മുലക്കരത്തിന്റേയും തലക്കരത്തിന്റേയും യാഥാർത്ഥ്യം!

മുലക്കരം എന്നാൽ മുലക്കുള്ള കരമോ, തലക്കരം എന്നാൽ തലക്കുള്ളതോ അല്ല.. മുലക്കരത്തിലും സ്ത്രീകളിലും മുല ഉണ്ടെന്നല്ലാതെ, മുലക്കരത്തിന് മാറ് മറയ്ക്കലുമായോ മുലയുമായോ ഇപ്പോൾ ആരോപിക്കപ്പെടുന്നത് പോലുള്ള ബന്ധമൊന്നുമില്ല. പിന്നെയോ?

രാജഭരണം നിലവിലുണ്ടായിരുന്ന കാലത്ത് ജന്മികളും ഭൂവുടമകളും തങ്ങളുടെ ഭൂമിയിൽ കുടിയാന്മാരേയും തൊഴിലാളികളേയും കൊണ്ട് പണിയെടുപ്പിക്കുന്നതിനു വർഷാ വര്ഷം ഖജനാവിലേക്ക് ഒരു നിശ്ചിത തുക കരമായി അടയ്ക്കെണ്ടിയിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും സ്ത്രീകള്ക്കും പുരുഷന്മാര്ക്കും വ്യത്യസ്ത കൂലിയും ആനുകൂല്യങ്ങളും ഉണ്ടായിരുന്നത് കൊണ്ട് സ്ത്രീ തൊഴിലാളികളെത്ര, പുരുഷ തൊഴിലാളികളെത്ര എന്നൊക്കെ തിരിച്ചറിയാനുള്ള മാര്ഗമായി ഉപയോഗിച്ചിരുന്ന വിശേഷണങ്ങൾ ആണ് മുലക്കരം, തലക്കരം എന്നീവ.. ഉദാഹരണത്തിന് ഒരു ജന്മിയുടെ കീഴിൽ 10 പുരുഷന്മാരും 10 സ്ത്രീകളും ഉണ്ടെന്നിരിക്കട്ടെ, സ്ത്രീക്കും പുരുഷനും വ്യത്യസ്ത കരം ആയതു കൊണ്ട് പുരുഷന്മാരെത്ര സ്ത്രീകളെത്ര എന്നിവ രേഖപ്പെടുത്താതിരുന്നാൽ കൊടുക്കേണ്ട കരത്തിൽ പിഴവ് വരും. അങ്ങനെ അവരെ തിരിച്ചറിയുന്നതിന് ഉപയോഗിച്ച വാക്കുകളാണ്, ഇപ്പോൾ പാരയായി മാറിയിട്ടുള്ള മുലക്കരം തലക്കരം എന്നിവ..

മുലക്കരം - മുലയുള്ളത് അത് കൊണ്ട് സ്ത്രീകളെ സൂചിപ്പിക്കുന്നതിനായി മുലക്കരം എന്ന് ഉപയോഗിച്ചു

തലക്കരം - ആണുങ്ങളുടെ പേരില് കൊടുക്കുന്ന കരത്തെ സൂചിപ്പിക്കുന്നു.

അതായത് 10 മുലക്കരം എന്ന് പറഞ്ഞാൽ 10 സ്ത്രീ തൊഴിലാളികൾക്കുള്ള കരം
10 തലക്കരം, 10 പുരുഷ തൊഴിലാളികൾക്കുള്ള കരവും!

മുലക്കരത്തിന്റെയും തലക്കരത്തിന്റെയും കഥ ഇത്രയേ ഉള്ളൂ.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...