ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഓർമ്മയായിട്ട് കാൽ നൂറ്റാണ്ടായി. ശ്രീപെരുംബത്തൂരിൽ ഇലക്ഷൻ പര്യടനത്തിനു പോയ അദ്ദേഹം 1991 മെയ് 21-ന് എൽടിടിഇ യുടെ മനുഷ്യബോംബ് ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. നിർമ്മാണമികവു കൊണ്ട് ശ്രദ്ധേയമാണ് തമിഴിൽ നിണൈവാഗം എന്നറിയപ്പെടുന്ന ശ്രീപെരുംബത്തൂരിലെ 12 ഏക്കറിൽ പരന്നു കിടക്കുന്ന, മരങ്ങൾ തണൽ വിരിക്കുന്ന നടവഴികൾ നിറഞ്ഞ ഉദ്യാനത്തിലാണ് 21 കോടി ചെലവിൽ നിർമ്മിച്ച രാജീവ് ഗാന്ധി സ്മാരകം.
പ്രവേശന കവാടത്തിൽ മാർബിളിൽ കലാപരമായി തമിഴിൽ കൊത്തിവെച്ച അക്ഷരങ്ങൾ കാണാം. അകത്തു കടന്നാൽ ആദ്യം കാണുന്നത് പൗരാണികകാലം മുതൽ ശാസ്ത്രസാങ്കേതിക മേഖലയിൽ ഭാരതം നേടിയ നേട്ടങ്ങളും, പുരോഗതികളും ആലേഖനം ചെയ്ത ഒരു ശിലാഫലകമാണ്. സ്ഫോടനം നടന്ന സ്ഥലത്തിനു ചുറ്റും, 7 ഗ്രാനൈറ്റ് സ്തൂപങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്. ഇവ ഭാരതത്തിൻറെ സപ്ത ദാർശനിക മൂല്യങ്ങളായ ധർമം, ന്യായം, സത്യം, ത്യാഗം, സമൃദ്ധി, വിജ്ഞാനം, ശാന്തി എന്നിവയെ സൂചിപ്പിക്കുന്നു. ഭാരതത്തിലെ 7 വിശുദ്ധ നദികളെയും ഇവ പ്രതീകവത്കരിക്കുന്നു. മരണത്തിനു മുമ്പ് രാജീവ് ഗാന്ധി നടന്ന വഴി പ്രകാശത്തിൻറെ പാത യെന്ന പേരിൽ ഇവിടെ കലാപരമായി പുനർനിർമ്മിച്ചിരിക്കുന്നു. തൊട്ടടുത്ത് മൊസൈക്ക് കല്ലുകൾകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന രാജീവ് ഗാന്ധിയുടെ ചിത്രവുമുണ്ട്. മുൻ പ്രധാനമന്ത്രിയുടെ ചരിത്രവും, സംഭാവനകളും ആലേഖനം ചെയ്ത മാർബിൾ ഫലകവും ഇവിടെ കാണാവുന്നതാണ്.
1994-ൽ നിർമ്മാണം ആരംഭിച്ച് 9 വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. 2003-ൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമാണ് ഈ സ്മാരകം രാഷ്ട്രത്തിനു സമർപ്പിച്ചത്.

No comments:
Post a Comment