അഡോള്‍ഫ് ഹിറ്റ്‌ലർ: കൊലപാതകിയും ചിത്രകാരനും

നരാധമനെന്നു കുപ്രസിദ്ധി നേടിയ അഡോള്‍ഫ് ഹിറ്റ്‌ലറിനു പരാജയപ്പെട്ട ചിത്രകാരനെന്നുകൂടി വിശേഷണമുണ്ട്. ഹിറ്റ്‌ലറുടെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്നവെന്നു കേള്‍ക്കുമ്പോള്‍ ലോകം അയാളിലെ മൃഗം ജനിക്കും മുന്‍പുള്ള ചിത്രകാരനെ ഓര്‍ത്തേക്കാം. ബ്രിട്ടനില്‍ ഈമാസം ആറിനാണ് ലേലം. അഞ്ച് ചിത്രങ്ങളാണ് ലേലത്തിനുള്ളത്. ഇതില്‍ നാല് ചിത്രങ്ങളിലും ഹിറ്റ്‌ലറുടെ കൈമുദ്രയുണ്ട്. 1923ല്‍ ഹിറ്റ്‌ലര്‍ വരച്ച ചിത്രങ്ങളാണ് ഇതെന്ന് കരുതപ്പടുന്നു. ഓരോന്നിനും 6000,7000 പൗണ്ട് കിട്ടുമെന്നാണ് അധികൃര്‍ കണക്കുകൂട്ടുന്നത്. ഏകാധിപതിയെന്നും മനുഷ്യമൃഗമെന്നും ഹിറ്റ്‌ലറെ വിളിക്കുമ്പോഴും അയാളിലെ നല്ലൊരു വര കമ്പക്കാരനെ കാണാതിരിക്കാനാവില്ല. ചെറുപ്പത്തില്‍ സ്ഥിരം പള്ളിയില്‍പ്പോക്കുകാരനും ദൈവ ഭക്തനുമായിരുന്ന അവിടേയും സ്‌ക്കൂളിലേതുപോലെ തെമ്മാടിയാവുകയും പള്ളിയില്‍പ്പോക്കു നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. തന്നെപ്പോലെ നല്ല കൃഷിക്കാരനാകണം തന്റെ മകനെന്നു ഹിറ്റ്‌ലറുടെ അച്ഛന്‍ മോഹിച്ചെങ്കിലും വരകളുടേയും നിറക്കൂട്ടുകളുടേയും ലോകത്തു ഭാവനയില്‍ വിഹരിക്കുന്ന ഹിറ്റ്‌ലറുണ്ടോ വയല്‍ക്കിനാവുകളില്‍ വീഴുന്നു. അച്ഛന്റെ അപ്രീതി സമ്പാദിച്ചുകൊണ്ടുതന്നെ ഹിറ്റ്‌ലര്‍ ചിത്രകലാ സ്‌ക്കൂളില്‍ ചേരുകയായിരുന്നു. വരയെക്കാള്‍ ഹിറ്റ്‌ലറിനു ചേര്‍ച്ച ശില്‍പ്പ നിര്‍മ്മാണമാണെന്നു അധ്യാപകന്‍ പറഞ്ഞെങ്കിലും ഇണങ്ങിയത് വരതന്നെയായിരുന്നു. അങ്ങനെ വലിയൊരു ചിത്രകാരനെ തന്നില്‍ സ്വപ്‌നം കണ്ടുകൊണ്ട് ബ്രഷും ചായക്കൂട്ടുകളുമായി അയാള്‍ അലഞ്ഞു നടന്നു. പട്ടിണി കിടന്നു. ദുരിതവേളകളില്‍ അലക്കാന്‍പോലും മറന്നുപോയ നാറുന്ന കുപ്പായത്തിലായിരുന്നു അപ്പോഴൊക്കെ അയാള്‍. പട്ടിണിയുടെ വിശപ്പിലും മോഹത്തിന്റെ സ്വപ്‌നത്തിലും നാറിയ ഉടുപ്പുമായി ഓടിനടന്ന അയാളെ പലരും അന്ന് കണ്ടിരിക്കണം. ആരുമല്ലാത്ത അയാളെ അവരാരും ശ്രദ്ധിച്ചുകാണാന്‍ വഴിയില്ല. ആ കാലയളവില്‍ തന്നെ അവിടെ ജോസഫ് സ്റ്റാലിനും പിന്നീട് ട്രോഡ്‌സ്‌ക്കിയും തങ്ങിയിരുന്നു. ഒരുപക്ഷേ ഇവരും ഗതികിട്ടാതെ അലയുന്ന ഹിറ്റ്‌ലറെ കണ്ടിട്ടുണ്ടാവണം. ഒരു ഏകാധിപതിയുടെ കടുത്ത മാനസികാവസ്ഥ വളരുംമുന്‍പ് എങ്ങുമെത്താത്ത ചിത്രകാരന്റെ നിരാശകലര്‍ന്ന അലച്ചിലില്‍ വിയന്ന നഗരംപോലുള്ള സ്ഥലങ്ങളിലെ ശില്‍പ്പ സമൃദ്ധമായ വലുതും ചെറുതുമായ കെട്ടിടങ്ങള്‍ കാണുകയും അതിന്റെ രൂപഭംഗി വിലയിരുത്തുന്നതും ഹിറ്റ്‌ലറുടെ സ്വഭാവമായിരുന്നു. ലോകത്തിലെ ശില്‍പ്പഭംഗിയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങള്‍കണ്ട് അസൂയപ്പെടുന്നൊരു ശീലം ഇയാള്‍ക്കുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ സ്വന്തമാക്കിയാല്‍ അവയുടെ ചാതുര്യം നിത്യവും കാണാനാവുമെന്നും അവ സ്വന്തമാക്കുന്നതിനെക്കുറിച്ച് ഹിറ്റ്‌ലര്‍ ചിന്തിച്ചിരുന്നുവെന്നും അത്തരം മോഹങ്ങള്‍കൂടിയുണ്ടായിരുന്നിരിക്കണം ലോകം പിടിച്ചെടുക്കാന്‍ വെമ്പിയ ഈ ഏകാധിപതിയുടെ മനസിലെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഇനിയും ഇഴപിരിച്ചെടുക്കാനാവാത്ത ഒട്ടേറെ വൈരുധ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന ഒരു സങ്കീര്‍ണ്ണ വ്യക്തിത്വമായിരുന്നു ഹിറ്റ്‌ലറിന്റേത്. ലേലത്തില്‍വെച്ചിരിക്കുന്ന ചിത്രങ്ങളില്‍ പ്രകൃതി ദൃശ്യങ്ങളും പൂക്കളും പഴങ്ങളുമൊക്കെയുണ്ട്. ഇത്തരമൊരു മനസുണ്ടായിരുന്ന ആള്‍ക്ക് എങ്ങനെ മനുഷ്യരക്തം ചഷകമായിക്കാണാന്‍ കഴിഞ്ഞുവെന്നുള്ളത് മറ്റൊരു വൈരുധ്യം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...