The board game, Snakes and ladders എന്ന ഈ കളി ആവിർഭവിച്ചത് പ്രാചീന ഭാരതത്തിലാണ്. അക്കാലത്തു ഇതിനെ അറിയപ്പെട്ടിരുന്നത് മോക്ഷപഥം (mokshapat) എന്ന പേരിലായിരുന്നു . ഇതു കണ്ടു പിടിച്ച ആളിനെ പറ്റി ഒരു പരാമർശങ്ങളും എവിടെയും കണ്ടെത്താനായിട്ടില്ല എങ്കിലും ബി സി രണ്ടാം നൂറ്റാണ്ടിനു മുൻപ് തന്നെ ഈ കളി നിലവിൽ നിന്നിരുന്നതായി പറയപ്പെടുന്നു.
കവിയും സന്യാസിയുമായ ജ്ഞ്യാനദേവൻ AD 13ആം നൂറ്റാണ്ടിൽ ആണ് ഇതു കണ്ടെത്തിയതെന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്.
പ്രാചീന ഭാരതത്തിൽ ബി സി കാലഘട്ടങ്ങളിൽ ഹൈന്ദവവിശ്വാസ പ്രകാരം കർമ്മത്തിന്റെ പ്രാധാന്യത്തെയും തന്മൂലം ഉളവാകുന്ന സുഖദുഃഖ ഫലങ്ങളെക്കുറിച്ച് മനുഷ്യനെ ബോധവൽക്കരിക്കുന്നതിനും കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനും ഈ വിനോദത്തെ പ്രയോജനപ്പെടുത്തിയിരുന്നു.
അക്കാലത്തു ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന മോക്ഷപത് എന്ന ഈ വിനോദത്തിൽ പാമ്പുകളുടെ എണ്ണം ഏണികളുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു. ഒരു ഫലകത്തെ 124ചതുരങ്ങളായി ഭാഗിച്ചു കൊണ്ടു അതിൽത്തന്നെ ചില ചതുരങ്ങളിൽ കൂടി കടന്നുപോകുന്ന രീതിയിൽ ഏണികളുടെയും പാമ്പുകളുടേയും ചിത്രങ്ങൾ വരച്ചിരുന്നു. ഏണി ആരംഭിക്കുന്ന ചതുരത്തെ പുണ്യത്തിന്റെ ഫലങ്ങളായും പാമ്പിന്റെ തലയുള്ള ചതുരത്തെ പാപത്തിൻറെ ഫലങ്ങളായും കണക്കാക്കിയിരുന്നു. ഓരോ കളിയും മോക്ഷമാർഗ്ഗത്തിലേക്കുള്ള യാത്രയെ പ്രതിനിധീകരിച്ചിരുന്നു. കളിക്കുന്നയാളാകട്ടെ മോക്ഷം തേടിയുള്ള യാത്രികനും . ആദ്യ ചതുരം നരകതുല്യമായ അവസ്ഥയെയും അവസാനത്തെ 124ആം ചതുരം ഹൈന്ദവവിശ്വാസപ്രകാരം ഒരു മനുഷ്യജന്മത്തിന്റെ പരമ ലക്ഷ്യമായ ഈശ്വരസാക്ഷാത്ക്കാരത്തെയും (salvation) സൂചിപ്പിക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്തു 1892ൽ ഭാരതത്തിന്റെ വിശ്വാസപരവും മൂല്യപരവുമായ സിദ്ധാന്തങ്ങളെ പൂർണ്ണമായും തമസ്കരിച്ചു വിക്ടോറിയൻ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ഈ വിനോദത്തിന്റെ ആംഗലേയ പതിപ്പ് ബ്രിട്ടനിൽ പ്രചരിപ്പിച്ചു. ബോർഡിൻറെ മുകൾ ഭാഗത്തുള്ള ചതുരങ്ങളിൽ ദൈവങ്ങളുടെയും മാലാഖാമാരുടെയും മറ്റും ചിത്രങ്ങൾ ആലേഖനം ചെയ്തു. മറ്റുള്ള ചതുരങ്ങളിൽ പൂക്കളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും കൊടുത്തു . മിതവ്യയം (thrift ), പശ്ചാത്താപം(penitence), പരിശ്രമശീലം(industry) തുടങ്ങിയ നല്ല മൂല്യങ്ങളെ ഏണികളും , കാമം(lust ), കോപം (anger), കൊലപാതകം (murder ) എന്നിവയെ പാമ്പുകളും പ്രതിനിധീകരിച്ചു. ഏണികളുടെയും പാമ്പുകളുടെയും എണ്ണം തുല്യമാക്കി കൊണ്ട് snake and ladder എന്ന പേരിൽ പാശ്ചാത്യവൽക്കരിക്കുകയും ചെയ്തു .
രണ്ടാം ലോകമഹായുദ്ധകാലത്തു തങ്ങളുടെ കോളനികൾക്കു മേലുള്ള ബ്രിട്ടന്റെ ആധിപത്യംഅവസാനിക്കാൻ തുടങ്ങിയിരുന്ന സമയം, 1940ൽ ഭാരതീയ മാതൃകയിലുള്ള ചില ചിത്രങ്ങൾ കണ്ടെടുക്കപ്പെട്ടതോടെയാണ് snake and ladder ഭാരതീയ പൈതൃകത്തിന്റെ ഭാഗമായ മോക്ഷപഥ് എന്ന വിനോദത്തിന്റെ പച്ചയായ പാശ്‌ചാത്യവൽക്കരണമാണ് എന്നു തിരിച്ചറിഞ്ഞത്.
1943ൽ മിൽട്ടൻ ബ്രാഡ്‌ലി എന്ന അമേരിക്കൻ വ്യവസായി Chutes and ladder എന്ന പേരിൽ ഈ വിനോദത്തെ അമേരിക്കയിൽ അവതരിപ്പിച്ചു.
1800ൽ മഹാരാഷ്ട്രയിലെ ഒരു കലാകാരൻ തുണിയിൽ വരച്ച ചിത്രമാണ് ചുവടെ. ഇന്നിത് ലണ്ടനിൽ ഉള്ള The Royal Asiatic Society യിൽ സൂക്ഷിച്ചിരിക്കുന്നു.

No comments:
Post a Comment