എവിടെ നോക്കിയാലും കല്ലില്‍ കൊത്തിയ ശിവന്റെ രൂപങ്ങള്‍.. കൃത്യമായ എണ്ണമെടുക്കാനാണെങ്കില്‍
ഒരുകോടിക്ക് ഒന്നു കുറവ്. ഇത്രയും രൂപങ്ങള്‍..അതും ഒരു ഗ്രാമത്തില്‍…എന്താണിതിന്റെ കഥ എന്നറിയാന്‍ തോന്നുന്നില്ലേ…
99,99,999 ശിവവിഗ്രഹങ്ങള്‍ കാണപ്പെടുന്ന ത്രിപുരയിലെ ഉനക്കോട്ടി ഗ്രാമത്തിന്റെ അതിശയിപ്പിക്കുന്ന വിവരങ്ങള്‍ അറിയാം…
ഉനകോട്ടി എന്ന ബംഗാളി വാക്കിന് ഒരു കോടിയ്ക്ക് ഒന്നു കുറവ് എന്നാണ് അര്‍ഥം. അതായത് 99,99,999 എന്ന സംഖ്യയെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
ശൈവ തീര്‍ഥാടന കേന്ദ്രം
ഏഴാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെട്ട ഒരു ശൈവ തീര്‍ഥാടന കേന്ദ്രമായാണ് ഉനകോട്ടി അറിയപ്പെടുന്നത്.
കഥകള്‍ പലത്
ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് ഉനകോടിയെ സംബന്ധിക്കുന്ന ധാരാളം ഐതിഹ്യങ്ങളും കഥകളും നിലവിലുണ്ട്.
ശിവശാപമേറ്റ 99,99,999 ദൈവങ്ങള്‍
ഒരിക്കല്‍ ശിവന്‍ താനുള്‍പ്പെടെയുള്ള ഒരുകോടി ദേവന്‍മാരോടും ദേവതകളോടുമൊപ്പം കാശിക്ക് പോവുകയായിരുന്നു. വഴിമധ്യേ ഈ സ്ഥലത്ത് അവര്‍ വിശ്രമിക്കാനിരുന്നു. സൂര്യാസ്തമയത്തിനു മുന്‍പേ എഴുന്നേറ്റ് കാശിയിലേക്കുള്ള യാത്ര തുടരണം എന്ന ധാരണയിലായിരുന്നു അവര്‍ വിശ്രമിച്ചത്. എന്നാല്‍ രാവിലെ എഴുന്നേറ്റ ശിവന്‍ കണ്ടത് ഉറങ്ങിക്കിടക്കുന്ന മറ്റുള്ളവരെയാണ്. കോപം വന്ന ശിവന്‍ അവര്‍ കല്ലായി പോകട്ടെ എന്നു ശപിച്ചു. അങ്ങനെ ശിവനൊഴികെ ബാക്കിയുള്ള 99,99,999 പേരുടെ രൂപങ്ങള്‍ അങ്ങനെ വന്നതാണെന്നാണ് വിശ്വാസം.
ഇരുമ്പുപണിക്കാരനു കിട്ടിയ ശാപം
ശിവന്റെ കഥയ്ക്കു പുറമേ ഇവിടെ മറ്റൊന്നുകൂടി പ്രചാരത്തിലുണ്ട്. കല്ലു എന്നു പേരായ കൊല്ലപ്പണിക്കാരന് ഒരിക്കല്‍ ശിവനോടും പാര്‍വ്വതിയോടുമൊപ്പം കൈലാസത്തില്‍ താമസിക്കണമെന്ന് ആഗ്രഹം തോന്നി. ഇത് ശിവനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു പന്തയത്തില്‍ ജയിക്കുകയാണെങ്കില്‍ ആഗ്രഹം സാധിച്ചു തരാം എന്നു പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് ശിവന്റെ ഒരുകോടി രൂപങ്ങള്‍ നിര്‍മ്മിക്കണമെന്നായിരുന്നു പന്തയം. പന്തയം ഏറ്റെടുത്ത കല്ലു പണി തുടങ്ങി. രാവിലെ എണ്ണി നോക്കിയപ്പോള്‍ 99,99,999 രൂപങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ഒരു കോടി എന്ന സംഖ്യയ്ക്ക് ഒന്ന് കുറവ്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഉനകോടി എന്ന പേരു ലഭിച്ചതെന്നാണ് വിശ്വാസം.
രണ്ടു തരത്തിലുള്ള രൂപങ്ങള്‍
കല്ലില്‍ കൊത്തിയതും കല്ലില്‍ തീര്‍ത്തതുമായ രണ്ടു തരത്തിലുള്ള രൂപങ്ങളാണ് ഇവിടെയുള്ളത്.
ഉനകോട്ടീശ്വര കാല ഭൈരവ
ഉനകോട്ടീശ്വര കാല ഭൈരവ എന്ന പേരിലുള്ള ശിവന്റെ 20 അടി ഉയരമുള്ള രൂപമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിലെ ശിവന്റെ തലയുടെ രൂപത്തിന് മാത്രം ഏകദേശം പത്തിടി ഉയരമുള്ളതായി കണക്കാക്കുന്നു.
തരാതരം കല്‍രൂപങ്ങള്‍
ശിവന്റെ മാത്രമല്ല, ഗണേശന്റെയും ദുര്‍ഗ്ഗാ ദേവിയുടെയും നന്ദിയുടെയുമൊക്കെ രൂപങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും.
അതിമനോഹരമായ ചുറ്റുവട്ടം
കാഴ്ചയ്ക്ക് ഏറെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പുല്ലുകളുടെയും കാടിന്റെയും ഒക്കെ നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

No comments:
Post a Comment