SMS ജോക്കുകളുടെ കാലത്തു തൊട്ട് എല്ലാ വനിതാ ദിനത്തിലും മുടങ്ങാതെ കിട്ടിയിരുന്ന ഒരു msg ഉണ്ടായിരുന്നു "womens' day was supposed to be on march 6th, but they took two days to get ready" എന്നോ മറ്റോ ആയിരുന്നു അത്. എങ്ങനെയാണ് march 8 അന്താരാഷ്ട്ര വനിതാ ദിനം ആയി ആചരിക്കാൻ തുടങ്ങിയത് ? നൂറിൽ പരം വർഷങ്ങൾക് മുൻപ് സ്ത്രീകൾക് മാത്രമായി ഒരു ദിനം വേണം എന്ന് എങ്ങനെ ആണ് തീരുമാനിക്കപ്പെട്ടത് ?
1909 അമേരിക്കയിലെ socialist party ആണ് ഇങ്ങനെ ഒരാശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. ആ വര്ഷം ഫെബ്രവരി 28 വനിതാ ദിനം ആയി ആചരിക്കപ്പെട്ടു. 1908ഇൽ ന്യൂ യോർക്കിലെ തുണി മില്ലിലെ സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ പരിസ്ഥിതിക്കും വേതനത്തിനും വേണ്ടി നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അത്. Theresa Malkiel, Aira Salazar എന്നീ രണ്ടു യുവതികൾ ആയിരുന്നു ഈ ആശയം മുൻപോട്ട് വച്ചത്.
ഇതിന്റെ അലയൊലികൾ ഡെന്മാർക്കുകാർ ഏറ്റെടുത്തു. 1910 ഓഗസ്റ്റിൽ കോപ്പൻഹേഗനിൽ ഒരു അന്താരാഷ്ട്ര വനിതാ സമ്മേളനം നടത്തപ്പെട്ടു. അവിടുത്തെ socialist second party ആയിരുന്നു ഇതിനു മുൻകൈ എടുത്തത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും വോട്ടവകാശം സ്വന്തമാക്കാനും ഉള്ള തീരുമാനങ്ങൾ ആണ് അവിടെ വെച്ചുണ്ടായത്. അന്നാണ് ജർമൻ സോഷ്യലിസ്റ്റ് ആയ Luise Zietz വർഷത്തിൽ ഒരു ദിവസം വനിതാ ദിനം ആയി ആചരിക്കണം എന്ന ഒരഭിപ്രായം പറഞ്ഞത്. മറ്റൊരു സോഷ്യലിസ്റ്റ് ആയ Clara Zetkin ഇതിനെ പിന്താങ്ങി.പങ്കെടുത്ത 17 രാജ്യങ്ങളിൽ നിന്നുള്ള 100 വനിതാ പ്രതിനിധികൾ ഇതങ്ങീകരിച്ചു . എന്നാൽ ഇതിനായി ഒരു പ്രത്യേക തീയ്യതി നിശ്ചയിക്കപ്പെട്ടില്ല.
അടുത്ത വര്ഷം മാർച്ച് 19 വ്യാപമായി വനിതാ ദിനം ആചരിക്കപ്പെട്ടു. ഓസ്ട്രിയ, ജർമ്മനി, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ആഘോഷപരിപാടികൾ നടന്നു. ലക്ഷോപലക്ഷം സ്ത്രീകളും പുരുഷന്മാരും അന്ന് ജാതകളിലും, പ്രകടന പരിപാടികളിലും മറ്റും പങ്കെടുത്തത്. സ്ത്രീകൾക്കുള്ള :
1)വോട്ടവകാശം
2) ജോലി ചെയ്യാനും വരുമാനം ഉണ്ടാകാനും ഉള്ള അവകാശം
3) ഔദ്യോദിക പദവികൾ നയിക്കാനുള്ള അവകാശം
4) ജോലി സ്ഥലത്തുള്ള തുല്യത
5) തൊഴിൽപരമായ പരിശീലനം കിട്ടാനുള്ള അവകാശം
തുടങ്ങിയ ആവശ്യങ്ങളാണ് അവിടെ ഉന്നയിക്കപ്പെട്ടത്.
പിന്നീടുള്ള ഒന്ന് രണ്ട് വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തു പല ദിവസങ്ങളിൽ വനിതാ ദിനം ആചരിക്കപ്പെട്ടു.1913ൽ ഒന്നാം ലോക മഹായുദ്ധത്തിനു എതിരെയും കൂടി ഉള്ള ഒരു പ്രതിഷേധമായി Peace movement ഇന്റെ ഭാഗമായി റഷ്യയിലെ സ്ത്രീകൾ വനിതാ ദിനം ആചരിച്ചു. അവിടുത്തെ julian calender അനുസരിച്ചു ഫെബ്രവരിയിലെ അവസാനത്തെ ഞായറാഴ്ച ആയിരുന്നു ഇത്..
1914 ഇൽ ആണ് ആദ്യമായി march 8 വനിതാ ദിനം ആയി കൊണ്ടാണുന്നത്. അന്നൊരു ഞായറാഴ്ച ആയിരുന്നത് കൊണ്ടായിരിക്കണം ആ തീയതി തിരഞ്ഞെടുത്തത്. പിന്നീട് എല്ലാ വർഷവും അതെ ദിവസം തന്നെ ലോകമെമ്പാടും ആഘോഷിച്ചു തുടങ്ങി . ജര്മനിയിൽ അന്നേ ദിവസം സ്ത്രീകൾക് വോട്ടവകാശം എന്നുള്ള ആശയത്തിനായി സമർപ്പിക്കപ്പെട്ടു. എന്നാൽ 1918 ഇൽ ആണ് ജർമൻ സ്ത്രീകൾ വോട്ടവകാശം നേടി എടുക്കുന്നത്. ലണ്ടനിൽ അതെ ദിവസം ട്രാഫൽഗർ സ്‌ക്വയറിൽ പ്രതിഷേധ പ്രകടനങ്ങളും മറ്റും അരങ്ങേറി.
1917 ഇൽ വീണ്ടും ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സ്ത്രീകൾ march 8 നു ഒരു പ്രതിഷേധ സമരം നടത്തി.
റഷ്യൻ വിപ്ലവത്തിന് തന്നെ തുടക്കം കുറിച്ചത് ഈ സമരം ആയിരുന്നു. തലസ്ഥാനമായ പെട്രോഗ്രാഡിലെ textile workers ആയ സ്ത്രീകൾ അന്നേ ദിവസം തെരുവിലേക്കിറങ്ങി. St petersburg ഇൽ ആയിരകണക്കിന് സ്ത്രീകൾ ഒത്തുകൂടി. "Bread and peace' ആയിരുന്നു അവരുടെ മുദ്രാവാക്യം. യുദ്ധം അവസാനിപ്പിക്കണം എന്നും, റഷ്യ നേരിടുന്ന ഭക്ഷ്യക്ഷാമം കണക്കിലെടുക്കണം എന്നും, czarഇന്റെ രാജവാഴ്ച അവസാനിപ്പിക്കണം എന്നുമായിരുന്നു ആവശ്യങ്ങൾ. 7 ദിവസത്തിന് ശേഷം സാർ നിക്കോളായ് രണ്ടാമൻ സ്ഥാനമൊഴിഞ്ഞു. അതിനു ശേഷം രൂപപ്പെട്ട സോവിയറ്റ് ഭരണകൂടം സ്ത്രീകൾക് വോട്ടവകാശം അനുവദിച്ചു കൊടുത്തു. March 8 സോവിയറ്റ് റഷ്യയിൽ നാഷണൽ ഹോളിഡേ ആയിട്ട് പ്രഖ്യാപിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായി ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഇത് ഏറ്റെടുത്തു. 1922 ഇൽ ചൈന വനിതാ ദിനം ആഘോഷിച്ചു. 1949ഇൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന മാർച്ച് 8 നാഷണൽ ഹോളിഡേ ആയിട്ട് പ്രഖ്യാപിച്ചു. ഇന്നൊരുപാട് രാജ്യങ്ങളിൽ മാർച്ച് 8 പൊതു അവധി ആണ്.
1975 UN International women's year ആയി ആചരിച്ചു. March 8 അന്തരാഷ്ട്ര വനിതാ ദിനം ആയി അംഗീകരിച്ചു. 1977 ഇൽ UN day for women's rights and world peace ആയി മാർച്ച് 8 പ്രഖ്യാപിക്കാൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. പിന്നീട് 1996 മുതൽ ഓരോ വർഷവും സ്ത്രീകളുടെ ഉന്നമനത്തിനായി ഓരോ തീം ആസ്പദമാക്കിയാണ് വനിതാ ദിനം UN ആഘോഷിച്ചത്. ഈ വർഷത്തെ തീം ആണ് #pressforprogress
എന്തിനാണ് ഇന്നും വനിതാ ദിനം രാഷ്ട്രങ്ങളും UN ഉം മറ്റും മുൻകൈയെടുത്തു നടത്തുന്നത് ?
സ്ത്രീപുരുഷസമത്വം എന്ന പ്രഥമമായ ആശയം നമുക്കിന്നും കൈവരിക്കാൻ പറ്റിയിട്ടില്ല. ലോകമെമ്പാടും സ്ത്രീകളുടെ വിദ്യാഭ്യാസം ആരോഗ്യം എല്ലാം പുരുഷനേക്കാൾ താഴെയും സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ അധികരിച്ചു വരുന്നതും ആണ് ഇന്നും കാണുന്നത്. തുല്യ വേതനം എന്ന അവകാശം ഇപ്പോളും സ്ത്രീക്ക് ഒരു സ്വപ്നമാണ്. 2017 ഇൽ അസമത്വത്തിന്റെ ഫലമായി പുരുഷനെ അപേക്ഷിച്ചു സ്ത്രീകൾ 51 ദിവസം "വേതനമില്ലാതെ" ജോലി ചെയ്തു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . പോയ വർഷത്തെ world economic forum പറയുന്നത് ഇനിയുമൊരു 100 വര്ഷം എങ്കിലും എടുക്കും ഇന്ന് കാണുന്ന സ്ത്രീപുരുഷ അസമത്വം തീർത്തും അപ്രത്യക്ഷം ആകാൻ എന്നാണ്. 2017 കണ്ട ഒരു campaign ആയിരുന്നു #metoo. Harvey Weinstein നു എതിരെ വന്ന ലൈംഗിക ആരോപണങ്ങളെ തുടർന്നാണ് ഇത്തരമൊരു ക്യാമ്പയിൻ ശ്രദ്ധ ആകർഷിച്ചത്. ഹോളിവുഡ് നടി Alyssa Milano ആണ് തന്റെ ട്വിറ്റെർ ഇൽ ഈ ആശയം കുറിക്കുന്നത്. തുടർന്നു ലൈംഗിക അതിക്രമങ്ങൾ നേരിട്ട സ്ത്രീകൾ #metoo hashtagഓട് കൂടി അത് വിളിച്ചു പറഞ്ഞപ്പോൾ ലോകം അക്ഷരാർത്ഥത്തിൽ ഞെട്ടി. പലർക്കും അംഗീകരിക്കാൻ തന്നെ ബുദ്ധിമുട്ടിണ്ടായി.കാരണം മിക്കവാറും എല്ലാ സ്ത്രീകൾക്കും ഇങ്ങനെ ഒരു കഥ എങ്കിലും പറയാൻ ഉണ്ടായിരുന്നു. (ഹോളിവുഡിന് പകരം ഇതിന്ത്യയിലെങ്ങാൻ സംഭവിച്ചിരുന്നെങ്കിലുള്ള പുകിലൊന്നാലോചിച്ചു നോക്ക്. നമ്മുടെ കേരളത്തിൽ തന്നെ ഒരു നടി സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടികാട്ടിയപ്പോൾ ഉണ്ടായ പുകിലൊന്നും നാം മറന്നിരിക്കാൻ ഇടയില്ല!)
സ്ത്രീ ഭ്രൂണാവസ്ഥയിൽ തന്നെ കൊല്ലപ്പെടുന്ന ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് വനിതാ ദിനം എത്ര മാത്രം പ്രസക്തം ആണെന്ന് പറയേണ്ടതില്ലലോ
നമ്മളെ സംബധിച്ചിടത്തോളം ഫെമിനിസം എന്നൊക്കെ പറഞ്ഞാൽ ഇപ്പോളും "കുട്ടിയെക്കാൾ പട്ടിയേ സ്നേഹിക്കുന്ന, കയ്യില്ലാത്ത ബ്ലൗസ് ധരിക്കുന്ന കൊച്ചമ്മയും " ഒക്കെ ആണ്. ലോകം പക്ഷെ മുൻപോട്ടുള്ള കുതിപ്പിലാണ്. പലപ്പോഴും ഇത്തരം ആശയങ്ങളെ സ്ത്രീകൾ തന്നെ പിന്നിലോട്ട് വലിക്കുന്നത് കണ്ടിട്ടുണ്ട്. അവനവന്റെ comfort zone ഇൽ ഇരുന്നത് ചെയ്യുമ്പോൾ നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം(?) പലതും അതാത് കാലഘട്ടങ്ങളിൽ സ്ത്രീകൾ പൊരുതി നേടിയതാണ് എന്ന് മറന്നുപോകുന്നു. ഇത്രയും സമരങ്ങൾക്ക് ശേഷവും ഒരു ന്യൂനപക്ഷത്തിനേ സ്വതന്ത്രമാവാൻ പറ്റിയിട്ടുള്ളു. അതും പൂർണമാണോ എന്ന് സംശയമാണ്. സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ളവർക്കു ഇന്നും അപ്രാപ്യം ആണ് പലതും. ഇനിയും പോരാട്ടങ്ങൾ ആവശ്യമാണ് സമൂഹം സ്ത്രീകളെ പുരുഷന് സമമായി ഉൾകൊള്ളുന്ന ഒരു കാലത്തിനായി...
മാറ്റം ഒറ്റ രാത്രി കൊണ്ട് വരുത്താവുന്നതല്ല. ചെറുതെങ്കിലും പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടു എപ്പോളത്തെക്കൾ ശക്തമായി നമുക്ക് പുരോഗതിക്ക് വേണ്ടി പോരാടാം. നമുക്കൊരുമിക്കാം ലിംഗവിവേചനം ഇല്ലാത്തൊരു സമൂഹത്തിനായി.

No comments:
Post a Comment