ദോശയിലും അപ്പത്തിലുമൊക്കെ ചെറിയ സുഷിരങ്ങൾ കണ്ടിരിക്കുമല്ലൊ.മാവ് പുളിക്കുവാനായി യീസ്റ്റോ അപ്പക്കാരമൊ ചേർക്കാറുണ്ട്. മാവിലടങ്ങിയിരിക്കുന്ന പഞ്ചസാരയെ യീസ്റ്റ് വിഘടിപ്പിച്ച് കാർബൺ ഡൈ ഓക്സൈഡ് (CO2)ഉണ്ടാക്കും. അപ്പക്കാരമെന്നത് സോഡിയം ബൈകാർബണേറ്റാണ്.ഇതും CO2 ഉണ്ടാക്കുന്നതാണ്.ഇത് മാവിനുള്ളിൽ തങ്ങിനിൽക്കുന്നതുകൊണ്ടാണ് പുളിച്ചു പൊങ്ങുന്നത്.ഈ മാവുപയോഗിച്ച് ദോശയൊ അപ്പമൊ ഉണ്ടാക്കുമ്പോൾ ചൂട് തട്ടുമ്പോൾ CO2 പുറത്ത് പോകും. ഈ ഭാഗത്താണ് സുഷിരങ്ങൾ കാണുന്നത്.
ഒരു കടുക് മണിയുടെ വലിപ്പമുള്ള യീസ്റ്റിൽ പോലും ആയിരത്തോളം യീസ്റ്റ്കോശങ്ങൾ കാണും. ഇതൊരു ഏകകോശജീവിയാണ്. അനുകൂല സാഹചര്യത്തിൽ ഇവ ഊർജസ്വലരാവും.ചെറുചൂട് വെള്ളത്തിൽ ലയിപ്പിച്ചാണ് യീസ്റ്റ് മാവിൽ ചേർക്കുന്നത് ഇത് അനുകൂലമാണ് മാവിലടങ്ങിയ പഞ്ചസാര തിന്ന് യീസ്റ്റങ്ങ് വളരും ഇതിന്റെ ഫലമായാണ് CO2 പുറത്തുവരുന്നതും മാവ് പുളിച്ച് പൊങ്ങുന്നതും.

No comments:
Post a Comment