പഴയ ബ്രിട്ടീഷ് എഞ്ചിനീയറിംഗ് എന്നും നമുക്ക് അത്ഭുതം തന്നെയാണ്. പ്രത്യേകിച്ച് സിവിൽ എഞ്ചിനീയറിംഗ്. റെയിൽവേയുടെ റൂട്ടും അതിന്റെ നിർമാണവും ശ്രദ്ധിച്ചാൽ അത് ബോധ്യപ്പെടും. ബുദ്ധിപൂർവമായ പ്ലാനിങ്, കടുകിട തെറ്റാത്ത കണക്കു കൂട്ടൽ, നിർമാണ വസ്തുക്കളുടെ ഗുണനിലവാരം ഒക്കെ ആണ് അതിന്റെ കാരണങ്ങൾ. എങ്കിലും അവരെ വെള്ളം കുടിപ്പിച്ച ചില നിർമാണങ്ങൾ കൂടിയുണ്ട്. അത്തരം ഒരു വൻ നാണക്കേടിൽ നിന്നും അവരെ രക്ഷിച്ചത് ഒരു ഇന്ത്യക്കാരൻ ആയിരുന്നു. ഒരു സാധു. അതിനെ ക്കുറിച്ച് ആണ് ഈ പോസ്റ്റ്.
ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം കൂടി ആയിരുന്നു ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്ന് അവർ വിളിച്ചിരുന്ന ഷിംല. കൽക്കയിൽ നിന്ന് അങ്ങോട്ടേക്ക് ഒരു റെയിൽവേ റൂട്ട് നിർമ്മിക്കാൻ അവർ തീരുമാനിച്ചു. കേണൽ ബാരോഗിനായിരുന്നു മേൽനോട്ട ചുമതല. ബുദ്ധിമാനും സ്ഥിരോത്സാഹിയുമായ അദ്ദേഹം പദ്ധതിയുമായി ഏറെ മുന്നോട്ടു പോയെങ്കിലും ഇടയ്ക്കുള്ള ചില ടണൽസ് പദ്ധതി വൈകിപ്പിച്ചു.മൊത്തം എണ്ണൂറിൽ അധികം പാലങ്ങളും നൂറിലധികം തുരങ്കങ്ങളും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും നീളം കൂടിയതും ആയ ഒന്നായിരുന്നു ഇന്നു ബാരോഗ് ടണൽ എന്നറിയപ്പെടുന്ന 33ആം നമ്പർ തുരങ്കം. മലയുടെ ഉള്ളിൽ എന്താണ് എന്ന് അറിവില്ലാത്തത് കൊണ്ടു തുരക്കൽ മന്ദഗതിയിൽ ആയി. പദ്ധതി വേഗത്തിൽ ആക്കാൻ മുകളിൽ നിന്നും നിർദേശം കിട്ടിയതോടെ രണ്ടു സൈഡിൽ നിന്നും തുരക്കാൻ തീരുമാനിച്ചു. ഏറ്റവും ദുര്ബലമായ റൂട്ട് അറിയാമെങ്കിൽ ആ വഴി തുരന്നാൽ മതിയല്ലോ. പക്ഷേ അതിനു മാർഗം ഇല്ല. എന്തായാലും ഒരു പാട് കണക്കു കൂട്ടലുകൾക്കൊടുവിൽ ബാരോഗ് ഒരു റൂട്ട് നിർദേശിക്കുകയും അതിനനുസരിച്ചു തൊഴിലാളികൾ രണ്ടു സൈഡിൽ നിന്നും തുരന്നു മുന്നോട്ടു പോകുകയും ചെയ്തു. പക്ഷേ എന്തു പറയാൻ രണ്ടറ്റവും കൂട്ടി മുട്ടിയില്ല. ബാരോഗ് തന്റെ കീഴ് ജീവനക്കാരുടെയും 'ഇന്ത്യൻ' തൊഴിലാളികളുടെയും മുന്നിൽ ഒരു കോമാളി ആയി. പോരാത്തതിന് ബ്രിട്ടീഷ് ഗവണ്മെന്റ് പ്രതീകാത്മക മായി ഒരു രൂപ പിഴ ഈടാക്കുകയും ചെയ്തു. അഭിമാനക്ഷതം സഹിക്കാൻ വയ്യാതെ അദ്ദേഹം തന്റെ കുതിരപ്പുറത്തു കയറി ആ തുരങ്കത്തിനുള്ളിൽ എത്തി സ്വയം വെടി വെച്ച് മരിച്ചു. തന്റെ യജമാനനെ നിഴൽ പോലെ പിന്തുടരുമായിരുന്ന വളർത്തു നായ ഇത് കണ്ടു നിറുത്താതെ കുരച്ചു കൊണ്ടു ഓഫീസിൽ എത്തി.അങ്ങിനെ ആണ് മറ്റുള്ളവർ ഇതറിഞ്ഞത്.
ഹാരിങ്‌ഠൻ എന്ന പുതിയ ഉദ്യോഗസ്ഥൻ ചാർജെടുത്തു.കുറെ പഠനം നടത്തിയെങ്കിലും അദ്ദേഹത്തിനും പുതിയതായി ഒന്നും ചെയ്യാൻ ഉണ്ടായില്ല. നിർമാണ വൈഭവത്തിന് കേൾവി കേട്ട ബ്രിട്ടീഷ് എഞ്ചിനീയറിംഗ് ലോകത്തിനു മുന്നിൽ തല കുനിച്ചു നിന്ന സമയം. അപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അയാൾ പ്രത്യക്ഷപ്പെട്ടത്. സ്യൂട്ടും കോട്ടും ടൈയും പോളിഷ് ചെയ്ത ഷൂസും ഒക്കെ അണിഞ്ഞു ക്ലീൻ ഷേവ് ചെയ്തു നിൽക്കുന്ന ബ്രിട്ടീഷ്കാർക്ക്
ഒരു മുഷിഞ്ഞു നാറിയ വെള്ളതുണി ഉടുത്തു തല മുടിയിൽ എന്തോ വിചിത്ര ദ്രാവകവും ഒക്കെ ഒലിപ്പിച്ചു വന്ന ഈ മനുഷ്യനെ തീർത്തും അങ്ങ് അവഗണിക്കാൻ കഴിഞ്ഞില്ല. ആരാണയാൾ ? എങ്ങനെ ആണ് അയാൾ ഈ പ്രശ്നം പരിഹരിച്ചത് ? ലോകത്തിലെ ഏറ്റവും നീളമുള്ള സ്ട്രൈറ് ടണൽ നിർമിക്കാൻ ഉള്ള ബോറിങ് റൂട്ട് (തുരക്കാൻ ഉള്ള വഴി ) എങ്ങനെ ആണ് ഈ നിരക്ഷരൻ കണ്ടു പിടിച്ചത് ?
ഹിമാചൽ പ്രദേശിൽ solan ജില്ലയിലെ ജൈജ് എന്ന സ്ഥലത്താണ് ഭൽക്കൂ ജനിച്ചത്. പൊതുവെ നല്ലവരാണ് ഹിമാചൽ ജനങ്ങൾ. ഒരു കുഗ്രാമത്തിൽ ജനിച്ച
ഭൽക്കൂവിനു നന്മ കുറച്ചു കൂടി പോയി. വീടിന്റെ പുറത്തു ഒരു മരച്ചുവട്ടിൽ മൃഗങ്ങൾ ക്കൊപ്പം ആയിരുന്നു താമസം. പ്രാണികൾക്ക് താമസിക്കാൻ സ്വന്തം തലയിൽ തേൻ പുരട്ടി കാത്തിരുന്ന നിഷ്കളങ്കത.
എപ്പോഴാണ് ബ്രിട്ടീഷ് റെയിൽവേ യിൽ അദ്ദേഹം ചേർന്നത് എന്നതിന് തെളിവുകൾ ഒന്നും ഇല്ല. എന്തായാലും ഹാരിങ്‌ഠൻ അദ്ദേഹത്തിന്റെ സേവനം ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ഒരു നീണ്ട തടി കഷ്ണം ആയിരുന്നു പണി ആയുധം. മലയുടെ പ്രതലങ്ങളിൽ ഈ തടി കൊണ്ടു മുട്ടിയ ശേഷം ആ ശബ്ദം ശ്രദ്ധാപൂർവം കേൾക്കുന്നു. മനസ്സിൽ ചിലപ്പോൾ എന്തെങ്കിലും കണക്കു കൂട്ടലുകൾ നടക്കുന്നുണ്ടാവാം. അദ്ദേഹം ഉദ്ദേശിച്ച ശബ്ദം കിട്ടുന്നത് വരെ മലയിലെ പല പോയിന്റുകളിൽ ഇതേ പരിപാടി ആവർത്തിക്കുന്നു. ഉദ്ദേശിച്ച ശബ്ദം കിട്ടിയാൽ അവിടെ തുരക്കാൻ നിർദേശിക്കുന്നു.വീണ്ടും ഇതേ പരിപാടി. മറ്റൊരു മാർഗവും ഇല്ലാത്തതിനാൽ ബ്രിട്ടീഷ് കാർക്ക് ഈ നിർദേശം അപ്പടി അനുസരിക്കേണ്ട ഗതികേട്. എന്തിനധികം പറയണം ഏതാനും ദിവസങ്ങൾക്കുള്ളിൽ മല തുരന്നു രണ്ടറ്റവും കൂട്ടിമുട്ടി. നേരത്തെ പാതിവഴിയിൽ ഉപേക്ഷിച്ച തുരങ്കത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ആണ് ഈ ടണൽ. ഹാരിങ്‌ഠൻ കണ്ണ് തള്ളി. താൻ ഇത്രയും നാൾ പഠിച്ച ഗണിതവും സോയിൽ മെക്കാനിക്‌സും ഒക്കെ അടിയറവു പറഞ്ഞിടത്തു ഒരു നിരക്ഷരനായ സ്വാമി പുല്ലു പോലെ വിജയിച്ചിരിക്കുന്നു. എന്ന് മാത്രമല്ല അദ്ദേഹം ചെയ്തത് എങ്ങനെ എന്ന് തന്റെ ശാസ്ത്ര ബോധം ഉപയോഗിച്ച് വിശദീകരിക്കാൻ പോലും പറ്റുന്നില്ല.
(അഡാപ്റ്റീവ് Unconscious എന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ ഈ പ്രതിഭാസത്തിനു പേരിട്ടിരിക്കുന്നത്. എന്തു കൊണ്ടു, എങ്ങനെ എന്നൊന്നും ചെയ്യുന്ന ആൾക്ക് വിവരിക്കാൻ ആകാതെ കൃത്യമായി സൊല്യൂഷനിൽ എത്തുന്ന അവസ്ഥ.ചരിത്രത്തിൽ ഇതിനു നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അതേക്കുറിച് ഒരു പോസ്റ്റ് പിന്നീട് ഇടാം )
തുടർന്ന് അങ്ങോട്ടുള്ള എല്ലാ ടണൽസ് നിർമിച്ചതും ഭൽക്കൂവിന്റെ സഹായത്തോടെ ആയിരുന്നു. അദ്ദേഹത്തിന്റെ സേവനം മാനിച്ചു ബ്രിട്ടീഷ് ഗവണ്മെന്റ് മെഡലും ഒരു ടര്ബനും സമ്മാനിച്ചു. നാട്ടുകാർ ഇദ്ദേഹത്തെ ബാബ ഭൽക്കൂ എന്ന് വിളിച്ചു ആരാധിക്കുന്നു. ഷിംല യിലെ പഴയ ബസ് സ്റ്റാൻഡിനു അടുത്ത് 2011 ജൂലൈ മാസം ബാബഭൽക്കൂ റെയിൽ മ്യൂസിയം ആരംഭിച്ചു.
പഴയ തുരങ്കം ഇന്നൊരു haunted place ആണ്.
33 നമ്പർ ടണൽ ഇന്നു ബാരോഗ് ടണൽ എന്നും ആ ചെറിയ പട്ടണം ബാരോഗ് ടൌൺ എന്നും അറിയപ്പെടുന്നു.
ബാരോഗിന്റെ പ്രേതം പഴയ ടണലിൽ ഉണ്ടെന്നു പലരും വിശ്വസിക്കുന്നു. അതിനുള്ളിൽ കയറിയ എല്ലാവർക്കും ബാരോഗിന്റെ പ്രേതത്തെ കാണാൻ പറ്റുന്നു എന്നും വളരെ ഫ്രണ്ട്‌ലി ആയ പ്രേതം എല്ലാവരോടും സംസാരിക്കുന്നു എന്നും വാർത്ത വന്നതോടെ അങ്ങോട്ട് പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടി. അധികൃതർ രണ്ടു വശത്തും ഇരുമ്പ് ഗേറ്റ് ഇട്ടു അടച്ചെങ്കിലും പിന്നീട് തകർന്ന നിലയിൽ കാണപ്പെട്ടു.

No comments:
Post a Comment