മുസ്‌കാൻ അഹിർവാർ പുഞ്ചിരിക്കുന്നു

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലൈബ്രറി നടത്തിപ്പുകാരി, ഇന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന മുസ്കാൻ.

"നിങ്ങളുടെ ആൺ കുട്ടിക്ക്‌ വിദ്യഭ്യാസം നൽകുമ്പോൾ നിങ്ങൾ ഒരാൾക്ക്‌ മാത്രം വിദ്യഭ്യാസം നൽകുന്നു.. നിങ്ങളുടെ പെൺ കുട്ടിക്ക്‌ വിദ്യഭ്യാസം നൽകുമ്പോഴോ.. ഒരു സമൂഹത്തിന്ന് മൊത്തം വിദ്യഭ്യാസം നൽകുന്നു".

ഭോപ്പാലിലെ ഒരു ചേരിപ്രദേശത്ത്‌ നിന്നാണ്‌ 2015 ൽ ആദ്യമായി ഈ വാർത്ത വന്നപ്പോൾ സന്തോഷിപ്പിച്ചത്‌ പുസ്തകത്തെ സ്നേഹിക്കുന്ന നാമോരുത്തരുമാണ്‌. അന്ന് ഒമ്പത്‌ വയസ്സ്‌ മാത്രം പ്രായമുള്ള മുസ്‌കാൻ സ്കൂളിൽ നിന്ന് വന്ന ശേഷം നാല്‌ മണിക്ക്‌ ഈ 'ബാൽ പുസ്തകാലയ' തുറക്കുന്നു. ചേരിയിലെ കുട്ടികളിൽ വായനാ ശീലം വളർത്താൻ ഈ കുഞ്ഞു മുസ്‌കാൻ തന്നാലാവുന്നത്‌ ചെയ്യുന്നു. ക്വിസ്‌ മത്സരത്തിൽ സമ്മാനമായി ലഭിച്ച പുസ്തകങ്ങളും വിദ്യഭ്യാസ വകുപ്പിൽ നിന്ന് വിതരണം ചെയിത കുട്ടികൾക്കുള്ള പുസ്തകങ്ങളാണ്‌ ആദ്യകാലത്ത്‌ മുസ്‌കാന്റെ കുഞ്ഞു ലൈബ്രറിയിൽ ഉണ്ടായിരുന്നത്‌‌. ഈ കുഞ്ഞു പുസ്തകങ്ങൾ വായിക്കാൻ വേണ്ടി ചേരിയിലെ കുട്ടികൾ മുസ്‌കാൻ ലൈബ്രറി തുറക്കാൻ കാത്ത്‌ നിൽക്കുന്നു എന്നത്‌ ശുഭസൂചനയാണ്‌.

2015 ഡിസമ്പറിലെ ഒരു തണുത്തുറഞ്ഞ ദിവസമാണ്‌ അത്‌ സംഭവിച്ചത്‌. സംസ്ഥാന വിദ്യഭ്യാസ ബോർഡിന്റെ നേതൃത്വത്തിൽ മുസ്കാൻ താമസിക്കുന്ന ചേരിയിൽ ഒരു ക്വിസ്‌ മത്സരം നടത്തുകയുണ്ടായി. മുസ്കാനും പതിനഞ്ചോളം കുട്ടികളും പങ്കെടുത്ത മത്സരത്തിൽ വിജയിയായത്‌ മുസ്കാനായിരുന്നു. വിജയസമ്മാനാമായി കിട്ടിയ 25 പുസ്തകങ്ങൾ ചേരിയിലെ മറ്റു കൂട്ടുകാർക്ക്‌ കൂടി വായിക്കാൻ നൽകണേയെന്ന അഭ്യർത്ഥന ഉൾകൊണ്ട കുഞ്ഞു മുസ്കാൻ സ്കൂൾ വിട്ട്‌ വന്ന വൈകുന്നേരങ്ങളിൽ ചേരിയുടെ ഒരു ഭാഗത്ത്‌ പന്തൽ കെട്ടി പുസ്തകം പ്രദർശിപ്പിച്ചു കുഞ്ഞുകൂട്ടുകാരെ പുസ്തകം വായിപ്പിക്കാൻ പ്രേരിപ്പിച്ചു.

രണ്ട്‌ മാസം കൊണ്ട്‌ ലൈബ്രറിയിലെ 25 പുസ്തകങ്ങളും മിക്ക കൂട്ടുകാരും വായിച്ച്‌ കഴിഞ്ഞപ്പോൾ സ്ഥലത്തെ ഒരു സംഘടന കുറച്ച്‌ നല്ല പുസ്തകങ്ങൾ കൂടി ലൈബ്രറിയിലേക്ക്‌ സമ്മാനിച്ചു. കുഞ്ഞു ലൈബ്രററിയേൻ മുസ്കാൻ നടത്തുന്ന വായനശാലയെ പറ്റി അധികൃതരുടെ ചെവിയിലുമെത്തിയപ്പോൾ വായനശാല വിഭാഗം കൂടുതൽ പുസ്തകങ്ങൾ ലൈബ്രറിയിലെത്തിച്ചു. മൂന്നാം ക്ലാസിലായിരുന്നപ്പോൾ ആരംഭിച്ച ലൈബ്രററി ഇന്ന് രണ്ടാം വർഷം പിന്നിട്ടു. മുസ്കാൻ ഇന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ആദ്യം മുതൽ തന്നെ ലൈബ്രററിയുടെ റെജിസ്ട്രേഷനടക്കം എല്ലാ ജോലികളും ചെയിതിരുന്നത്‌ മുസ്കാൻ മാത്രമായിരുന്നു. ഇന്ന് ആയിരത്തിലധികം പുസ്തകങ്ങൾ ഈ കുഞ്ഞു ലൈബ്രററിയിലുണ്ട്‌. പുസ്തകത്തിന്റെ സൂക്ഷിപ്പും വായിക്കാൻ നൽകലും രേഖപ്പെടുത്തലുമൊക്കെ ചെയ്യുന്നത്‌ കുഞ്ഞു മുസ്കാൻ തന്നെ. തന്റെ സമപ്രായക്കാരയ കൂട്ടുകാരിൽ പുസ്തകസ്നേഹം വളർത്താൻ സാധിച്ചതിൽ സന്തോഷമില്ലേയെന്ന പത്രപ്രവർത്തകയുടെ ചോദ്യം കേട്ടപ്പോൾ മുസ്കാൻ പുഞ്ചിരിച്ചു.. ലക്ഷ്യം നേടാൻ സാധിച്ചതിലുള്ള സന്തോഷം മുഖത്ത്‌ ചാലിച്ച മനോഹരമായ പുഞ്ചിരി.


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...