1.എങ്ങനെ എത്താം ?
ഡൽഹി -ചണ്ഡിഗർ -ജമ്മു -ശ്രീനഗർ ഇതാണ് റൂട്ട്.
ബസ് :ഡൽഹി(850km), ചണ്ഡീഗഡ്(550km) എന്നിവിടങ്ങളിൽ നിന്ന് ഏതാനും ബസ് സെർവീസുകൾ ഉണ്ട്. ഡൽഹിയിൽ നിന്നും ചിലപ്പോൾ 20 മണിക്കൂർ അല്ലെങ്കിൽ അതിൽ കൂടുതൽ വേണ്ടി വരും.
ട്രെയിൻ : ജമ്മു, ഉദ്ധംപുർ എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻസ്. ഇവിടെ ഇറങ്ങി ബസിലോ ഷെയർ ടാക്സിയിലോ പോകാം. ജമ്മുവിൽ നിന്ന് ബനിഹാൽ എന്ന സ്ഥലത്തു എത്തിയാൽ അവിടെ നിന്ന് ശ്രീനഗർ വരെ ട്രെയിൻ ഉണ്ട്.
ജമ്മു കഴിഞ്ഞിട്ടാണ് തിരക്ക് തുടങ്ങുന്നത് എന്നതിനാൽ ഇവിടെ നിന്ന് ബസ്, ടാക്സി പിടിച്ചാലും കാര്യമായ സമയ ലാഭം ഇല്ല. എങ്കിലും മുഗൾ റോഡ് വഴി ശ്രീനഗർ പോയാൽ കാഴ്ചകൾ കുറേ കൂടി ഭംഗിയുള്ളതാകും.
ചുരുക്കത്തിൽ ജമ്മു മുതൽ ശ്രീനഗർ വരെയുള്ള 260 kmറോഡ് മാർഗം പോകാൻ പ്ലാൻ ഉണ്ടെങ്കിൽ സമയനഷ്ടം ഉണ്ടാകും എന്നത് അവഗണിക്കരുത്.
ഫ്ലൈറ്റ് :ഏറ്റവും സൗകര്യം ഉള്ള ഓപ്ഷൻ ഇതാണ്. ഡൽഹിയിൽ നിന്ന് നിരവധി സെർവീസുകൾ ഉണ്ട്. സീസൺ സമയത്തു ഡൽഹി ശ്രീ നഗർ 3000-5000 ആണ് റേറ്റ്. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ 1500-2500 രൂപ. കേവലം മുക്കാൽ മണിക്കൂർ ആണ് യാത്ര സമയം.
ഓഫ് സീസൺ സമയത്തു ഫ്ലൈറ്റും ട്രെയിനും ബസും ഒക്കെ ചിലവ് ഏകദേശം ഒരുപോലെ ആണ്.ബാംഗ്ലൂർ ശ്രീനഗർ ഫ്ലൈറ്റ് ഓഫ് സീസണിൽ വളരെ കുറവാണ്.
2.ലോക്കൽ ഗതാഗത സൗകര്യം :
ശ്രീനഗർ എത്തിയാൽ പ്രൈവറ്റ് /ഷെയർ ടാക്സി, ബസ് എന്നിവയാണ് ഓപ്ഷൻസ്. ബൈക്ക് റെന്റ് കിട്ടുമെങ്കിലും 1800 രൂപ വരെ ഒരു ദിവസം വാടക വാങ്ങുന്നുണ്ട്. ബൈക്ക് റെന്റലിനെ കുറിച്ച് മോശം റിവ്യൂ ആണ് വായിച്ചിട്ടുള്ളത്.
ടുറിസ്റ് റിസപ്ഷൻ സെന്റർ (TRC )എത്തിയാൽ അവിടെ ഒരുപാട് ഏജന്റ്സ് നിൽപ്പുണ്ടാവും. ടാക്സി,ഹൌസ് ബോട്ട്, ഹോട്ടൽ, ഫുൾ പാക്കേജ് തുടങ്ങി എല്ലാം അവിടെ നിന്ന് ബുക്ക് ചെയ്യാം.ഹിന്ദി /ഇംഗ്ലീഷ് അറിയാമെങ്കിൽ നന്നായി വില പേശുക.സീസൺ സമയത്തു ഓരോ സ്ഥലത്തേക്കും പോകുന്നതിനുള്ള ടാക്സി റേറ്റ്(tavera) ഗവണ്മെന്റ് ഫിക്സ് ചെയ്തിട്ടുണ്ട്. TRC ഓഫീസിൽ തിരക്കി അതിനനുസരിച്ചു മാത്രം റേറ്റ് ഉറപ്പിക്കുക. അഞ്ചു പേരെങ്കിലും ഉണ്ടെങ്കിൽ ഇതാണ് നല്ലത്.
ഒന്നു രണ്ടുപേർക്ക് ആണെങ്കിൽ jk ഗവണ്മെന്റ് ഓപ്പറേറ് ചെയ്യുന്ന ടൂറിസ്റ് ബസ് സർവീസ് വളരെ ഉപകാരപ്രദമായ ഒന്നാണ്. യാത്രയിൽ ഇടക്കുള്ള പ്രധാന സ്ഥലങ്ങളിൽ നിറുത്തി അവിടെ ആവശ്യത്തിന് സമയം ചിലവഴിച്ച ശേഷം യാത്ര തുടരുന്നതിനാൽ ഇത് വളരെ സൗകര്യം ആണ്. 150-350റേഞ്ച് ആണ് ഒരു ദിവസത്തെ യാത്രയുടെ ചിലവ്. ഷെയർ ടാക്സി സ്റ്റാൻഡ് batmaloo എന്ന സ്ഥലത്താണ്. 10 ആൾക്കാരെ വരെ കയറ്റി കൊണ്ടു പോകുന്ന ടവേര ആണ് കൂടുതൽ. ചെറിയ കാറുകൾ ചില റൂട്ടിൽ പെർമിറ്റ് ചെയ്യില്ല.
3.സീസൺ :വർഷം മുഴുവൻ ഭംഗിയുള്ളതാണെങ്കിലും മെയ് ജൂൺ മാസങ്ങൾ ആണ് ഏറ്റവും സുഖകരം. ഏപ്രിൽ ആദ്യത്തെ രണ്ടാഴ്ച ട്യൂലിപ് ഗാർഡൻ തുറക്കുന്നത് മുതലാണ് സഞ്ചാരികളുടെ പ്രവാഹം തുടങ്ങുന്നത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ മഴ ഉണ്ടാകും എങ്കിലും ഇത് ആപ്പിൾ സീസൺ കൂടി ആണ്. ഒക്ടോബർ ആകുമ്പോൾ autumn സീസൺ തുടങ്ങും. ചിനാർ ഇലകൾ മഞ്ഞ നിറം അണിഞ്ഞു തുടങ്ങും. നവംബർ മാസത്തിൽ മഞ്ഞ നിറം പൂന്തോട്ടങ്ങൾ മഞ്ഞ നിറമണിയും. ഈ സമയംആണ് കൂടുതൽ റൊമാന്റിക്.(ആദ്യത്തെ ഫോട്ടോ നോക്കുക കടപ്പാട് :ഗൂഗിൾ ) ഈ സമയം ഫുൾ മൂൺ ഉള്ളപ്പോൾ കുങ്കുമ പാടങ്ങൾ പൂവിട്ടു നിൽക്കുന്ന കാഴ്ച മനോഹരമാണ്. ഡിസംബർ മുതൽ മാർച്ച് വരെ മഞ്ഞു വീഴുന്ന സമയം ആണ്. ബസ് ട്രെയിൻ ഫ്ലൈറ്റ് ഒക്കെ ക്യാൻസൽ ആകാറുള്ളതിനാൽ ഫാമിലി യാത്രകൾ ഒഴിവാക്കുക.
4.ഭൂപ്രകൃതി: നമ്മുടെ ചെമ്പ്ര അല്ലെങ്കിൽ മീശപ്പുലിമലയുടെ മുകളിൽ നിന്ന് നോക്കുമ്പോൾ ദൂരെ മഞ്ഞു മലകളും അങ്ങ് താഴെ പച്ചപുതച്ച താഴ്‌വരകളും ഇതിന്റെ ഇടയിലായി ഇടതൂർന്നു വളർന്നു നിൽക്കുന്ന പൈൻ മരങ്ങളുടെ തലപ്പുകളും താഴ്‌വാരം നിറയെ മനോഹരമായ കുടിലുകളും സങ്കല്പിച്ചു നോക്കൂ. ഈ താഴ്‌വരയുടെ നടുക്ക് കൂടി ഒരു എമറാൾഡ് ഗ്രീൻ (മരതക പച്ച ) നിറമുള്ള നദിയും അതിന്റെ വശത്തു കൂടി കുറച്ചു കുതിരകളും ആട്ടിൻ പറ്റവും പിന്നെ ആപ്പിളും വാൽ നട്ടും നിറഞ്ഞ മരങ്ങളും...... ഹോ...ഇതെല്ലാം കൂടി ഒരുമിച്ചു വന്നാൽ അതാണ് സ്വർഗം.ഏറെക്കുറെ ഇതേ കാഴ്ചകൾ ഉള്ള നിരവധി സ്ഥലങ്ങൾ കാശ്മീരിൽ ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധമായ മൂന്നു സ്ഥലങ്ങൾ മാത്രം ഇവിടെ പറയാം
i). പെഹൽഗം
ശ്രീനഗർ നിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരെ, നേരത്തെ പറഞ്ഞ കാഴ്ചകൾ എല്ലാം ഉള്ള ഒരു വിസ്മയലോകം. ആട്ടിടയൻമാരുടെ ഗ്രാമം എന്ന് അറിയപ്പെടുന്നു. എമറാൾഡ് ഗ്രീൻ നിറമുള്ള ലിഡ്‌ഡർ നദിയാണ് ഏറ്റവും ഭംഗി. ഒരു ദിവസം എങ്കിലും ഇവിടെ സ്റ്റേ ചെയ്യണം. ഭംഗിയുള്ള നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്. സീസൺ സമയത്തു 2000 മുതൽ ആണ് റെന്റ്. പെഹൽഗം എത്തിയാൽ പിന്നെ അങ്ങോട്ട് ലോക്കൽ ടാക്സി മാത്രമേ കടത്തി വിടുകയുള്ളൂ. ആരു വാലി, betab വാലി, ചന്ദൻവാരി എന്നിവയാണ് ഇവിടെ ഏറ്റവും ഭംഗി യുള്ള സ്ഥലങ്ങൾ. കോലഹോയി glacier ആണ് ദൂരെ കാണുന്നത്. ഈ മൂന്നു സ്ഥലവും ഒരു ലോക്കൽ ടാക്സിയിൽ ഒറ്റ ദിവസം കൊണ്ടു കവർ ചെയ്യാം. 2000 രൂപയാണ് വാടക.
പെഹൽഗാമിന് അടുത്ത് baisaran (മിനിസ്വിറ്റ്സർലാന്റ് ),ഡെബിയൻ ,കണിമാർഗ് എന്നിവയാണ് കാണേണ്ട സ്ഥലങ്ങൾ. കുതിരപുറത്തു പോകുന്നവരും അതിന്റെ പുറകിൽ ഓസിനു പോകുന്നവരും ഉണ്ട്. കുതിരക്കാർ ഗവണ്മെന്റ് റേറ്റ് എന്ന് പറഞ്ഞു ഒരു പേപ്പർ തരും. തട്ടിപ്പാണ്. ഒരു മൂന്നിലൊന്ന് പറഞ്ഞു വില പേശിതുടങ്ങുക.
ii.)സോനാമാർഗ്
ശ്രീനഗർ നിന്ന് കാർഗിൽ റൂട്ടിൽ 70km ദൂരെ. മെയിൻ റോഡിൽ നിന്ന് 3km ദൂരെ ഉള്ള താജിവാസ് ഗ്ലേഷ്യർ ആണ് പ്രധാന ആകർഷണം. കുതിരക്കാർ ചുറ്റും കൂടുമെങ്കിലും അവരെ ഒഴിവാക്കി നടന്നു പോയി കാണാവുന്നതേ ഉള്ളൂ.
സ്റ്റേ ചെയ്യേണ്ട ആവശ്യമില്ല.
iii.)ഗുൽമാർഗ് :ലോകത്തിലെ ഏറ്റവും നീളമുള്ള കേബിൾ കാർ ആണ് ഇവിടുത്തെ മുഖ്യ ആകർഷണം. ഗുൽമാർഗ് മുതൽ കണ്ടൊരീ വരെ ഒന്നാം ഭാഗം. അവിടെ നിന്ന് afarwat മഞ്ഞു മലയുടെ മുകളിൽ വരെ രണ്ടാമത്തെ ഭാഗം. മൊത്തം ടിക്കറ്റ് ചാർജ് 1600ക. തെളിഞ്ഞ കാലാവസ്ഥ ആണെങ്കിൽ അങ്ങ് ദൂരെ പാക് അധിനിവേശ കാശ്മീർ(pok) വരെ കാണാൻ പറ്റും. ഓൺലൈൻ ബുക്കിങ് ഉണ്ട്. അല്ലെങ്കിൽ വളരെ നേരത്തെ തന്നെ പോയി ക്യു നിൽക്കുക. കാലാവസ്ഥ മോശമായി തോന്നിയാൽ അന്ന് അവധി. ഇത് കൂടാതെ drang, സ്ട്രൗബെറി വാലി,ningle nallah തുടങ്ങി നടന്നു കാണാവുന്ന കുറെ ചെറിയ സ്ഥലങ്ങൾ ഉണ്ട്.
iv)ശ്രീനഗർ ലോക്കൽ :ചാഷ്മേ ഷാഹി, നിഷാദ് ബാഗ് പാരി മഹൽ തുടങ്ങിയ മുഗൾ ഗാർഡൻ, ഹസ്രത് ബാൽ പള്ളി, ശങ്കരാചാര്യ ഹിൽസ് പിന്നെ ദാൽ lake എന്നിവയാണ് ലോക്കൽ അട്രാക്ഷൻസ്. ദൂരെ കാണുന്ന സബർവാൻ മഞ്ഞു മലകളുടെ പശ്ചാത്തലമാണ് ഇവയുടെ എല്ലാം ഭംഗി കൂട്ടുന്നത്. ഒരു ഓട്ടോയിൽ കറങ്ങി കാണാൻ 400 രൂപയിൽ താഴെ മതിയാകും. വൈകുന്നേരം ആണ് ഡാൽ ലേക് കൂടുതൽ ആകർഷകം. പറ്റുമെങ്കിൽ ചാർ ചിനാർ വരെ പോകുക.
5.താമസം :റൂം റെന്റ് ആണ് ചിലവ് കൂടാൻ പ്രധാന കാരണം. ശ്രീനഗറിൽ 400 രൂപയ്ക്കും ഡോർമെറ്ററി അല്ലെങ്കിൽ ഹൌസ് ബോട്ട് റൂം കിട്ടും. trc യുടെ അടുത്ത് രാജ് ബാഗ് എന്ന സ്ഥലം ആണ് കൂടുതൽ സൗകര്യം. ഹൌസ് ബോട്ട് ലേശം കൗതുകം കൂടുതൽ ഉള്ളവർക്ക് മാത്രം ഇഷ്ടപ്പെടും. കാരണം ഡാൽ ലാകിൽ അൽപ്പം ഉള്ളിലായാണ് ഹൌസ് ബോട്ടുകൾ. ചെറിയ വള്ളത്തിൽ കയറിയാണ് കരയിലേക്കും ബോട്ടിലേക്കും എത്തുന്നത്. ഇത് വല്ലാത്ത സ്വാതന്ത്ര്യകുറവുണ്ടക്കും. കായൽ മലിനീകരണം വേറെ.കുറെ കൂടി വൃത്തി ഉള്ളത് കുറച്ചു ദൂരെയുള്ള നഗീൻ ലേകിൽ ആണ്. റേറ്റ് കൂടുതൽ ആണിവിടെ.
മറ്റു ടുറിസ്റ് സ്ഥലങ്ങളിലും നിരവധി ഹോട്ടൽസ് ഉണ്ടെങ്കിലും വാടക വളരെ കൂടുതൽ ആണ്. സീസണിൽ 2000 തൊട്ട് മുകളിലേക്ക്. നേരത്തെ ബുക്ക് ചെയ്ത് തന്നെ പോകുക. സോനാമാർഗ്,ഗുൽമാർഗ് എന്നിവ ശ്രീനഗർ നിന്ന് പോയി വരാവുന്ന ദൂരത്താണ്.
6.ഭക്ഷണം :നോൺ വെജ് ആണെങ്കിൽ ഒന്നു കൊണ്ടും പേടിക്കണ്ട. നല്ല ബെസ്റ്റ് മട്ടൺ ഐറ്റംസ് ന്യായമായ വിലയിൽ എവിടെയും കിട്ടും. റോഗൻജോഷ്,തൈരിൽ മട്ടൺ ഉരുട്ടി തയാറാക്കുന്ന gushtaba, മട്ടൻ റിബ്സ് ഫ്രൈ (ടബാക് മാസ് ) തുടങ്ങിയവ ടേസ്റ്റി ആണ്. 36 വിഭവങ്ങൾ ചേർന്ന പ്രസിദ്ധമായ കാശ്മീരി വസ്വാൻ ഒരു ഇടിവെട്ട് ഐറ്റം ആണ്. ഒരു ഗ്രൂപ്പ് ഉണ്ടെങ്കിൽ ട്രൈ ചെയ്തു നോക്കുക.
റെസിഡൻസി റോഡിന്റെ അടുത്ത് ഒരുപാട് നല്ല റെസ്റ്റാറ്റാന്റ്സ് ഉണ്ട്.(മുഗൾ ദർബാർ, അഹദൂസ്, മമ്മി പ്ലീസ് ). താമരയുടെ തണ്ടും മറ്റും ഉപയോഗിച്ച് കിട്ടുന്ന ഐറ്റംസ് ആണ് തനത് വെജിറ്റേറിയൻ ഭക്ഷണത്തിൽ അധികവും. ചെറിയ നിരക്കിൽ രുചിയുള്ള ഭക്ഷണം തരുന്ന ധാരാളം ധാബകൾ ശ്രീനഗർ എമ്പാടും ഉണ്ട്. കേരള ഫുഡ് എവിടെയും കണ്ടിട്ടില്ല. പുട്ട് അപ്പം സദ്യ ടീംസ് ജാഗ്രതൈ.
7.മൊബൈൽ നെറ്റ്‌വർക്ക് :
എയർ സെൽ, ഡോകോമോ ഒഴിച്ച് എല്ലാ പോസ്റ്റ് പൈഡ് കണക്ഷൻ ഇവിടെ വർക്ക് ചെയ്യും. പറ്റുമെങ്കിൽ നാട്ടിൽ നിന്ന് തന്നെ പോസ്റ്റ് പൈഡ് എടുക്കുക. നാട്ടിൽ വെച്ച് തന്നെ റൂമൊക്കെ ബുക്ക് ചെയ്യുന്നെങ്കിൽ ഈ നമ്പർ തന്നെ ഉപയോഗിച്ച് ചെയ്യുക.
8..എടിഎം: ജമ്മു ആൻഡ് കശ്മീർ ബാങ്ക് എല്ലായിടത്തും എടിഎം ഓപ്പറേറ് ചെയ്യുന്നു.
9.ഷോപ്പിംഗ് :പഷ്മിന,കമ്പിളി തുടങ്ങി യ തുണി ഐറ്റംസ് ആണ് കൂടുതൽ.ഒറിജിനൽ പഷ്മിന പതിനായിരക്കണക്കിന് രൂപയാണ് വില. നമ്മുടെ നാട്ടിൽ ഇതിനു വലിയ ഉപയോഗം ഒന്നുമില്ല. പഹല്ഗാമിലേക്ക് പോകുന്ന വഴി പാംപോറി എന്ന സ്ഥലം കുങ്കുമ പൂവിനു പ്രസിദ്ധമാണ്. ഈ വഴിയിൽ വില്ലോ മരങ്ങൾ ധാരാളം ഉള്ളതിനാൽ ക്രിക്കറ്റ് ബാറ്റ് കുറഞ്ഞ വിലയിൽ കിട്ടും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആപ്പിൾ കുറഞ്ഞ വിലയിൽ കിട്ടും.
10.സുരക്ഷാ പ്രശ്നങ്ങൾ : ഒരു പക്ഷെ പലരും കശ്മീർ പോകാത്തതിന്റെ ഏറ്റവും പ്രധാന കാരണം ഇതായിരിക്കും. സൈന്യവും ഭീകരരും തമ്മിൽ ചില ഇടങ്ങളിൽ നിരന്തരം ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും അത് ടൂറിസ്റ്റു കളെ ബാധിക്കാറില്ല. എങ്കിലും കർശനമായ സൈനിക പരിശോധനകൾ മിക്ക റൂട്ടുകളിലും നമ്മൾ നേരിടേണ്ടി വരും. അത് എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി ആണ് എന്ന് ഓർക്കുക. ഹർത്താൽ സാദാരണ സംഭവം ആണ്. കടകളും ഓഫീസ് സ്കൂൾ ഒക്കെ മുടങ്ങും. ടുറിസ്റ് ബസ്/ഷെയർ ടാക്സി സർവീസ് അതിരാവിലെ പുറപ്പെടും. വേറെ പ്രശ്നം ഒന്നുമില്ല. അനാവശ്യ രാഷ്ട്രീയ അഭിപ്രായങ്ങൾ ഒഴിവാക്കുക. ഇതൊക്കെ മനസ്സിൽ കരുതി പോയാൽ ഇന്ത്യയിൽ നിങ്ങൾ നടത്തിയ ഏറ്റവും സുന്ദരമായ യാത്രയാകും ഇത്.
10.യാത്ര പ്ലാനും ഏകദേശം ചിലവും (രണ്ടാൾക് ലോ ബഡ്ജറ്റ് പ്ലാൻ )
1.കേരള ടു ജമ്മു തവി -ഹിമ സാഗർ (3 പകൽ, സ്ലീപ്പർ 960x2=1920)
2.ജമ്മു ശ്രീനഗർ ഷെയർ ടാക്സി(800x2=1600) ശ്രീനഗർ സ്റ്റേ (1000രൂപ )
3.ശ്രീനഗർ ലോക്കൽ &ഷിക്കാരാ (ഓട്ടോ 350+ഗാർഡൻ എൻട്രി ടിക്കറ്റ്സ് (100x2=200) +ഷിക്കാരാ ഒരു മണിക്കൂർ 400രൂപ )ശ്രീനഗർ സ്റ്റേ (1000)
4.ശ്രീനഗർ -പഹൽഗാം (300x2=600)പഹൽഗാം സ്റ്റേ (2000 രൂപ )
5.പഹൽഗാം- ആരു(ഷെയർ ടാക്സി 400x2=800) തിരിച്ചു ശ്രീനഗർ(ഷെയർ ടാക്സി 300x2=600) സ്റ്റേ (1000)
6.ശ്രീനഗർ -ഗുൽമാർഗ് -ശ്രീനഗർ (ബസ് /ഷെയർ ടാക്സി 150x2 =300,ഗൊണ്ടോല ഫസ്റ്റ് സ്റ്റേജ് വരെ 750x2=1500)ശ്രീനഗർ സ്റ്റേ (1000)
7.ശ്രീനഗർ -സോനാമാർഗ് -ശ്രീനഗർ (150x2=300) ശ്രീനഗർ സ്റ്റേ (1000)
8.റിട്ടേൺ (3600)
മൊത്തം രണ്ടാൾക് ഭക്ഷണം കൂടാതെ ഏകദേശം 18000 രൂപ. ഗുൽമാർഗ് ഗൊണ്ടോല (750x2 )ആരുവിലേക്കുള്ള യാത്ര (400)പെഹൽഗാം സ്റ്റേ (2000)ഒഴിവാക്കിയാൽ 14000 രൂപ. ഓഫ് സീസണിൽ വീണ്ടും ചിലവ് കുറയും.
പഹൽഗാം ആരു റൂട്ടിൽ ടെന്റ് അടിക്കാൻ സൗകര്യം ഉണ്ട്. എങ്കിലും ഞാൻ പോയ സമയത്തു ആരും അങ്ങിനെ ചെയ്യുന്നത് കണ്ടില്ല. കൂടുതൽ വിവരങ്ങൾ അറിയില്ല.
11.കാശ്മീർ ജനത :പ്രകൃതി ഭംഗി യെക്കാൾ എനിക്കിഷ്ടം ഇവിടുത്തെ ജനങ്ങളുടെ ഊഷ്മളമായ സ്വീകരണവും ആതിഥ്യമര്യാദയുമാണ്. മേല്പറഞ്ഞ ടുറിസ്റ് സ്പോട്ടുകളിൽ ഇത്തരക്കാരെ അധികം കാണാൻ കിട്ടില്ല. അതിനു യൂസ്മാർഗിലെയും ബാരാമുള്ളയിലെയും ചില ഉൾഗ്രാമങ്ങളിലേക്ക് പോകണം.
മഴതുള്ളികളെ ചവിട്ടി പുൽമേടുകളിലൂടെ നടക്കുബോൾ തടി കൊണ്ടു പണിത ചെറിയ വീടുകളിൽ നിന്ന് സംശയത്തോടെ സുന്ദരികളായ സ്ത്രീകൾ എത്തി നോക്കും. കളിച്ചു കൊണ്ടു നിൽക്കുന്ന കുട്ടികൾ ക്യാമറ കണ്ടു പിന്നാലെ കൂടും. അവരോടു അൽപ്പം സംസാരിച്ചു നിന്നാൽ കുടുംബ നാഥൻ വീട്ടിലേക്കു ക്ഷണിക്കും. ഒരു കപ്പ് ചൂട് kahwa പകർന്നു നൽകി കൊണ്ടു ഉർദുവും ഹിന്ദിയും ഇടകലർത്തി കൃഷി വിശേഷങ്ങൾ മുതൽ ജീവിത ദർശനങ്ങൾ വരെ വിളമ്പും. ഒന്നും മനസിലായില്ലെങ്കിലും കൗതുകത്തോടെ ചെവി കൂർപ്പിച്ചു കേട്ടിരിക്കുക. പോകാൻ ഇറങ്ങുമ്പോൾ രണ്ടു ദിവസം തങ്ങിയിട്ട് പോയാൽ പോരെ എന്ന് ചോദിക്കും. ഈ ചോദ്യം എളുപ്പം അതിജീവിക്കാൻ പറ്റില്ല. രാത്രി കത്തിയുമായി പുറത്തിറങ്ങുന്ന ഗൃഹനാഥനെ കണ്ടു പേടിക്കണ്ട. കൂട്ടത്തിലെ ഏറ്റവും മുഴുത്ത ചെമ്മരിയാടിന്റ കരച്ചിൽ വൈകാതെ കേൾക്കാം. രണ്ടു ദിവസം കഴിഞ്ഞു പോകാൻ ഇറങ്ങുമ്പോൾ കെട്ടിപിടിച്ചു കൊണ്ടു ചോദിക്കും കുടുംബവുമായി എന്നാ വരുന്നത് എന്ന്. കുറച്ചു പൈസ അദ്ദേഹം കാണാതെ കുട്ടികളുടെ കൈയിൽ ഏല്പിച്ചു മടങ്ങുക. ഇത്തരം അനുഭവങ്ങൾ ഉള്ള ഒരു യാത്രയെക്കുറിച്ചു പിന്നെ ഒരിക്കൽ എഴുതാം.

No comments:
Post a Comment