ജാക്കീ ചാന്‍ ന്‍റെ മകള്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തെരുവിലലയുന്നു

വിശ്വപ്രസിദ്ധ സൂപ്പര്‍സ്റ്റാര്‍ ജാക്കീ ചാന്‍ ന്‍റെ മകള്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തെരുവിലലയുന്നു.

ജാക്കീ ചാന്‍. മാര്‍ഷല്‍ ആര്‍ട്ടിലൂടെ പ്രസിദ്ധനായ അഭിനേതാവ്, സംവിധായകന്‍,നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, ആക്ഷന്‍ ഡയറക്ടര്‍ ,ഗായകന്‍ , സ്റ്റണ്ട് മാസ്റ്റര്‍ എന്നീ നിലകളില്‍ ഹോളിവുഡ് സിനിമ കളില്‍ 1962 മുതല്‍ നിറഞ്ഞുനിന്ന അദ്ദേഹത്തിന്‍റെ 50 വര്‍ ഷത്തെ സിനിമാജീവിതം കണക്കിലെടുത്ത് ഓണററി ഓസ്കാര്‍ നല്‍കി ആദരിച്ചിട്ടുമുണ്ട്.. ജാക്കീ ചാന്‍റെ വരുമാനം 867 കോടി രൂപയോളമാണ്.

എന്നാല്‍ അദ്ദേഹത്തിന്‍റെ മകള്‍ ഏറ്റാ ( Etta Ng) ഇന്ന് ഹോംഗ്കോം ഗിലെ തെരുവില്‍ ഒരു നേരത്തെ ആഹാരത്തിനുപോലും വകയി ല്ലാതെ അലയുകയാണ്. താമസം ഒരു പാലത്തിനടിയിലും.

ഏറ്റ ഒരു വീഡിയോ യൂ ട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നതില്‍ തന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാര്‍ മാതാപിതാക്കള്‍ തന്നെയാണെന്നാണ്. 18 കാരിയായ ഏറ്റ ഒരു Lesbian ആണ്. സ്വവര്‍ഗ്ഗപ്രേമി യായ അവര്‍ തന്‍റെ സ്നേഹിതയായ 'ആന്റീ ആറ്റ' യെ വിവാഹം കഴിച്ചതോടെ ജാക്കീ ചാന്‍ ഇവരെ വീട്ടില്‍നിന്നു പുറത്താക്കുകയായിരുന്നു.

ജാക്കി ചാന്റെയും മുന്‍ ബ്യൂട്ടി ക്വീന്‍ എലേന എന്‍ജി യുടെയും മകളാണ് ഏറ്റ. എലേനയും ജാക്കിയും പരസ്പ്പരം വിവാഹം കഴിച്ചിരുന്നില്ല.

എന്നാല്‍ മകളുടെ ആരോപണം അമ്മ എലേനെ പൂര്‍ണ്ണമായും നിഷേധിച്ചു. "സ്വന്തം കാലില്‍ നിന്നശേഷമാണ് കുടുംബജീവിതം തുടങ്ങേണ്ടത്. മകള്‍ മാതാപിതാക്കളെ ആക്ഷേപിക്കാതെ സ്വന്തമായി തൊഴില്‍ തേടട്ടെ.അതാണവള്‍ ചെയ്യേണ്ടത്". എലേന പത്രപ്രസ്താവനയില്‍ പറഞ്ഞു.എന്നാല്‍ ഈ വിഷയത്തില്‍ ജാക്കി ചാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജാക്കി ചാന്‍ വിവാഹം കഴിച്ച ഭാര്യയായ ജോവാന്‍ ലിന്‍ എന്ന വനിതയില്‍ ഒരു മകനുണ്ട്, പേരു 'ജേസി ചാന്‍'. ജാക്കി ചാന്‍ തന്‍റെ സമ്പത്തും പണവും മകനു നല്‍കാനും തയ്യാറല്ല. അതുമുഴുവന്‍ ചാരിറ്റിക്ക് നല്‍കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. അതിനു ചാന്‍ നല്‍കുന്ന ന്യായീകരണം ഇങ്ങനെയാണ് .." ചാരിറ്റി ചെയ്‌താല്‍ അത് ആയിരങ്ങള്‍ക്ക് പ്രയോജനമാകും, മകന് നല്‍കിയാല്‍ അവന്‍ മടിയനാകും ,പണം ധൂര്‍ത്തടിക്കും. മകന്‍ സ്വന്തമായി അദ്ധ്വാനിച്ചു സമ്പാദിക്കട്ടെ", എന്നാണ് .

ജാക്കി ചാന്‍ നിരവധി ചാരിറ്റികള്‍ നടത്തി അനേകര്‍ക്ക്‌ സഹായം നല്‍കിയവ്യക്തിയാണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ ഹോളിവുഡില്‍ മറ്റൊരു നടനുമില്ല.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...