റോസ്മേരി: മനസിനും ശരീരത്തിനും ഒരേ പോലെ സുഖം

നല്ല സുഗന്ധം പരത്തുന്നതും  വീടിനുള്ളിലും പുറത്തും വളർത്താവുന്നതുമായ ഒരു ഭക്ഷണ യോഗ്യമായ അലങ്കാര കുറ്റിച്ചെടിയാണ് റോസ്മേരി. വിദേശികൾ ഭക്ഷണങ്ങളിൽ ചേർത്തുപയോഗിക്കുന്ന നല്ല വിലയുള്ള  ഇത് ഇന്ന് നമ്മുടെ നാട്ടിലും കറികളിൽ ചേർക്കുന്നു ഇത് കറികളിലും സൂപ്പിലും ചില ബേക്കറി ഐറ്റംസിലുംചേർക്കും ഭക്ഷണത്തിന് പ്രത്യേക രുചിയും മണവും നൽകുമെന്ന് മാത്രമല്ല ബുദ്ധിശക്തി വര്‍ധിപ്പിക്കുകയും ചെയ്യും.
ബ്രിട്ടനിലെ ഒരു സർവകലാശാല റോസ്മേരിയുടെ സുഗന്ധത്തിന് ഓര്‍മ്മ ശക്തിവര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

റോസ്മേരി വീടിനുള്ളില്‍ ഒരു എനർജിക്പവ്വർ നൽകുമെന്ന് പറയപ്പെടുന്നു .
നിങ്ങളുടെ വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന വിഷവായുവിനെ ശുദ്ധീകരിച്ച് മനസിനും ശരീരത്തിനും ഒരേ പോലെ സുഖം നല്‍കാന്‍ കഴിയുന്ന ചെടിയാണ് റോസ് മേരി. റോസ്മേരിയുടെ സുഗന്ധത്തിന് ഉത്കണ്ഠയെ ഇല്ലാതാക്കാനും തളര്‍ച്ചമാറ്റി നവോന്മേഷം നല്‍കാനുമുള്ള കഴിവ് ഉണ്ട്.  ഉറക്കമില്ലായ്മ ഇല്ലാതാക്കുന്ന റോസ്മേരിയുടെ സുഗന്ധത്തിന് ഓര്‍മ്മ ശക്തിവര്‍ദ്ധിപ്പിക്കാനുള്ള കഴിവുമുണ്ട്.
കുട്ടികൾ ഇതിന്റെ പൂക്കൾ സുഗന്ധം അനുഭവിച്ചാൽ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്നും പ്രായമുള്ളവരില്‍ ഓർമ്മ ശക്തി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പറയപ്പെടുന്നു.
 വീടിനുള്ളില്‍  നിന്നും  കൊതുകുകളെ തുരത്തുന്നതിനും റോസ്മേരിക്ക് കഴിയും.
റോസ്‌മേരി സസ്യത്തില്‍ അടങ്ങിയിട്ടുള്ള എണ്ണ പ്രകൃതിദത്ത കൊതുക്‌ നാശിനിയായി പ്രവര്‍ത്തിക്കും. നാല്‌-അഞ്ച്‌ അടി വരെ പൊക്കത്തില്‍ വളരുന്ന ഇവയില്‍ നീലപൂക്കളാണുണ്ടാവുക. ചൂടുള്ള കാലാവസ്ഥയിലാണ്‌ ഇവ നന്നായി വളരുക. തണുപ്പുകാലം ഇവയ്‌ക്ക്‌ അതിജീവിക്കാന്‍ കഴിയില്ല അതിനാല്‍ ചൂട്‌ ലഭ്യമാക്കണം. അതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട്‌ ശൈത്യകാലത്ത്‌ അകത്തേയ്‌ക്ക്‌ മാറ്റുക. ചൂട്‌ കാലത്ത്‌ കൊതുകുകളെ അകറ്റാന്‍ റോസ്‌മേരി നട്ട്‌ ചട്ടി മുറ്റത്ത്‌ എടുത്ത്‌ വയ്‌ക്കുക.
റോസ്മേരിയുടെ ഇല ചതച്ചെനീരെടുത്ത് വെള്ളം ചേർത്ത് തളിക്കുന്നതും കൊതുകുകളെ അകറ്റാന്‍ സഹായകമാണ്.
റോസ്‌മേരി കൊതുക്‌ നാശിനി തയ്യാറേക്കണ്ട വിധം ഇങ്ങനെയാണ്‌: റോസ്‌മേരി സുഗന്ധതൈലം 4 തുള്ളി , കാല്‍കപ്പ്‌ ഒലീവ്‌ എണ്ണയില്‍ ചേര്‍ത്തുണ്ടാക്കി രാത്രി കാലങ്ങളിൽ വീടിനുള്ളില്‍ സ്പ്രേ ചെയ്യാം.
റോസ്മേരിയുടെ ഇല ചതച്ചെനീരെടുത്ത് വെള്ളം ചേർത്ത് അരിച്ചെടുത്ത് തളിക്കുന്നതും കൊതുകുകളെ അകറ്റാന്‍ സഹായകമാണ്.

റോസ്മേരി ഉണങ്ങിയ സൂക്ഷിച്ചാൽ പച്ചക്കറി കറികളിൽ ചേർത്ത് ഉപയോഗിക്കാം.
ഇതൊരു സുഗന്ധദ്രവ്യവുമാണ് പെർഫ്യൂം ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു

റോസ്മേരി എങ്ങിനെ നട്ടുവളര്‍ത്താം.
റോസാമേരിയുടെ വിത്ത് കറുവപട്ട പൊടി ചേർത്ത മണ്ണിൽ മുളപ്പിച്ചോ
കമ്പ് വെള്ളത്തില്‍ ഇട്ടുവെച്ച് വേരിറക്കി (കറിവേപ്പ് തണ്ട് മുളപ്പിക്കുന്നതുപോലെ) മാറ്റിനടുകയോ ജൈവ ഹോർമോൺ പുരട്ടി നടുകയോ ചെയ്യാം.
വീടിനുള്ളില്‍ ചട്ടിയില്‍ വെക്കുമ്പോള്‍ പോട്ടിoഗ് ട്രേ ഉപയോഗിക്കുന്നത് നല്ലതാണ്. കുറച്ചെങ്കിലും സൂര്യപ്രകാശം കിട്ടാവുന്ന ജനലരികിലാണെങ്കിൽ വളരെ നല്ലത്.
വെട്ടിയൊതുക്കി വൃത്തിയും ഷേപ്പുമാക്കി അലങ്കരിച്ചാൽ മനോഹരമായൊരു ക്രിസ്മസ് ട്രീയാക്കുകയും ചെയ്യാം.
 വീടിനുള്ളിലെ വിഷവായുവിനെ ശുദ്ധീകരിച്ച് മനസിനും ശരീരത്തിനും ഒരേ പോലെ സുഖം നല്‍കാന്‍ കഴിയുന്ന ചെടിയാണ് റോസ് മേരി.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...