ലംബസിംഗി - ആന്ധ്രക്കാരുടെ കശ്മീരും ഊട്ടിയും

ക‌ശ്മീരിലേത് പോലെ മഞ്ഞ് പെ‌യ്യുന്ന ഒരു സ്ഥലം ആന്ധ്രപ്രദേശിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും പൂജ്യം ഡിഗ്രി സെൽഷ്യ‌സ് വരെ തണുപ്പ് അനുഭവപ്പെടുന്ന ഒരു സ്ഥലം ആന്ധ്രാപ്രദേശിൽ ഉണ്ട്. ആന്ധ്രയുടെ കശ്മീർ എന്ന് അറിയപ്പെടുന്ന ലംബസിംഗിയാണ് ആ തണുപ്പൻ സ്ഥലം.
ആന്ധ്രപ്രദേശിൽ വിശാഖപട്ടണം ജില്ലയിൽ സമുദ്രനി‌ര‌പ്പി‌ന് 1025 മീറ്റർ ഉയരത്തിലായാണ് ലംബസിംഗി സ്ഥിതി ചെയ്യുന്നത്. ശീതകാലത്ത് യാത്ര ചെയ്യു‌‌വരെ മഞ്ഞണിയിച്ച് വര‌വേൽക്കുന്ന സൗത്ത് ഇന്ത്യയിലെ അ‌പൂർവ സ്ഥലങ്ങളിൽ ഒന്നാണ് ഈ സ്ഥലം.
കോറബയലു എന്നാണ് പ്രാദേശികമായി ഈ സ്ഥലം അറി‌യപ്പെടുന്നത്. തണുത്തുറഞ്ഞ് വടിപോലെ ആകുക എന്നാണ് ഈ തെലുങ്ക് വാക്കിന്റെ അർത്ഥം.
മഞ്ഞുവീഴുന്ന കാഴ്ച മാത്രമല്ല ലംബാസിംഗിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്. വിസ്മ‌യിപ്പിക്കുന്ന മലനിരകളും, നിബിഢവനങ്ങളും നിറഞ്ഞ ഈ ഗ്രാമം ‌സഞ്ചാരികൾക്ക് ശരിക്കും കശ്മീർ അനുഭവം പകർന്ന് ലഭിക്കും.
പൂജ്യം ഡിഗ്രി സെ‌ൽഷ്യസ് അന്തരീക്ഷ താപനിലയും പു‌ലകാലങ്ങളിലെ മഞ്ഞു വീ‌ഴ്‌ചയുമാണ് ആന്ധ്രയുടെ കശ്മീർ എന്ന പേര് ഈ സ്ഥലത്തിന് നേടിക്കൊടുത്തത്.മഞ്ഞുകാലത്ത് മാത്രമല്ല ഇവിടെ തണുപ്പ് അനുഭവപ്പെടാറുള്ളത് വർഷത്തിൽ എല്ലാക്കാലവും ഇവിടുത്തെ താപ നില 10 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് പോകില്ല.
ലംബസിംഗിയിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള സ്ഥലങ്ങളിലെ താപനില ആന്ധ്രപ്രദേശിൽ സാധരണ അനുഭവപ്പെടാറുള്ള താപ‌നിലയാണ് എന്നത് അതിശയിപ്പിക്കുന്ന കാ‌ര്യമാണ്.
സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ‌ലംബസിംഗിയും പരിസര സ്ഥലങ്ങ‌ളും. ഹൈക്കിംഗ്, ട്രെക്കിംഗ്, ക്യാമ്പിംഗ് തുടങ്ങിയ ആക്റ്റിവിറ്റികൾക്കായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
വിശാഖ് ആപ്പിൾ എന്ന പേരിൽ ഇപ്പോൾ വിപണിൽ ‌ലഭ്യമാകാറുള്ള ആപ്പിൾ കൃഷി ചെയ്യുന്നത് ലംബസിംഗിയിൽ ആണ്.

വിശാഖപട്ടണത്തിൽ നിന്ന് 120 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത ടൗൺ ആയ ന‌രസിപ്പട്ടണത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം.വിശാഖപട്ടണത്തിൽ നിന്ന് നരസി‌പ്പട്ടണം കോത്തപ്പള്ളി വഴി ഇവിടെ എത്തിച്ചേരാം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...