അത്ഭുത കഥകൾക്കും പ്രേത കഥകൾക്കും മന്ത്രവാദ കഥകൾക്കും ഒന്നും പഞ്ഞമില്ലാത്ത ഈ ലോകത്ത് അത്ബുതങ്ങളുടെ പറുദീസയായി ഒട്ടേറെ സ്ഥലങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്ന് നമ്മുടെ ഭാരതത്തിൽ ആണ് എന്നറിയുമ്പോൾ നമുക്ക് ഒരു പക്ഷെ അദ്ഭുതം തോന്നിയേക്കാം അതെ Archeological India പോലും രാത്രിയിൽ സന്ദർശകർക് വിലക്കെര്പെടുത്തിയ സ്ഥലം.പ്രേതങ്ങളുടെ താഴ്വാരം എന്നറിയപ്പെടുന്ന ഭാന്ഗ്ര കോട്ട. കേൾകുന്ന കതകലോക്കെയും സത്യമോ മിഥ്യയോ എന്നറിയില്ല പക്ഷെ രാത്രികാലങ്ങളിൽ അവിടെ അസാധാരണമായ പലതും നടക്കുന്നതായി Archeological Survey of India പോലും രേഖപ്പെടുത്തിയിരിക്കുന്നു . ഭാന്ഗ്ര രാജസ്ഥാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. 17 ആം നുറ്റാണ്ടിൽ നിർമിച്ച ഈ കൊട്ടാരം ഇന്ന് നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. എന്തായാലും നമുക്ക് ഭാന്ഗ്ര കൊട്ടയിലെക്കും അതിന്റെ ചരിത്രത്തിലേക്കും ഒന്ന് കണ്ണോടിക്കാം. ഭാന്ഗ്ര ഒരു പക്ഷെ ഒരു ചെറിയ നാടുരാജ്യമായിരിക്കാം ഏകദേശം 10000 ഓളം ജനങ്ങൾ അവിടെ താമസിചിട്ടുണ്ടാകും എന്ന് വീടുകളുടെയും മറ്റും കണക്കു നോക്കി Archeological Survey of India പറയുന്നു. കോട്ടയെ ചുറ്റിപറ്റി വാമൊഴിയായി പറഞ്ഞു കേൾകുന്ന ഒരു കഥയ്കാണ് ഇന്നും നാടുകാരുടെ ഇടയില വിശ്വാസ്യത. ഭാന്ഗ്രയിലെ അതിസുന്ദരിയായ ഒരു രാജകുമാരിയായിരുന്നു രത്നാവതി. അവളുടെ സൌന്ദര്യം നാട് മുഴുവനും ചർച്ചയായിരുന്നു. നാടും വിട്ടു പരദേശങ്ങളിലും അവളുടെ സൌന്ദര്യത്തിന്റെ അലയൊലികൾ എതിതുടങ്ങിയപ്പോൾ അന്യദേശത്തു നിന്ന് പോലും രാജകുമാരന്മാർ അവളെ തേടി എതിതുടങ്ങി. രത്നാവതി എന്ന സൌന്ദര്യധാമത്തെ സ്വന്തമാക്കണം എന്നാഗ്രഹിച്ചവരിൽ അവിടെ തന്നെ താമസിക്കുന്ന ഒരു മന്ത്രവാദിയും ഉണ്ടായിരുന്നു. അയാൾ പല അടവുകളിലുടെയും രാജകുമാരിയെ സ്വന്തമാകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അയാളുടെ ഇന്ഗിതം മനസ്സിലാകിയ രാജകുമാരി എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി. മന്ത്രവാദത്തിൽ അഗ്രഗണ്യനായ അയാൾ അവസാനം മന്ത്രവാദതിലുദെ രാജകുമാരിയെ വശീകരിച്ചു സ്വന്തമാക്കാനുള്ള പരിപാടികൾ തുടങ്ങി ഭ്രിത്യന്മാരിൽ നിന്നും ഈ വിവരം അറിഞ്ഞ രാജകുമാരി ഭടന്മാരെ വിട്ടു മന്ത്രവാദിയെ വധിച്ചു. മരിക്കും മുൻപ് മന്ത്രവാദി കോട്ടയെ ശപിച്ചു താമസിയാതെ കോട്ടയും ആ നാടും നശിച്ചു പോകും എന്നും ഒരിക്കലും ഞാനും എന്റെ മന്ത്രവാദ കർമങ്ങളുടെ ശക്തിയും അവിടെ ആരെയും ഒരു കാലത്തും സ്വസ്ഥമായി താമസിക്കാൻ അനുവദിക്കില്ല എന്നും. താമസിയാതെ മുഗളന്മാർ കോട്ട ആക്രമിച്ചു രാജകുമാരിയടക്കം ആ നാടിലുള്ള സകലരെയും കൊന്നു തള്ളി കോട്ടയ്ക്കു തീയിട്ടു. ഇന്നും ആ പ്രേതാത്മാക്കൾ ആ കോട്ടയിൽ അലഞ്ഞു തിരിയുന്നതായി അവിടത്തുകാർ വിശ്വസിക്കുന്നു. എന്തായാലും സൂര്യാസ്തമയത്തിനു ശേഷം ഇന്നും കൊട്ടക്കകതെക്ക് ആരും പ്രവേശിക്കാരില്ല വിലക്ക് ലങ്ഗിച്ചു ചില ആൾകാർ രാത്രിയിൽ കൊട്ടക്കകതെക്ക് കടന്നു പിറ്റേന്ന് അവിടെ അവരുടെ ശവശരീരം മാത്രമാണ് കണ്ടെത്തിയത്. ഒന്നിലേറെ തവണ ഇത് സംഭവിച്ചപ്പോൾ Archeological Survey of India നേരിട്ട് തന്നെ അവിടെ ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. Paranormal Activity യെപ്പറ്റി ഗവേഷണം നടത്തുന്ന പലരും ഇവിടെയെത്തി അന്യരാജ്യങ്ങളിൽ നിന്നുള്ളവർ പോലും രാത്രികാലങ്ങളിൽ കാമെറയുമായി അവർ കോട്ടയിൽ കാവലിരുന്നു. അസാധാരണമായ ചില അനുഭവങ്ങളാണ് തങ്ങള്കുണ്ടായത് എന്ന് അവരും പറയുന്നു. എല്ലാവരും ഒരു കാര്യം ഉറപ്പിച്ചു പറയുന്നു Paranormal Activity പലതും ആ കോട്ടക്കുള്ളിൽ നടക്കുന്നു.ഈ കൊട്ടയെപ്പറ്റി പല ഡോകുമെന്ടരികളും ഇന്ന് നിലവിലുണ്ട്. അതിൽ പലതും യുടുബിൽ കാണുകയും ചെയ്യാം. ഇന്ന് ഭാരതത്തിലെ ടുരിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഇവിടേയ്ക്ക് നിരവധി സഞ്ചാരികളാണ് ദിവസവും വന്നെത്തുന്നത്. പക്ഷെ ഇപ്പോഴും സുര്യൻ അസ്തമിച്ചാൽ പിന്നെ അതിനകത്തേക്ക് പ്രവേശനമില്ലെന്ന് മാത്രം.
Subscribe to:
Post Comments (Atom)
-
ഒരു പ്രകൃതിദത്തനാരാണ് ചണം. ചണ നാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. ചണസസ്സ്യത്തിൽ നിന്നും ലഭിക്കുന്ന ഫലമാണ് ചണവിത്ത് ...
-
ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ്പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ്കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ,വൈപ്പറിഡേ, കൊളുബ്ര...
-
ക്രിസ്റ്റഫർ കൊളംബസ് മാലാഖമാരുടെ പഴം എന്നു വിശേഷിപ്പിച്ച പപ്പായ.. അമേരിക്കൻ നാടുകളിലാണ് ഉത്ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉൽപ...
-
ഒരു വാക്ക് പലരും പല രീതിയിലാണ് ഉച്ചരിക്കുന്നതും ഉപയോഗിക്കുന്നതുമെന്നറിയാമോ? ഇതാ ചില മലയാള ഭാഷാ കൗതുകങ്ങള്‍. വിവിധ ക്ലാസുകളിലെ ഭാഷാപഠനത്തി...
-
ലോകത്തിലെ തന്നെ ക്ഷേത്ര വിസ്മയങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മധുര നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്....
-
മുസ്ലിംസമുദായത്തിൽ; സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വി...
-
ഒരു നൂറ്റാണ്ടിനു മുമ്പ് റഷ്യയിൽ നടന്നകാര്യങ്ങൾ അറിയാൻ ഭൂരിപക്ഷത്തിനും താല്പര്യം കാണില്ല. എങ്കിലും വളച്ചൊടിക്ക പെടാത്ത ചരിത്രസത്യങ്ങൾ അറിയു...
-
ഇത് കുഞ്ഞുനളു മുതലേ നാം ഓരോരുത്തരും മനസ്സില്‍ കൊണ്ടു നടക്കുന്ന വലിയൊരു ചോദ്യമാണ്. ഇത്രയും ഭാരമേറിയ ഒരു വാഹനത്തെ വായുവിൽ ഇങ്ങനെ പറത്താന്‍ സ...
-
രജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ്എന്നും പിന്നീട് ഓഷോ എന്നും അറിയ...
മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം
ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...
No comments:
Post a Comment