലക്ട്രോണിക്സ് ചേര്‍ത്ത് ഇന്ധനക്ഷമത വര്‍ധിപ്പിച്ചതും, പേരിലും രൂപത്തിലും വരുത്തിയ മാറ്റങ്ങളും റോയല്‍ എന്ഫീല്ടിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പറിച്ചു നട്ടു. പുതു യുഗ സൂപ്പര്‍ ബൈക്കുകല്‍ക്കിടയിലും യുവാക്കള്‍ ബുല്ലട്ടിനെ തങ്ങളുടെ നെഞ്ജിലെട്ടി.ഇന്നത്തെ ഈ വിജയത്തിന്‍റെ എല്ലാ ക്രെടിട്ടും ഐഷറിന്റെ സീ ഈ ഓ ആയ സിദ്ധാര്‍ത് ലാലിന് ആണ്. ഒരു ബുല്ലട്ടു പ്രേമി ആയിരുന്ന അദ്ദേഹം പതിനഞ്ചു വര്ഷം കൊണ്ട് ഇവയുടെ ലാഭത്തില്‍ വരുത്തിയ മാറ്റം അവിശ്വസനീയം എന്ന് തന്നെ പറയാം. ഐഷരിന്റെ ലാഭത്തിന്‍റെ എന്പതു ശതമാനവും ഇന്ന് ബുള്ളറ്റുകള്‍ ആണ് നല്‍കുന്നത്. കഴിഞ്ഞ മാസം പുറത്തു വന്ന കണക്കു അനുസരിച്ച് ഗ്ലോബല്‍ സെയിലില്‍ ഹാര്‍ലി ദേവിട്സന്നിനെ റോയല്‍ എന്ഫീല്ദ് പിന്തള്ളിയിരിക്കുന്നു. ഇന്ന് ലോകത്ത് അമ്പതു രാജ്യങ്ങളില്‍ ഇവയുടെ വില്‍പ്പന നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ് ആണ് റോയല്‍ എന്ഫീല്ദ്. ബുള്ളറ്റ് ആവട്ടെ ഏറ്റവും അധികം കാലം നിര്‍മാണം തുടര്‍ന്ന മോഡല്‍ എന്ന റെക്കോഡും വഹിക്കുന്നു. ഇതിനെല്ലാം പുറമേ നമ്മുടെ അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്റെയും ഉറ്റ മിത്രം ആയി തുടരുന്നു ഈ കുടു കുടു വണ്ടി.
 അന്നും ഇന്നും നമ്മള്‍ മലയാളികള്‍ക്കിടയില്‍ റോയല്‍ എന്ഫീല്ടിനു ഒരു രാജകീയ പദവി തന്നെയാണ് ഉള്ളത്. പട്ടാളത്തിന്റെയും പോലീസിന്റെയും വാഹനം ആയതിനാല്‍ ആവാം നമുക്ക് ഇവ പൌരുഷത്തിന്റെ പ്രതീകം ആണ്. നമ്മുടെ ഹീറോസ് എല്ലാം തന്നെ സിനിമകളില്‍ ബുള്ളറ്റു ഓടിപ്പിചിട്ടുള്ളവര്‍ ആണ്. ബുല്ലട്ടുള്ള മിനിമം ഒരു സുഹൃത്തെങ്കിലും നമുക്കൊക്കെ ഉണ്ട്.   എന്തിനേറെ നോര്‍ത്ത് ഇന്ത്യയില്‍ ഈ വണ്ടിക്കു അമ്പലം പോലും ഉണ്ടെന്നു പറഞ്ഞാല്‍ കൂടുതല്‍ വിശദീകരണം വേണ്ടല്ലോ.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...