കരോളി ടാകാസ് : വലതുകൈയുടെ ഒളിംമ്പിക്ക്‌ സ്വപ്നം ഇടതുകൈ നിറവേറ്റി

December 2, 2016 world inspire

1938-ൽ ഹംഗേറിയൻ പട്ടാള സൈന്യത്തിൽ കരോളി ടാകാസ് എന്ന പട്ടാളക്കാരനുണ്ടായിരുന്നു. കൈതോക്ക് നിറ ഒഴിക്കുന്നതിൽ അഗ്രഗണ്യനായ അദ്ദേഹം ആ സമയത്തുള്ള ഒട്ടുമിക്ക ദേശീയ അന്തർ ദേശീയ മത്സരങ്ങളിലും മേൽ പറഞ്ഞ ഇനത്തിൽ ജേതാവായിരുന്നു. 1940-ലെ ടൊക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടി രാജ്യത്തിനായ സമർപ്പിക്കുന്നതായിരുന്നു അയാളുടെ എക്കാലത്തെയും സ്വപ്നം. അതിനായി അദ്ദേഹം കുറെ വർഷങ്ങളായി പരിശ്രമിച്ച് വരികയായിരുന്നു.              ദൗർഭാഗ്യകരമെന്നവണ്ണം ഒരൊറ്റ ദിവസം കൊണ്ട് അയാളുടെ സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞു. 1938-ൽ പട്ടാള ക്യാമ്പിലെ പരിശീലനത്തിനിടയിൽ വെച്ച് അബദ്ധവശാൽ ഒരു ഗ്രനയ്ഡ് കരോളിയുടെ കൈയ്യിലിരുന്ന് പൊട്ടി തെറിച്ചു. ആ വലതു കൈയ്യിൽ വെച്ച് തന്നെ, വർഷങ്ങളായി തന്റെ സ്വപ്നത്തിനായി പരിശ്രമിച്ച തന്റെ വലത് കൈ. കരോളിയുടെ അടുത്ത് രണ്ട് മാർഗങ്ങൾ ഉണ്ടായിരുന്നു. ഒന്ന് കരഞ്ഞു കൊണ്ട് ബാക്കി കാലം ജീവിച്ച് തീർക്കാം, രണ്ട് നഷ്ടപ്പെട്ടതിനെ മറന്ന് ജീവിതത്തിൽ ബാക്കിയുള്ള പ്രതീക്ഷയുടെ പൊൻകിരണങ്ങളെ ചേർത്ത് പിടിച്ച് മുന്നോട്ട് പോവാം.

1939-ൽ ദേശീയ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ് നടക്കുന്ന വേദിയിലേക്ക് കരോളി വന്നു. തങ്ങളെ പ്രോത്സാഹിപ്പിക്കാൻ വന്ന ധീരനായ കരോളിയെ കണ്ട് സഹപ്രവർത്തകർ സന്തോഷം കൊണ്ട് തുള്ളിചാടി. കരോളി പറഞ്ഞു ” ഞാൻ വന്നത് നിങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല മത്സരിക്കാനാണ് “. ഒരിക്കലും തോൽക്കാത്ത കരോളി കഴിഞ്ഞ ഒരു വർഷമായി തന്റെ ബാക്കിയുള്ള കൈ, ഇടതുകൈയ്യുമായി പരിശീലനത്തിലായിരുന്നു. ഒടുവിൽ ആ ചാമ്പ്യൻഷിപ്പിൽ വിജയിച്ച് കരോളി തന്റെ രണ്ടാം വരവ് ലോകത്തോട് വിളിച്ച് പറഞ്ഞു.

എന്താണ് എനിക്ക് നഷ്ടപ്പെട്ടത് എന്നല്ല കരോളി ചിന്തിച്ചത്. എന്താണ് ഇനി എന്റെ അടുത്ത് ബാക്കിയുള്ളത് എന്നാണ് ചിന്തിച്ചത്. തന്റെ ധൈര്യമെല്ലാം സംഭരിച്ച് സ്വപ്നത്തിനായുള്ള  യാത്ര തുടർന്നു. ഒളിമ്പിക്സിനായി കാത്തിരുന്ന കരോളിയെ കാത്തിരുന്നത് നിരാശാകരമായ എട്ട് വർഷങ്ങളാണ്. 1940-ലെയും 1944-ലെയും ഒളിമ്പിക്സ് രണ്ടാം ലോക മഹായുദ്ധം കാരണം നടത്തിയില്ല. പ്രതീക്ഷ കൈവിടാതെ കരോളി കാത്തിരുന്നു. 1938-ൽ 28 വയസ്സായിരുന്ന കരോളി ഒടുവിൽ 1948- ലെ ഒളിമ്പിക്സ് വന്നപ്പോഴേക്കും 38-ൽ എത്തി.

അദ്ദേഹത്തിനറിയാമായിരുന്നു 28-ലെ ചുറുചുറുക്ക് 38-ൽ ഉണ്ടാവില്ലെന്നും  യുവത്വമായിട്ടുള്ള മത്സരം കടുത്തതായിരിക്കുമെന്നും. പ്രതീക്ഷ കൈവിട്ടില്ല, അത് കൊണ്ട് അദ്ദേഹം തോറ്റതുമില്ല. 1948-ലെയും 1952-ലെയും ഒളിമ്പിക്സ് സ്വർണ്ണം നേടി, അദ്ദേഹം തന്റെ ഇടത് കൈ കൊണ്ട് ഒളിമ്പിക് ചരിത്രം തിരുത്തി എഴുതി. ലോകം പറഞ്ഞു ‘ കരോളി ടാക്കാസ് ‘ നിങ്ങളാണ് ലോകത്തിലെ ‘ ബെസ്റ്റ് ഷൂട്ടർ ‘.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...