സ്വന്തം വയർ കീറി മുറിക്കണോ? അതോ മരിക്കണോ? (കഥയല്ല, ഇത് നടന്ന സംഭവമാണ്)

അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ഡോക്ടർ  Leonid Rogozov 1961ൽ അന്റാർട്ടിക്കയിൽ വെച്ചു ഈ സാഹസികതയ്ക്ക് മുതിർന്നു.

സർജറി ചെയ്തില്ലെങ്കിൽ താൻ മരിക്കും എന്നു തിരിച്ചറിഞ്ഞ ഡോക്ടർ സ്വയം തന്റെ വയറു മുറിക്കുകയായിരുന്നു.

കടൽ മാർഗം റഷ്യയിൽ എത്തുവാൻ അന്റാർട്ടിക്കയിൽ നിന്ന് 36 ദിവസം വേണം, കൂടാതെ അയാൾക്ക് 1 വർഷം അവിടെ നിൽക്കേണ്ടതും ഉണ്ട്. മഞ്ഞു മൂടിയതിനാൽ വിമാനം ഉപയോഗിക്കുവാൻ സാധ്യമല്ലായിരുന്നു.

ഓപ്പറേഷൻ വൈകും തോറും ഡോക്ടർക്ക് ഛർദിയും, വയറു വേദനയും കൂടി വന്നു. ഇനിയും വൈകിയാൽ തന്റെ അപ്പൻഡിക്സ്‌ പൊട്ടി താൻ മരണപ്പെടാം എന്ന തിരിച്ചറിവ് അദ്ദേഹത്തെ കത്തി കൈയ്യിൽ എടുക്കുവാൻ നിര്ബന്ധിതനാക്കി.

സർജൻ ആയിരുന്ന അദ്ദേഹം 2 പേരെ അസിസ്റ്റന്റ് ആയി കൂടെ കൂട്ടി. ഒരു കണ്ണാടി പിടിക്കുവാൻ ഒരാളെ ഏൽപ്പിച്ചു. ആ കണ്ണാടിയുടെ പ്രതിബിംബത്തിൽ നോക്കി സര്ജറി ചെയ്യുവാൻ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

അങ്ങനെ ജനറൽ അനസ്‌തേഷ്യയില്ലാതെ വയറിന്റെ ഭാഗം മാത്രം ലോക്കൽ അനസ്‌തേഷ്യ നൽകി തന്റെ വയർ അദ്ദേഹം സ്വയം കത്തി വെച്ചു.

പച്ചയ്ക്ക് വയറു കീറി മുറിച്ചു എന്നു തന്നെ പറയാം. കണ്ണാടിയിലെ പ്രതിബിംബം ആദ്യം ഉപയോഗിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയും, സ്വന്തം വിരലുകൾ തൊട്ട് കുടലുകൾ പുറത്തു എടുത്തു അപ്പൻഡിസ്‌ കണ്ടപ്പോൾ അത് പഴുത്തു പൊട്ടാറായിരുന്നു.

ഓരോ 4-5 മിനിറ്റ് സർജറി ചെയ്യുമ്പോൾ അദ്ദേഹം 20 സെക്കന്റ് വിശ്രമിച്ചു. അങ്ങനെ 2 മണിക്കൂർ കൊണ്ട് അദ്ദേഹം അപ്പൻഡിസ്‌ മുറിച്ചു മാറ്റി വയർ വീണ്ടും തുന്നി കെട്ടി.

അങ്ങനെ അദ്ദേഹം സർജറി പൂർത്തീകരിച്ചു. അസിസ്റ്റന്റ് ആക്കിയവരോട് എങ്ങനെ സർജിക്കൽ ഇൻസ്ട്രുമെന്റ്‌സ് കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കണം എന്നു പറഞ്ഞു കൊടുത്തതിനു ശേഷം അദ്ദേഹം ഉറക്ക ഗുളികകളും വേദന സംഹാരികളും ആന്റിബയോട്ടിക്കുകൾ കഴിച്ചു ഉറങ്ങി.

2 ആഴ്ചത്തെ വിശ്രമം അദ്ദേഹത്തിന് വേണ്ടി വന്നു.

തിരിച്ചു നാട്ടിൽ മടങ്ങിയ അദ്ദേഹത്തെ ഒരു ഹീറോയായി നാട്ടുകാർ ആദരിച്ചു.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...