ബഹിരാകാശത്ത് ഒരു ദിവസം പോയി താമസിച്ചാലോ?

ബഹിരാകാശത്ത് ഒരു ഹോട്ടല്‍,പേര് ഔറോറ (Aurora Station).
ഭൂമിയേക്കാള്‍ വെറും 320 കിലോമീറ്റര്‍ ഉയരത്തിലുള്ള ഈ ഹോട്ടലില്‍ താമസിക്കാന്‍ അല്പം പൈസ കൂടുതല്‍ കൊടുക്കണം.ഒരു രാത്രിയിലേക്ക് വെറും 5 കോടി 14 ലക്ഷം ഇന്ത്യന്‍ രൂപ.
ബഹിരാകാശത്തെ ആദ്യ ലക്ഷ്വറി ഹോട്ടല്‍ എന്നാണ് ഔറോറ സ്റ്റേഷന്റെ വിശേഷണം.
അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ‘ഒറിയോണ്‍ സ്പാന്‍’ ആണ് പേടകം വിക്ഷേപിക്കുന്നത്. 2021ല്‍ ആയിരിക്കും വിക്ഷേപണമെങ്കിലും അടുത്ത വര്‍ഷം തന്നെ ആദ്യഘട്ട യാത്രക്കാര്‍ക്കുള്ള അപേക്ഷ ക്ഷണിക്കും. രണ്ട് ഓറിയോണ്‍ സ്പാന്‍ വിദഗ്ധര്‍ക്കൊപ്പമായിരിക്കും ഓരോ തവണയും യാത്രക്കാരെ സ്‌പേസ് സ്റ്റേഷനില്‍ എത്തിക്കുക.
ഭൂമിയ്ക്ക് 320 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റുന്ന ഔറോറ, അതിലുള്ള ആറ് സഞ്ചാരികളെ 12 ദിവസങ്ങള്‍ കൊണ്ട് 384 സൂര്യോദയങ്ങള്‍ കാണിക്കും. പേടകത്തിന്റെ അതിവേഗതയാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 384 സൂര്യോദയങ്ങള്‍ കാണിക്കുന്നത്.ഓരോ 90 മിനിറ്റിലും ഭൂമിക്ക് ചുറ്റും ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്ന ഒറോറയില്‍ 4 സഞ്ചാരികളെയാണ് ഒരു സമയത്ത് വഹിക്കുക. ഒപ്പം 2 ജീവനക്കാരെയും. ബഹിരാകാശ ലക്ഷ്വറി ഹോട്ടലില്‍ 12 ദിവസങ്ങള്‍ ചെലവഴിക്കാന്‍ 9.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ അഥവാ ഏകദേശം 62 കോടി രൂപയാണ് ചെലവ്. ഒരു രാത്രിക്ക് 5.14 കോടി രൂപയും.
കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ നടന്ന സ്‌പേസ് 2.0 സമ്മിറ്റിലാണ് ഈ സംരംഭം പ്രഖ്യാപിച്ചിരിക്കുന്നത്
43.5 അടി നീളവും 14.1 അടി വീതിയുമുള്ള ഈ ബഹിരാകാശ ഹോട്ടലിലേക്ക് മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിശീലനങ്ങൾക്ക് ശേഷമായിരിക്കും ഓരോ യാത്രികരെയും പറഞ്ഞയക്കുക.
ഗുരുത്വാകര്‍ഷണമില്ലാതെ പറക്കാനുള്ള സൗകര്യമായിരിക്കും അവിടെയെത്തുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ അനുഭവം. ഒപ്പം ഭൂമിയെ മൊത്തത്തിൽ കാണാനും ബഹിരാകാശത്ത് കറങ്ങി നടക്കാനുമെല്ലാം ഈ ട്രിപ്പ് നടത്തുന്നവർക്ക് ഭാഗ്യമുണ്ടാകും.
''നമുക്ക് മനുഷ്യരെ ബഹിരാകാശത്തേക്ക് കൊണ്ടു പോവേണ്ടതുണ്ട്. കാരണം അതാണ് നമ്മുടെ നാഗരിക സംസ്‌കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ അതിര്‍ത്തി''
ഓറിയോണ്‍ സ്പാന്‍ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ ഫ്രാങ്ക് ബര്‍ജര്‍ പറഞ്ഞ വാക്കുകളാണിവ.
ഇതോടൊപ്പം മറ്റൊരു സ്വപ്ന പദ്ധതി 'അസ്ഗാര്‍ഡിയ' സ്പേസ് നേഷന്‍ അഥവാ ബഹിരാകാശ രാജ്യം പ്രോജക്ടിനേയും നമുക്ക് ചേര്‍ത്ത് ഓര്‍ക്കാം..
സ്പേസ് സ്റ്റേഷനുകള്‍ ഈ കാലത്ത് അസാദ്ധ്യമൊന്നും അല്ലെങ്കിലും അതിരുകളില്ലാത്ത മനുഷ്യ സഞ്ചാരത്തിലേക്കുള്ള ആദ്യ ചുവടുകളായി തീരട്ടേ ഇത്തരം പദ്ധതികള്‍ എന്ന് പ്രത്യാശിക്കാം.

വാല്‍ക്കഷ്ണം : ഒന്നും അസാദ്ധ്യമല്ല.കാലമിനിയുമുരുളും വിഷു വരും,വര്‍ഷം വരും,തിരുവോണം വരും..ആര്‍ക്കറിയാം അങ്ങകലെയുള്ള ഏതോ കാലത്ത് അങ്ങകലെ ഭൂമിക്ക് മേലേയുള്ള ബഹിരാകാശ സെറ്റില്‍മെന്‍റുകളിലേക്ക് ഉത്സവാശംസകള്‍ പായുന്ന കാലം വരും..
ബഹിരാകാശ പ്രവാസം സാധാരണമാകുന്ന ഒരു കാലം.
ഇപ്പോഴുള്ള നമ്മളാരും ആ കാലങ്ങള്‍ കാണുവാന്‍ ബാക്കിയുണ്ടാകണമെന്നില്ല.എങ്കിലും നമ്മളെല്ലാം ജീവിച്ചിരുന്ന കാലത്താണ് ഈ സ്വപ്നങ്ങളുടെ വിത്തുകള്‍ വിതറപ്പെട്ടതെന്നോര്‍ത്ത് മനുഷ്യകുലത്തിന്‍റെ പേരില്‍ അഭിമാനിക്കാം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...