കേള്‍ക്കുമ്പോള്‍ തന്നെ അദ്ഭുതം തോന്നുന്നില്ലേ? എന്നാല്‍ അങ്ങനെ ഒരു സംഗതി ഉണ്ട്. ആഫ്രിക്കയിലെ ചില ഉള്‍പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ ഒരു മീന്‍ പിടുത്തം. വരള്‍ച്ചക്കാലം ആകുന്നതോടെ ചില ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ ആളുകള്‍ ഭക്ഷണണത്തിനായി മീന്‍ പിടിക്കാന്‍ ഇറങ്ങും. അതും വെള്ളത്തില്‍ നിന്നല്ല മറിച്ച് വരണ്ടു കിടക്കുന്ന മണ്ണിനടിയില്‍ നിന്നാണ് ഈ മീന്‍ പിടുത്തം. ലങ് ഫിഷ് എന്ന ഇനത്തില്‍പ്പെട്ട മത്സ്യമാണ് ഇത്തരത്തില്‍ മണ്ണിനടിയില്‍ കിടന്നുറങ്ങുന്നത്. ആഴത്തില്‍ കുഴിയെടുത്ത് അവിടെ നിന്നും മീന്‍ പിടിക്കും.
ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഭക്ഷണവും വെള്ളവുമില്ലാതെ തന്നെ അഞ്ചു വര്‍ഷക്കാലം വരെ മണ്ണിനുള്ളില്‍ ജീവിക്കാന്‍ ഇവക്ക് കഴിയുമെന്നതാണ് . ശ്വാസകോശവും ചെകിളയുമുണ്ടിതിന്. വരണ്ടമണ്ണില്‍ കഴിയുമ്പോള്‍ ശ്വസനത്തിനായി ശ്വാസകോശമാണ് ഇവ ഉപയോഗിക്കുക. അതുപോലെ സ്വന്തമായി സൃഷ്ടിക്കുന്ന ആവരണത്തിലാണ് ഇത് മണ്ണിനടിയിൽ വസിക്കുക. സ്വയം സൃഷ്ടിക്കുന്ന ആവരണത്തിനുള്ളിൽ കഴിയുന്ന ലങ്ഫിഷ് ശുദ്ധജലത്തിന്റെ സാമീപ്യം അറിഞ്ഞാൽ മാത്രമാണ് ഉറക്കം വിട്ട് പുറത്ത് വരിക. മണ്ണിൽ കുഴിച്ച് ഈ ആവരണം പൊട്ടിച്ചാണ് ആളുകൾ ഈ മത്സ്യത്തെ പുറത്തെടുക്കുന്നത്. ഈ മീൻ പിടുത്തത്തിന്റെ വീഡിയോ താഴെ കൊടുക്കുന്നു.

No comments:
Post a Comment