ഭൂതത്താൻ കെട്ട്: മനോഹരമായ സ്ഥലം

കേരളത്തിലെ എറണാകുളം ജില്ലയിൽപെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്.കോതമംഗലം - തട്ടേക്കാട് വഴിയിൽകീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട്ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്.ഭൂതൻ എന്നത് ബുദ്ധൻ എന്നതിന്റെ ഗ്രാമ്യ രൂപമാണ്. ഭൂതത്താൻ എന്നത് ബൗദ്ധരിലെ മുതിർന്ന സന്യാസിയോ ശ്രീബുദ്ധനോ തന്നെയായിരിക്കാം. പുത്തൻ, പൂതൻ എന്നൊക്കെയും ഗ്രാമ്യരൂപങ്ങൾ ഉണ്ട്. കോതമംഗലം പണ്ട് ചേരരാജാക്കന്മാരുടെ പ്രമുഖ കേന്ദ്രമായിരുന്നതും ഇവിടെ നിരവധി ബൗദ്ധ കേന്ദ്രങ്ങൾ ഉണ്ടായിരുന്നതു കൊണ്ടും ആദ്യകാലത്തെ അണകെട്ടിയത് ചേര രാജാവായിരിക്കാമെന്നും അത് ബുദ്ധനെ നാമത്തിൽ അറിയപ്പെട്ടതുമായിരിക്കാം. പൂതത്താൻ കെട്ട് സംസ്കൃതവൽകരണത്തിനുശേഷം ഭൂതത്താൻ കെട്ടായി. എന്നാൽ ഭൂതഗണങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ തള്ളിക്കയറ്റി യഥാർത്ഥ ചരിത്രം ഇന്നും അന്യമായി തുടരുന്നു.കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ -ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയറിന്റെ മറ്റൊരു കൈവഴിയും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട്. കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണ മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. രണ്ട് വലിയ പാറകെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങളിവിടെ കാണാവുന്നതാണ്. ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു.

പെരിയാർ നദിതട ജനസേചനപദ്ധതി എന്ന പേരിൽ 1957 ൽ ഭൂതത്താൻകെട്ട് അണക്കെട്ട് പണി തുടങ്ങി. 1964 ൽ കമീഷൻ ചെയ്ത അണക്കെട്ടിന്റെ രൂപ കല്പനയും നിർമ്മാണവും നടത്തിയത് സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള P.W.D ആണ്.

ഐതിഹ്യം

ഭൂതത്താൻകെട്ടിൽ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റർ മാത്രം അകലെയുള്ളതൃക്കാരിയൂർ മഹാദേവക്ഷേത്രം വെള്ളം കയറ്റി നശിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഭൂതങ്ങൾ പെരിയാറിന് കുറുകെ വമ്പൻ കല്ലുകൾ നിരത്തി അണക്കെട്ട് പണിയാനാരംഭിച്ചു എന്നാൽ ഇതു മനസ്സിലാക്കിയ പരമശിവൻ ഒരു കോഴിയുടെ രൂപം സ്വീകരിച്ച് അണക്കെട്ടിന്റെ പണിപൂർത്തിയാകുന്നതിന് മുൻപേ കൂവുകയും ഭൂതങ്ങൾ പ്രഭാതമായി എന്നു വിചാരിച്ച് ഓടി മറയുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ഇപ്പോഴത്തെ ഭൂതത്താൻ കെട്ട് അണക്കെട്ടിൽ നിന്ന് വനത്തിലൂടെ നടന്ന് ഭൂതത്താന്മാർ കെട്ടിയെന്ന് കരുതുന്ന പ്രദേശത്തേക്ക് വരാവുന്നതാണ്. റോഡിന് കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതിഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

സമീപ പ്രദേശങ്ങൾ

ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ പ്രദേശത്ത് കാണുന്ന ജലാശയം ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണജലമാണ്.ഇടമലയാർ റിസർവോയർ ഇവിടെ നിന്ന് 12 കി.മി ദൂരത്തിലാണ്. അവിടേക്കുള്ള റോഡ് നിർമിച്ചിരിക്കുന്നത് ഈ അണക്കെട്ടിന് മുകളിലൂടെയാണ്.മലയാറ്റൂർ വനമേഖലയിലേക്കുംമലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.

മദ്ധ്യകേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഭൂതത്താന്‍ കെട്ട് അണയും സമീപത്തെ നിബിഡവനങ്ങളും. അണക്കെട്ടിലെ ജലാശയത്തില്‍ ബോട്ടിങ്ങ് സൗകര്യമുണ്ട്. സമീപത്തെ ഹരിതകന്യാവനങ്ങള്‍, നല്ല കാലാവസ്ഥയില്‍ പകല്‍ നടന്നു കാണാം. ഈ കാടുകളും മലകളും ഭൂതങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു.
ഭൂതത്താന്‍ കെട്ട് എന്ന് പേരുണ്ടായത് അങ്ങിനെയാണത്രെ. കോതമംഗലത്തിന് സമീപമുള്ള പിണ്ടിമന ഗ്രാമത്തിലാണിത്.  പെരിയാറിന്റെ ഇരു കരകളിലും വിവിധ ആകൃതികളിലുള്ള പാറക്കഷ്ണങ്ങള്‍ കിടക്കുന്നതു കാണാം. വലിയ മലയിടിച്ചിലില്‍ പാറക്കഷ്ണങ്ങള്‍ താഴെ എത്തിയതാകാം. പ്രകൃതിയുടെ സവിശേഷതകള്‍ കാരണം പിന്നീട് ഇവിടെ അണക്കെട്ട് നിര്‍മ്മിക്കുകയായിരുന്നു. ചെത്തിമിനുക്കിയിട്ടില്ലാത്ത, നിയതരൂപങ്ങളില്ലാത്ത വലിയ കല്ലുകള്‍ കൊണ്ടാണ് അണ കെട്ടിയിട്ടുള്ളത്.    തട്ടേക്കാട് സാലിം അലി പക്ഷിസംരക്ഷണകേന്ദ്രവും ഇതിന് സമീപത്താണ്. പെരിയാറിന് കുറുകെ അണകെട്ടി ശിവന്‍ മുഖ്യപ്രതിഷ്ഠയായുള്ള തൃക്കാരിയൂര്‍ അമ്പലം വെള്ളം കയറി മുങ്ങിപ്പോകട്ടെ എന്ന ഉദ്ദേശത്തോടെ ഭൂതങ്ങള്‍ അണകെട്ടി. രാത്രിയിലാണ് ഭൂതങ്ങള്‍ പണിയെടുക്കുക. കാര്യം മനസ്സിലാക്കിയ ശിവന്‍ കോഴിയുടെ രൂപമെടുത്ത് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ കൂകി. കോഴി കൂവിയാല്‍ സൂര്യന്‍ ഉദിക്കുമല്ലോ എന്ന വേവലാതിയില്‍ പണി പകുതിയാക്കി ഭൂതങ്ങള്‍ സ്ഥലം വിട്ടു. ഭൂതങ്ങള്‍ കല്ല് ഇടാത്ത ഇടുങ്ങിയ ഭാഗത്തുകൂടി പെരിയാര്‍ ഒഴുകുന്നു. പഴയ ഭൂതത്താന്‍ കെട്ടില്‍ ഇപ്പോഴും വലിയ കല്ലുകള്‍ ധാരാളമായി കൂടിക്കിടക്കുന്നതു കാണാം.
അണക്കെട്ടിലൂടെ നടന്ന് കാട്ടിലെത്തിയാല്‍ ട്രക്കിങ്ങ് നടത്താം. കൂടെ ആളുണ്ടെങ്കില്‍ പച്ചക്കാടിനിടയിലൂടെ സാവകാശം നടക്കുകയുമാവാം. കഷ്ടിച്ച് ഒരു കിലോമീറ്ററേ ഉള്ളൂ അണക്കെട്ടിനു മുകളിലൂടെ നടക്കാനുള്ള ദൂരം. കാട്ടില്‍ സഞ്ചരിക്കാന്‍ പ്രവേശനഫീസ് നല്‍കേണ്ടതില്ല. ജലാശയത്തില്‍ കയങ്ങളുണ്ട്. സുരക്ഷിതസ്ഥാനങ്ങള്‍ അന്വേഷിച്ച് ബോദ്ധ്യപ്പെട്ടശേഷം മാത്രമേ നീന്താനോ മുങ്ങാനോ ഇറങ്ങാവൂ.
ഇടമലയാര്‍ പദ്ധതിയുടെ പ്രവേശനകവാടമെത്തും മുമ്പാണ് ഫോറസ്റ്റ് ഓഫീസ്. സന്ദര്‍ശകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഗൈഡുകളുടെ സേവനം ഇവിടെ ലഭ്യമാണ്. കാട്ടിലേക്കുള്ള വഴിയില്‍ ഒരു ഗുഹയുണ്ട്. ഭൂതങ്ങളുടെ ക്ഷേത്രമാണിതെന്ന് കരുതിപ്പോരുന്നു. ഗുഹാകവാടം വളരെയേറെ ഇടുങ്ങിയതായതുകൊണ്ട് ഇഴഞ്ഞുവേണം അകത്തുകടക്കാന്‍. അല്പദൂരം കഴിഞ്ഞാല്‍ നിവര്‍ന്നു നടക്കാം. കയ്യില്‍ ടോര്‍ച്ച് കരുതുന്നത് നല്ലതാണ്. കാട്ടിലൂടെ പുറത്തിറങ്ങിയാല്‍ പരന്ന പാറക്കെട്ടുകള്‍ക്ക് മുന്നിലെത്താം. ആദ്യത്തെ അണക്കെട്ട് ഉണ്ടായിരുന്ന സ്ഥലമാണ് ഇതെന്നാണ് സങ്കല്‍പം. വെള്ളം ആഴമേറിയതാണ്.
ഭൂതങ്ങള്‍ നിരന്തരം ശ്രമിച്ചിട്ടും അണക്കെട്ട് ഒരുക്കലും പൂര്‍ത്തിയായില്ല, ക്ഷേത്രം ഒരിക്കലും വെള്ളത്തില്‍ മുങ്ങിയതുമില്ല.  കൊച്ചി നഗരത്തലില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഭൂതത്താന്‍കെട്ട്. തൃപ്പൂണിത്തുറ-കോലഞ്ചേരി-മൂവാറ്റുപ്പുഴ-കോതമംഗലം വഴിയാണ് പോകേണ്ടത്. കോതമംഗലത്തെ ഹൈറേഞ്ച് ജങ്ഷനിലെത്തിയാല്‍ ഇടത്തോട്ടുതിരിഞ്ഞു പോകണം. കീരന്‍ പാറയില്‍ നിന്ന് ഒരു റോഡ് തട്ടേക്കാട്ടേയ്ക്കും മറ്റേത് ഭൂതത്താന്‍കെട്ടിലേക്കും രണ്ടായി പിരിഞ്ഞ് പോകുന്നു. കോതമംഗലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് അണക്കെട്ട്. ഇടമലയാര്‍ അണക്കെട്ടിലേക്ക് ഇവിടെ നിന്ന് 10 കിലോമീറ്റര്‍ പോയാല്‍ മതി.
എറണാകുളം ജില്ലയില്‍ പെടുന്ന പെരിയാര്‍ വാലി ജലസേചനപദ്ധതിയും വന്‍കിട ജലവൈദ്യുതപദ്ധതിയായ ഇടമലയാറും ഭൂതത്താന്‍ കെട്ടിന് സമീപത്തുതന്നെയാണ്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ ഈ സ്ഥലം.
Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...