ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരത്തില്‍ അന്യപുരുഷ സംസര്‍ഗ്ഗം ചെയ്‌ത ഒരു പെണ്ണ്

പൊറ്റക്കാടിന്റെ "കാപ്പി രി ക ളു ടെ നാട്ടിൽ " എന്ന ബുക്കിൽ നിന്ന്.

ഉപ്പ് ഒരാരാദ്ധ്യവസ്‌തുവായി കരുതുന്നവരാണ് ‘അങ്കോണി’ വര്‍ഗ്ഗക്കാര്‍. ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരത്തില്‍ അന്യപുരുഷ സംസര്‍ഗ്ഗം ചെയ്‌ത ഒരു പെണ്ണ് തന്‍റെ ഭര്‍ത്താവിന് അന്നു തയ്യാറാക്കിക്കൊടുക്കുന്ന ഭക്ഷണത്തില്‍ ഉപ്പു ചേര്‍ക്കുകയില്ല. ഉപ്പിടാത്ത കഞ്ഞി കുടിക്കുമ്പോള്‍ ഭര്‍ത്താവിനു തന്‍റെ ഭാര്യയുടെ ചെയ്‌തിയെപ്പറ്റി മനസ്സിലാകുമെങ്കിലും, അവന്‍ ഒന്നും മിണ്ടുകയില്ല. വ്യഭിചരിച്ച പെണ്ണു ഭര്‍ത്താവിനു കൊടുക്കുന്ന അന്നത്തില്‍ ഉപ്പിട്ടുപോയാല്‍, ആ ഭര്‍ത്താവിനു ‘ട്സെമ്പോ’ (ദേഹം വീങ്ങി കുരച്ചു ചാകുന്ന ഒരു ദീനം) ബാധിക്കുമെന്നു വിശ്വസിക്കുന്നവരാണ് അങ്കോണികള്‍. തന്‍റെ ഭാര്യ ഒന്നു വ്യഭിചരിച്ചുപോയാലും ട്സെമ്പോയില്‍നിന്നു തന്നെ രക്ഷിച്ചുവല്ലോ എന്നായിരിക്കും ഉപ്പില്ലാത്ത അന്നം കഴിക്കുന്ന ആ കാപ്പിരിക്കണവന്‍റെ ചിന്താഗതി.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...