ഹൈമാവതി കുളവും യക്ഷിയും

കേരള യൂണിവേര്‍സിറ്റി കാര്യവട്ടം ക്യാമ്പസിലെ ഹൈമാവതി എന്ന യക്ഷിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് ഒരു ടീവി പ്രോഗ്രമ്മില്‍ നിന്നാണ് .എനിക്ക് പണ്ട് മുതലേ യക്ഷി കഥകള്‍ കേള്‍ക്കുവാനും ഹൊറര്‍ഫിലിംസ് കാണുവാനും ഒരുപാട് ഇഷ്ടമായിരുന്നു.പണ്ട് അമ്മയും അമ്മുമ്മയുമൊക്കെ പറഞ്ഞു തന്നിരുന്ന കഥകളില്‍ നിന്നാണ് വെളുത്ത വസ്ത്രം ധരിച്ച ചുവന്ന കണ്ണുകള്‍ ഉള്ള നാക്ക്‌ പുറത്തേക്കു നീട്ടിയ ....കണ്ടാല്‍ ചുണ്ണാമ്പ് ഉണ്ടോ എന്ന് ചോദിക്കുന്ന യക്ഷികളെക്കുറിച്ച് അറിയുന്നത് ...പിന്നെ ക്ലാസ്സിലെ കൂട്ടുകാരുടെ നുണക്കഥകളിലും യക്ഷി ആയിരുന്നു താരം ...അങ്ങനെ ഹൈമവതിയെകുറിച്ച് അന്ന് കേട്ടപ്പോള്‍ തന്നെ കൂടുതല്‍ അറിയണമെന്നും പറ്റിയാല്‍ അവിടെ ആ സ്ഥലത്ത് ഒന്ന് പോണം എന്നും ഉണ്ടായിരുന്നു .....

കുറച്ചു നാള്‍ മുന്നേ ഒരു കൂട്ടുകാരനുമോത്തു കാര്യവട്ടത്ത് പോയി ....അവിടെ വച്ച് M A മലയാളത്തില്‍ പഠിക്കുന്ന അപര്‍ണ്ണ എന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ കണ്ടു .കാന്‍ടറ്റീനില്‍ ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവളോട്‌ ചോദിച്ചു ...ഈ ഹൈമവതി കുളം ഇവിടെയാന്നു കേട്ടിട്ടുണ്ട് ഒന്ന് അവിടെ വരെ പോയാല്‍ കൊള്ളായിരുന്നു എന്ന് "അപ്പൊ അവള്‍ പറഞ്ഞു ..അവിടെ യക്ഷിയൊന്നും ഇല്ല ചുമ്മാ പറയുന്നതാ ഞങ്ങള്‍ ഉച്ചക്ക് ഫുഡ്‌ കഴിക്കുന്നത്‌ വരെ അതിനു അടുത്ത് വച്ച ...പിന്നെ ക്യാമ്പസിന്‍റെ സ്പോര്‍ട്സ്‌ ഗ്രൌണ്ട് അതിന് അടുത്തായിട്ടാ ..യക്ഷിയില്ല പക്ഷെ നല്ല ഉഗ്രന്‍ പാമ്പ്കള്‍ ഉണ്ട് ....അവരുടെ ഒരു മലയാളം മാഷ്‌ അവിടെ വച്ച് പാമ്പ് കടിച്ചു മരിച്ചത്രേ ...എന്തായാലും അവിടെ വരെ പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു .അഥവാ യക്ഷി എങ്ങാനും വന്നാല്‍ ഒരു മുന്‍കരുതല്‍ ആയിട്ട് ..മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ കുറെ കൂട്ടുകാരെയും കൂട്ടി ...
അക്വാട്ടിക് ബയോളജി ഡിപ്പാര്‍ട്ട്മെന്റ്ന്‍റെ അരികിലൂടെ കിടക്കുന്ന മുഴുവന്‍ കാടുപിടിച്ച ആ ചെറിയ വഴിയിലൂടെ ഞങ്ങള്‍ താഴെക്ക് ഇറങ്ങി ...ഈ കോളെജ്നുള്ളില്‍ ഇത്രെയും വലിയ ഒരു കാടുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം ...നിറയെ വലിയ വലിയ മരങ്ങള്‍ കാട്ടുവള്ളികള്‍ ...മിക്കതും ഔഷധചെടികള്‍ ആണത്രെ ...നിറയെ അണ്ണാനും കിളികളും ചീവീടുകളുടെ ശബ്ദവും ..ചിത്രശലഭങ്ങളും തുമ്പികളും നിറയെ ഉണ്ട്.ഒരു കൊടും കാടിനുള്ളില്‍ എത്തിയ ഒരു പ്രതീതി ...കുറെ നടന്നപ്പോള്‍ ഒരു കെട്ടിടവും പിന്നെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പുല്ലു നിറഞ്ഞ ഒരു ചതുപ്പ് നിലവും കണ്ടു ...പിന്നെയും വഴിയിലെ ചെടിയൊക്കെ മാറ്റി ഞങ്ങള്‍ കുറെ ഉള്ളില്‍ എത്തി വഴി നിറയെ ഹീറോ പേന എന്ന് പണ്ട് ഞങ്ങള്‍ കളിയാക്കി വിളിക്കാറുള്ള വലിയ അട്ടകള്‍ ഉണ്ട് ...കൊളയട്ടയും കുറവല്ല ...ഒടുവില്‍ ആ കുളത്തിന് അരികില്‍ എത്തി ...മരങ്ങളും ചെടികളും നിറയെ വളര്‍ന്നു കുളത്തിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്നു ...വെള്ളമൊക്കെ കലങ്ങിയ ഒരു പൊട്ടകുളം ....അതാണ് ഹൈമവതി കുളം ...
ഹൈമവതി കുളത്തിന് അരികില്‍ വച്ച് അപര്‍ണ്ണ ഹൈമാവതിയുടെ കഥ പറഞ്ഞു തന്നു ....ആ കുളത്തിന് അടുതായിട്ടു ഇടിഞ്ഞു പൊളിഞ്ഞ ഒരു ചുമരും വീടിന്‍റെ അവഷിഷടങ്ങളും കണ്ടു ...ഇതായിരുന്നത്രേ ഹൈമാവതിയുടെ വീട് ....

1950 കളില്‍ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ മെലിഞ്ഞ പൊക്കമുള്ള നീണ്ട മുടിയുള്ള ഒരു സുന്ദരിയായ യുവതിയായിരുന്നു ഹൈമവതി ..ഹൈമാവതി ഒരാളുമായി ഇഷ്ടതിലായിരുന്നു ...അവര്‍ ഈ കാടുകളില്‍ ചുറ്റി കറങ്ങി പ്രണയിച്ചു നടന്നിരുന്നു .....അന്യജാതിക്കരനായ ആ യുവാവുമോത്തുള്ള പ്രണയം ഹൈമാവതിയുടെ വീട്ടില്‍ അറിഞ്ഞു ....വീട്ടുകാര്‍ ആ ബന്ധം എതിര്‍ത്തതില്‍ മനംനൊന്ത് ഹൈമവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു ....ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളില്‍ ചുറ്റി തിരിഞ്ഞു ....ഇപ്പോഴും കാര്യവട്ടം കാമ്പസിലെ ഹോസ്റ്റ്ലില്‍ താമസിക്കുന്നവര്‍ക്ക് ചില സമയത്ത് കാടിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കാമത്രെ....ജനലിനരുകിലായി രണ്ടാള്‍ പൊക്കത്തില്‍ നടന്നു പോകുന്ന ഒരു സ്ത്രീയെ കണ്ടവരും ഒരുപാടുണ്ട് .....ടെക്നോപാര്‍ക്കില്‍ നിന്നും വൈകി ജോലി കഴിഞ്ഞ് ഇറങ്ങിയ ഒരു പെണ്‍കുട്ടി റോഡില്‍ വച്ച് വിചിത്രമായ രൂപമുള്ള ഒരാളെ കണ്ടുവെന്നും കഥയുണ്ട് .....രണ്ടാള്‍ പൊക്കമുള്ള ഒരാള്‍ കരിമ്പട പുതച്ചു വളവില്‍ നിന്നും മറഞ്ഞു എന്നും അപ്പോള്‍ ചുറ്റും ഉണ്ടായിരുന്ന ലൈറ്റ്കള്‍ തനിയെ അണഞ്ഞു പോയി ...പേടിച്ച ആ പെണ്‍കുട്ടി ഉള്ള ജീവനും കൊണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു വത്രെ .....

8 pm to 10 pm.സമയത്താണ് സാധാരണ യക്ഷിയെ കാണാറുള്ളത് ,ആര്‍ക്കും ഇതുവരെ ഉപദ്രവം ഉണ്ടായതായി കേട്ടിട്ടില്ല ...ടെക്നോപാര്‍ക്കിലെയും കാര്യവട്ടതിലെയും ആരോ ഉണ്ടാക്കിയ ഒരു കെട്ടുകഥ ആവാം ഒരുപക്ഷെ ഈ ഹൈമവതി ...മയക്കുമരുന്നും മദ്യവും ഒക്കെ ഒളിപ്പിച്ചു വയ്ക്കുന്ന സ്ഥലം കൂടെയാണ് ഈ കാടെന്നും അങ്ങനെ അദികം ആരും വരാതിരിക്കാന്‍ ആരോ പണ്ട് മുതലേ ഉണ്ടാക്കിയ കള്ള കഥയാണ്‌ എന്നും അവിടുള്ള കുറെ പേര്‍ പറഞ്ഞു ....പിന്നെ ആ സ്ഥലതിനു ഭൂമിശാസ്ത്രപരമായി എന്തൊക്കെയോ പ്രതേകതകള്‍ ഉണ്ട് അതാണ്‌ ഈ പ്രതിഭാസത്തിനു കാരണം എന്നും കേള്‍ക്കുന്നു .....വെളുത്ത പുകയോടെ ഇരുട്ടില്‍ നടന്നു മറയുന്ന രണ്ടാള്‍ പൊക്കമുള്ള ആ സ്ത്രീ രൂപം കണ്ടിട്ടുള്ളവര്‍ നിരവധിയാണ് ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും.

ഹൈമാവതിയുടെ ചിലമ്പിന്‍റെ ഒച്ച നിറഞ്ഞ മുല്ലപ്പൂമണമുള്ള കാറ്റ് വീശുന്ന രാത്രികള്‍ ഇനിയും ഉണ്ടാവാം.
സത്യമോ കെട്ടുകഥയോ എന്തും ആവട്ടെ കാര്യവട്ടം ക്യാമ്പസിലെ ആ കാടും കുളവും കാണാന്‍ നല്ല ചന്തം ആണ്. ഇനി അവിടെ പോകുന്നവര്‍ ഈ സ്ഥലം കാണാതെ പോകരുത്. ഹൈമവതിയെ കണ്ടില്ലെലും കുറെ കിളികളേയും മരങ്ങളെയും കാണാം.


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...