അബ്ബാസ്‌ ഇബ്ൻ ഫിർനാസ്‌ AD 810 - 887

• ചരിത്രത്തിലെ ആദ്യ വൈമാനികനായി രേഖപ്പെടുത്തിയിട്ടുള്ള ഫിർനാസ്‌ (Firnas) എ. ഡി 810 ൽ ഇന്നത്തെ സ്പെയിനിലെ റോണ്ടയിലാണ്‌ ജനിച്ചത്‌. യന്ത്രവിദ്യാവിദഗ്‌ദൻ, ഭിഷഗ്വരൻ, സംഗീതജ്ഞൻ, കവി എന്ന നിലയിലൊക്കെ പ്രശസ്തിയാർജ്ജിച്ച മഹാനായിരുന്നു അബ്ബാസ്‌ ഇബ്ൻ ഫിർനാസ്‌.

• ഇന്ന് നാം ഉപയോഗിക്കുന്ന കണ്ണട കണ്ട്‌ പിടിക്കുന്നത്‌ പതിമൂന്നാം നൂറ്റാണ്ടിൽ (AD 1286) മാത്രമാണ്‌. ഇതിന്നും നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ വെള്ളെഴുത്തിന്ന് (Presbyopia) പ്രതിവിധിയായി Reading Stone എന്ന സ്‌ഫടികം കണ്ട്‌ പിടിച്ച്‌ കാഴ്ച ശക്തി കുറവുള്ളവർക്ക്‌ ഈ ഗ്ലാസിന്റെ സഹായത്തോടെ വായിക്കാൻ എളുപ്പവിദ്യ ഉപയോഗപ്പെടുത്തിയതും ഫിർനാസ്‌ ആണ്‌.

• 'അൽ മഖത' എന്ന് വിളിച്ചിരുന്ന ആദ്യകാല 'water clock' ന്റെ കണ്ടുപിടിത്തത്തിന്ന് പിന്നിലും ഫിർനാസ്‌ തന്നെ. പാറയിൽ നിന്ന് വെള്ളാരങ്കല്ല് മുറിച്ചെടുക്കാനുള്ള ഒരു യന്ത്രവൈദഗ്ദ്യം വികസിപ്പിക്കുകയും ചെയിതിട്ടുണ്ട്‌ ഇദ്ദേഹം.

• പറവകളെ പോലെ മനുഷ്യനും പറക്കാൻ സാധിക്കുമെന്ന് ഫിർനാസ്‌ വിശ്വസിച്ചു. വളരെക്കാലം പറക്കാനുള്ള വിദ്യ സ്വായത്തമാക്കാൻ അദ്ദേഹം പ്രയത്നിക്കുകയും അതിൽ ഭാഗികമായി വിജയിക്കുകയും ചെയിതു. ദീർഘകാല പഠനത്തിന്ന് ശേഷം പക്ഷികളുടെ തൂവലുകൾ ഉപയോഗിച്ചും മറ്റും ചിറകുകൾ ഉണ്ടാക്കുകയും അത്‌ സ്വന്തം ദേഹത്ത്‌ കെട്ടി വെച്ച്‌ ഉയർന്നൊരു കെട്ടിടത്തിന്ന് മുകളിൽ നിന്ന് പറന്നുയരുകയും ചെയിതു. രാജ്യത്തെ മുഴുവൻ എഴുത്തുകാരെയും ചരിത്രകാരന്മാരെയും ദൃക്‌സാക്ഷിയാക്കിയായിരുന്നു ഈ പ്രകടനം. ചെറിയൊരു ദൂരം മാത്രമാണ്‌ പറക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും മനുഷ്യന്റെ ആദ്യ പറക്കൽ സാഹസമായി ഇത്‌ രേഖപ്പെടുത്തുന്നു. തിരിച്ച്‌ ഭൂമിയിലേക്ക്‌ തൊടുന്ന സമയത്ത്‌ അന്ന് 70 വയസ്സ്‌ പ്രായമുണ്ടായിരുന്ന ഫിർനാസിന്ന് പരുക്ക്‌ പറ്റുകയും ചെയിതു. പക്ഷികളുടെ ലാന്റിംഗ്‌ ടെക്‌നോളജി മനസ്സിലാക്കിയിരുന്നുവെങ്കിലും അത്‌ പ്രയോഗത്തിൽ കൊണ്ട്‌ വരാൻ പറ്റാതെയായത്‌ കാരണമാണ്‌ അപകടം സംഭവിച്ചത്‌.

• ചന്ദ്രന്റെ ദൂരപക്ഷവശത്തുള്ള ഗർത്തത്തിന്ന് 'ഇബ്ൻ ഫിർനാസ്‌ ക്രേറ്റർ' എന്ന് നാമകരണം ചെയിതിട്ടുണ്ട്‌. അത്‌ പോലെ ബഗ്ദാദിലെ 'ഇബ്ൻ ഫിർനാസ്‌' വിമാനത്താവളവും ഇദ്ദേഹത്തിന്റെ സ്മരണാർത്ഥമായാണ്‌ ആ പേരിൽ അറിയപ്പെടുന്നത്‌. 2013 ൽ റോൾസ്‌ റോയ്സ്‌ കാർ തങ്ങളുടെ ഏറ്റവും പുതിയ ഗോസ്റ്റ്‌ മോഡലിൽ ഫിർനാസ്‌ ലിമിറ്റഡ്‌ എഡിഷനും നിരത്തിലിറക്കിയിട്ടുണ്ട്‌.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...