ഓരോ പാമ്പിന്റെയും മനുഷ്യനിൽ മരണ കാരണമാകാവുന്ന ഡോസ് നമുക്കൊന്ന് പരിശോധിക്കാം.
മൂർഖൻ (Spectacled Cobra) - 3 തുള്ളി വിഷം = 12 mg of dried venom
വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ (Common Indian Krait) - 6 mg of dried venom
അണലി അഥവാ ചേനത്തണ്ടൻ (Russell's Viper) - 15 mg
ചുരുട്ട മണ്ഡലി (Saw scaled Viper) - 8 mg
വെള്ളിക്കെട്ടന്റെ 6 മില്ലിഗ്രാം വിഷം ഉള്ളിൽ ചെന്നാൽ മനുഷ്യനിൽ മരണം സംഭവിക്കാം. അതുകൊണ്ടുതന്നെ ഇന്ത്യയിലുള്ള വിഷപ്പാമ്പുകളിൽ ഏറ്റവും കൂടുതൽ വീര്യമുള്ള വിഷമുള്ള പാമ്പ് വെള്ളിക്കെട്ടൻ തന്നെയാണ്.
മുകളിൽ പറഞ്ഞ നാല് പാമ്പുകളുടെ വിഷങ്ങൾക്കെതിരെയുള്ള മറുമരുന്ന് മാത്രമേ ഇന്ത്യയിൽ ലഭ്യമായുള്ളൂ. ഏറ്റവും അപകടകാരികളായ 4 പാമ്പുകൾ ഇവ തന്നെയായതിലാണത്.
ഈ പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി കുതിരയുടെ രക്തത്തിൽനിന്നും വേർതിരിച്ചെടുക്കുന്നു. അങ്ങനെ വേർതിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് മറുമരുന്ന്, അതായത് ആന്റി സ്നേക് വെനം (ASV).
പാമ്പിന്റെ വിഷം മാംസ്യ തന്മാത്രകളാണ്, അതായത് പ്രോട്ടീൻ. ഇതുവരെ ലഭ്യമായ അറിവുകൾ വച്ച് ഈ മറുമരുന്ന് അല്ലാതെ മറ്റൊന്നിനും അപകടകരമായ ഈ വിഷത്തെ നിർവീര്യമാക്കാൻ കഴിവില്ല.
കരയിൽ ജീവിക്കുന്ന വിഷമുള്ള പാമ്പുകൾ പ്രധാനമായും രണ്ടു തരത്തിലുള്ളവയാണ്. രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്നവയും നാഡീവ്യൂഹങ്ങളെ ബാധിക്കുന്നവയും. മനുഷ്യന് മരണ കാരണമാവാത്ത പാമ്പുകളും ഈ രണ്ട് വിഭാഗങ്ങളിലും ഉണ്ട്. മാത്രമല്ല മനുഷ്യന് മരണ കാരണമാകാവുന്ന വിഷമുള്ള പാമ്പുകളുടെ എല്ലാ കടിയിൽ നിന്നും മരണ സംഭവിക്കാൻ ആവശ്യമായത്ര വിഷം മനുഷ്യശരീരത്തിൽ കടക്കുന്നുമില്ല.
രോഗലക്ഷണങ്ങൾ മനസ്സിലാക്കി കൊണ്ടും ചില ലാബ് പരിശോധനകൾ നടത്തി കൊണ്ടും ആണ് ചികിത്സ തീരുമാനിക്കുന്നത്. പാമ്പുകളെ തിരിച്ചറിയുന്നതിലുപരി ലക്ഷണങ്ങൾക്കാണ് പ്രാധാന്യം.
ചിലപ്പോഴെങ്കിലും പാമ്പുകടിയേറ്റ ആൾ പറയുന്ന പാമ്പ് ആയിരിക്കണമെന്നില്ല കടിച്ചത്.
വൈപ്പർ വിഭാഗത്തിൽ നിരവധി പാമ്പുകൾ ഉണ്ടെങ്കിലും അതിൽ മനുഷ്യജീവന് അപകടകരമാകുന്നത് മൂന്നേമൂന്നു പാമ്പുകൾ മാത്രമാണ്. അതിൽത്തന്നെ രണ്ടെണ്ണത്തിനെ എതിരെ മാത്രമേ നമുക്ക് മറുമരുന്നുള്ളൂ.

No comments:
Post a Comment