കൊതുകിനെതിരെ ബാറ്റോളം പോരില്ല ഒന്നും

വീട്ടിലും പരിസരത്തും ഉള്ള കൊതുകിനെ നശിപ്പിക്കാൻ ഏറ്റവും നല്ല മാർഗം Mosquito Swatter ഉപയോഗം ആണ്. അതിന്റെ നെറ്റുകളിൽ 230 volt AC ഉണ്ട്. നെറ്റ് ഉണ്ടാക്കുന്ന Electromagnetic Field കൊതുകിനെ ആകർഷിക്കും. വീശുമ്പോൾ കൊതുകു നെറ്റിൽ കുടുങ്ങുകയും ചെയ്യും. ചിറകുകൾ പോസിറ്റീവ്-നെഗറ്റീവ് നെറ്റുകളെ ഷോർട്ട് ആക്കി spark ഉണ്ടായി കൊതുക് പൊട്ടിത്തെറിക്കും. Mosquito Bat ൽ 3 വോൾട് ബാറ്ററി ഉണ്ട്. ഒരു Circuit ഈ 3 വോൾട്ട് DC യെ 230 volt AC ആക്കി നെറ്റിൽ കൊടുക്കും. സ്വിച്ച് പ്രസ് ചെയ്യുമ്പോൾ ഈ 230 volt AC നെറ്റുകളിൽ എത്തും.

ചോര കുടിക്കാൻ കൊതുകിന് കൃത്യ സമയം ഉണ്ട്. സാധാരണ Culex കൊതുക് വൈകുന്നേരം ആറു മണിമുതൽ വീട്ടിൽ കയറാൻ തുടങ്ങും. ഡെങ്കി വരുത്തുന്ന Aedes ആണെങ്കിൽ വീട്ടിൽ തന്നെയാണിരുപ്പ്. ചോരകുടി സമയം രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ. അല്ലാത്ത സമയത്തും കടിക്കുമെങ്കിലും കൂട്ടത്തോടെ വരവും (Swarming ) കടിയും (Biting) ഈ സമയത്താണ്.
അപ്പോൾ വൈകിട്ട് പുറത്തിറങ്ങി ഒരു ബാറ്റ് കളി. വീടിന് ചുറ്റും നടന്ന് ബാറ്റ് മെല്ലെ വീശുക. ചെടികളുടെ അടുത്ത് പ്രധാനം. സംശയം വേണ്ട. ഒരു 100 എണ്ണമെങ്കിലും കിട്ടും. ഇങ്ങനെ ഒരാഴ്ച ശ്രമിച്ചാൽ വീടിന് ചുറ്റും ഉള്ള കൊതുക് മുഴുവൻ പോവും. കൊതുകിന്റെ Population ലോക്കൽ ആണ്. കുറച്ചു ദൂരം പറക്കുന്നത് കൊണ്ട് മറ്റ് സ്ഥലത്തു നിന്നും എത്തില്ല. നമ്മുടെ വീട്ടിലെ കൊതുകു നമ്മുടെ സ്വന്തം ആണ്.

Mosquito Repellents (Liquid, Mat) ഒക്കെ Pyrethrin എന്ന രാസവസ്തു ആണ്. ജമന്തി ചെടി (Crysanthemum)യുടെ ഇലയിൽ നിന്നും എടുക്കുന്ന കീട നാശിനി. ഇത് കൊതുകിനെ കൊല്ലില്ല. പകരം ഓടിക്കും (Repelling). അതിന്റെ അളവ് വായുവിൽ കുറയുമ്പോൾ വീണ്ടും വരും. മാത്രമല്ല കൊതുക് വളരെ വേഗം ഇതിന് adapt ചെയ്യും. പിന്നെ ബ്രാൻഡ് മാറി ഉപയോഗിക്കേണ്ടി വരും. Mosquito swatter കൊതുകിനെ കൊല്ലുന്നതിനാൽ മുട്ടയിടാൻ പിന്നെ ഉണ്ടാവില്ല. എന്നാൽ Repellents കൊതുകിനെ വീടിനുള്ളിൽ നിന്നും ഓടിക്കും. പക്ഷെ കൊതുക് പുറത്തു പോയി മുട്ടയിടും. മാത്രവുമല്ല, ഇവയുടെ പുക സ്ഥിരമായി ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തിനു ഹാനികരമാണ്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...