കൈലാസത്തെക്കുറിച്ച് ആരും പറയാത്ത രഹസ്യങ്ങള്‍

ഇന്ത്യയിലും ടിബറ്റിലുമായി വ്യാപിച്ചു കിടക്കുന്ന കൈലാസ പര്‍വ്വതം ഭൂമിശാസ്ത്രപരമായും ആത്മീയമായും നമ്മളെ ഏറെ സ്വാധീനിക്കുന്ന ഒരിടമാണ്. ഹിമാലയത്തിന്റെ ഭാഗമായ കൈലാസം ശിവന്‍രെ വാസസ്ഥമായാണ് കണക്കാക്കുന്നത്.

അന്തമായ ധ്യാനത്തില്‍ പത്‌നിയായ പാര്‍വ്വതിയോടും തന്റെ വാഹനമായ നന്ദിയോടുമൊപ്പം ശിവന്‍ ഇവിടെ വസിക്കുന്നു എന്നാണ് ഹിന്ദു മതം വിശ്വസിക്കുന്നത്. ബുദ്ധവിശ്വാസികള്‍ക്ക് ഇവിടെ ബുദ്ധന്റെ വാസകേന്ദ്രവും ജൈനമതര്‍ക്ക് തീര്‍ഥങ്കരനായ ബോധോധയം ഉണ്ടായ സ്ഥലവുമാണ്.
എന്തൊക്കെ പറഞ്ഞാലും ധാരാളം വിശ്വാസങ്ങളും നിഡൂഢതകളും കൈലാസത്തെചുറ്റിയുണ്ട്

.
ഇതുവരെയും ആരു ചെന്നെത്താത്ത കൈലാസത്തിന്റെ ഉയരങ്ങളില്‍ ദൈവങ്ങള്‍ താമസിക്കുന്നുവത്രെ. ശിവന്റെ വാസകേന്ദ്രമായ കൈലാസത്തിന്റെ നിഗൂഢതകളും രഹസ്യങ്ങളുമറിയാം..

കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി തെങ്കൈലാസം



കൈലാസമെന്നാല്‍

സ്ഫടികം എന്നര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ് കൈലാസം എന്ന പദം ഉണ്ടായത്.
കൈലാസപര്‍വതത്തിന്റെ റ്റിബറ്റന്‍ പേര് ഗാന്റിന്‍പോചി എന്നാണ്. ഗാന്‍എന്ന പദത്തിനര്‍ത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, റിന്‍പോചി പദത്തിനു അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാന്റിന്‍പോചിഎന്നാല്‍ മഞ്ഞിന്റെ അമൂല്യരത്‌നംഎന്നര്‍ത്ഥമുണ്ടെന്നു കരുതുന്നു. റ്റിബറ്റിലെ ബുദ്ധമതനുയായികള്‍ കൈലാസപര്‍വ്വതത്തെ കാന്‍ഗ്രി റിന്‍പോചി എന്നു വിളിക്കുന്നു.
 
ഇടത്തു നിന്നു വലത്തോട്ടും വലത്തു നിന്ന് ഇടത്തോട്ടും

ഹിന്ദുബുദ്ധമതത്തില്‍ വിശ്വസിക്കുന്നവര്‍ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോള്‍,ജൈനമതക്കാര്‍ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.കൈലാസപര്‍വ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്.

ആരും എത്തിച്ചേരാത്ത ഇടം..

കൈലാസപര്‍വ്വതത്തിന്റെ ഏറ്റവും ഉയര്‍ന്നഭാഗങ്ങളില്‍ പര്‍വ്വതാരോഹകര്‍ക്കുപോലും എത്തിചേരുവാന്‍ സാധ്യമല്ല


സമയം സഞ്ചരിക്കുന്നത് കാണണോ..

സമയം വേഗത്തില്‍ സഞ്ചരിച്ച് പോകുന്നത് കാണമോ..എങ്കില്‍ കൈലാസത്തിലേക്ക് പോയാല്‍ മതി. ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും അറിയുന്നത് ഇവിടെ വളര്‍ച്ച് പെട്ടന്ന നടക്കുമെന്നാണ്. അതായത് നഖങ്ങളും മുടിയും സാധാരണയില്‍ നിന്നും മാറി വേഗത്തില്‍ വളരുമത്രെ. സാധാരണഗതിയില്‍ രണ്ടാഴ്ചകൊണ്ടാണ് നഖവും മുടിയും വളരുന്നത്. എന്നാല്‍ ഇവിടെ അതിനെടുക്കുന്നത് 12 മണിക്കൂര്‍ മാത്രമാണ്.


സ്ഥാനമാറ്റം

വേഗത്തില്‍ എവല്ലായ്‌പ്പോഴും സ്ഥാനമാറ്റം സംഭവിക്കുന്ന ഒരിടംകൂടിയാണ് കൈലാസം. അതിനാല്‍ത്തന്നെ ആളുകള്‍ക്ക് ദിശ കൃത്യമായി മനസ്സിലാകാന്‍ സാധിക്കാതെ വരുന്നു. ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത് ഇവിടെയെത്തുന്ന ട്രക്കേഴ്‌സിനെയാണ്. നിരന്തരം സ്ഥാനം മാറുന്നതിനാല്‍ ആര്‍ക്കും ഇതുവരെയും ഇതിന്റെ മുകളില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലത്രെ. എന്നാല്‍ ടിബറ്റില്‍ നിന്നുള്ള ബുദ്ധസന്യാസിയായ മിലെറെപ്പ എന്നൊരാള്‍ക്കു മാത്രമാണ് കൈലാസത്തിന്റെ മുകളിലെത്താനായത്.


ലോകത്തിന്റെ അച്ചുതണ്ട്

ലോകത്തിന്‍രെ കേന്ദ്രം നമ്മുടെ സ്വന്തം കൈലാസമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അമേരിക്കയിലെയും റഷ്യയിലെയും നിരവധി ശാസത്രജ്ഞര്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും വ്യക്തമായത് ലോകത്തിന്റെ അച്ചുതണ്ട് കൈലാസമാണെന്നാണ്.


ആക്‌സിസ് മുണ്ടി

ലോകത്തിന്റെ അച്ചുതണ്ടെന്ന നിലയില്‍ ആക്‌സിസ് മുണ്ടി എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിളിക്കുന്നത്. ഇതിനു അവര്‍ വ്യക്തമായ കാരണങ്ങളും പറയുന്നുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട സ്മരകങ്ങളിലൊന്നായ സ്റ്റോണ്‍ ഹെന്‍ചിലേക്ക് ഇവിടെ നിന്നും കൃത്യം 666 കിലോമീറ്ററാണുള്ളത്. കൂടാതെ നോര്‍ത്ത് പോളിലേക്ക് 6666 കിലോമീറ്ററും സൗത്ത് പോളിലേക്ക് 13332 കിലോമീറ്ററും ദൂരമുണ്ടത്രെ.
പുരാണങ്ങളിലും വേദങ്ങളിലും കാലാസത്തിനെ കോസ്മിക് ആക്‌സിസ് ആയി കാണിച്ചിട്ടുണ്ടത്രെ.


ഭൂമിയേയും സ്വര്‍ഗ്ഗത്തെയും ബന്ധിപ്പിക്കുന്നിടം

വേദങ്ങളനുസരിച്ച് കൈലാസമെന്നുപറയുന്നത് ഭൂമിയേയും സ്വര്‍ഗ്ഗത്തെയും ബന്ധിപ്പിക്കുന്നിടമാണ്. ഹിന്ദു,ബുദ്ധ ജൈന വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശന കവാടമാണ്. ഇവിടെക്കുള്ള യാത്രയിലാണത്രെ പഞ്ചപാണ്ഡവരും ദ്രൗപതിയും മോക്ഷം പ്രാപിച്ചത്.


സ്വസ്ഥികയുടെയും ഓമിന്റെയും രൂപം

സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ പര്‍വ്തം മുഴുവന്‍ ഒരു പ്രത്യേകതരം നിഴലായിരിക്കുമത്രെ. അതിന് ഹിന്ദുക്കര്‍ പുണ്യകരമായി കാണുന്ന സ്വസ്ഥികയോട് അപാരമായ സാദൃശ്യം തോന്നി
ക്കും. ഓം പര്‍വ്വതം ഇവിടുത്തെ മറ്റൊരു അത്ഭുതമാണ്. പര്‍വ്വതത്തില്‍ വീഴുന്ന മഞ്ഞ് ഓമിന്റെ ആകൃതിയില്‍ തോന്നിക്കുമെന്നാണ് പറയപ്പെടുന്നത്.


മനുഷ്യനിര്‍മ്മിത പിരമിഡ്?

റഷ്യന്‍ ശാസ്ത്രജ്ജര്‍ വിശ്വസിക്കുന്നതച് കൈലാസം ഒരു പ്രകൃതി സൃഷ്ടി അല്ലാ എന്നാണ്.ഇത്രയും കൃത്യമായ രൂപവും സമലക്ഷണങ്ങളും ഒരു പ്രകൃതി നിര്‍മ്മിതിക്കും കാണില്ലത്രെ. ഒരു കത്തീഡ്രലിനോടാണ് അവര്‍ ഇതിനെ ഉപമിക്കുന്നത്. കൂടാതെ ഇതിന്റെ വശങ്ങള്‍ ഒരു പിരമിഡിനു സമമാണത്രെ.


തടാകങ്ങളുടെ ആകൃതിയും വ്യത്യസ്തതയും

കൈലാസത്തിന്റെ താഴ് വരയിലുള്ള രണ്ട് തടാകങ്ങളാണ് മാനസരോവറും രക്ഷാസ്താലും. മാനസരോവര്‍ കൃത്യം വൃത്താകൃതിയില്‍ കാണപ്പെടുമ്പോള്‍ രക്ഷസ്താലിന് അര്‍ഥ ചന്ദ്രന്റെ ആകൃതിയാണ്. നല്ല ഊര്‍ജത്തെയും ചീത്ത ഊര്‍ജത്തെയും പ്രതിനിധാനം ചെയ്യുന്ന ഇവ സ്വഭാവത്തിലും വ്യത്യസ്തമാണ്. മാനസരോവറില്‍ ശുദ്ധജലമാണുള്ളത്. എന്നാല്‍ വിചിത്രമെന്നു പറയട്ടെ..രക്ഷസ്ഥാലില്‍ ഉപ്പുവെള്ളമാണുള്ളത്.

Posted By: Elizabath



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...