മണിപ്പൂരിലെ അത്ര വികസിതമല്ലാത്ത മൊയിറാം ലാംഘായിയിലെ കംഗാതേയി ഗ്രാമത്തിലാണ് മേരികോം 1982 നവംബര്‍ 24ന് ജനിച്ചു.പാവപ്പെട്ട കർഷകത്തൊഴിലാളി കളായിരുന്ന മാങ്‌തെ തോൻപ കോമും അഖാം കോമുമാണ് മേരി കോമിന്റെ മാതാപിതാക്കൾ. കടുത്ത ദാരിദ്ര്യം മൂലം സ്കൂൾ പഠനം ഉപേക്ഷിച്ച്, മാതാപിതാക്കളോടൊപ്പം പാടത്ത് പണിക്കു പോകേണ്ട സാഹചര്യമായിരുന്നു മേരി കോമിന്റേത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്പോർട്‌സിൽ, പ്രത്യേകിച്ച് ഫുട്‌ബോളിൽ മേരി കോം താത്‌പര്യം കാണിച്ചിരുന്നു. എന്നാൽ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോടെ മേരി കോമിന്റെ കായികസ്വപ്നങ്ങളും താത്‌കാലികമായി പൊലിഞ്ഞു. എങ്കിലും ഉള്ളിന്റെ ഉള്ളിൽ തന്റെ സ്വപ്നങ്ങളുടെ കനൽ കെടാതെ സൂക്ഷിക്കാൻ മേരി കോമിനു കഴിഞ്ഞു. സ്‌കൂള്‍ പഠനകാലത്ത് മൂന്ന് തവണയാണ് മേരി കോം സ്‌കൂളുകള്‍ മാറിയത്.
പാടത്ത് പണിചെയ്ത് കഴിഞ്ഞുവരുന്ന നാളുകളിലാണ് മേരി കോമിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം നടന്നത്. 1998-ലെ ഏഷ്യൻ ഗെയിംസിൽ ഡിൻഗോ സിങ്, ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ സംഭവംപ്രചോദനമായി. മേരി കോമിനെ ഏറെ സ്വാധീനിച്ചു. എങ്ങനെയും ഒരു ബോക്സറാവുക എന്ന സ്വപ്നം മേരിയിൽ ഉടലെടുത്തു. കുടുംബത്തിലെ യാഥാസ്ഥിതിക മനോഭാവവും സാമ്പത്തിക പരാധീനതയും മേരിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.
എങ്കിലും ഇഷ്ട കായിക വിനോദത്തില്‍ നിന്നു പിന്തിരിയാതെ ഇരിക്കാനുള്ള നിശ്ചയദാര്‍ഡ്യം മേരിക്ക് ഉണ്ടായിരുന്നു. 2000 ത്തില്‍ ബോക്സിംഗ് പരിശീലിച്ചു തുടങ്ങിയ മേരി അടിസ്ഥാന പാഠങ്ങള്‍ പരിശീലിച്ച് എടുത്തത് പെട്ടെന്നായിരുന്നു.
മാതാപിതാക്കളില്‍ നിന്നും കാര്യങ്ങള്‍ മറച്ച് പിടിച്ചെങ്കിലും 2000 ല്‍ സസ്ഥാന ചാമ്പ്യനായതോടെ കാര്യങ്ങള്‍ പുറത്തായി. പത്രങ്ങളില്‍ പടം വന്നതോടെ മാതാപിതാക്കള്‍ കായിക ഇനത്തില്‍ നിന്നും താരത്തെ പിന്തിരിപ്പിക്കാന്‍ ശ്രമമായി.
എന്നാല്‍ പിന്നീട് താരത്തെ തേടിയെത്തിയത് വിജയപരമ്പര ആണ്. ബംഗാളില്‍ നടന്ന സെവന്ത് ഈസ്റ്റ് ഇന്ത്യ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു. 2000 മുതല്‍ 2005 വരെ അഞ്ച് ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം.
ഹിസാറില്‍ നടന്ന രണ്ടാം ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പ് മുതലാണ് മേരികോമിന്‍റെ അന്താരാഷ്ട്ര സ്വര്‍ണ്ണ നേട്ടം തുടങ്ങുന്നത്. മൂന്നാം ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പിലും താരം തന്നെ കിരീടം നേടി. ലോക പോരാട്ടങ്ങളുടെ റിംഗിലേക്ക് 2001 ല്‍ കയറി.
2001ല്‍ അമേരിക്കയില്‍ നടന്ന ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 48 കിലോ വിഭാഗത്തില്‍ അരങ്ങേറ്റം. അന്ന് 18 കാരിയായിരുന്ന മേരി വെള്ളി നേടി. തുര്‍ക്കി താരം ഹുല്യാ സാഹിനോട് ഫൈനലില്‍ 13-5 നു തോറ്റു.എന്നാല്‍ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ തീവ്രമായി പരിശീലിച്ച മേരി അടുത്ത തവണ തുര്‍ക്കിയിലെ ആന്‍റില്യയില്‍ കിരീടം നേടി.2003ല്‍ ഹിസാറിലെ ഏഷ്യന്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ 46 കിലോയില്‍ കിരീടം നേടി. മഹാബീര്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരത്തില്‍ തോല്‍പ്പിച്ചത് ചൈനീസ് തായ്പ്പേയിയുടെ ചോ സൂ യിന്നെ ആയിരുന്നു. തന്നെ പിന്തിരിയാന്‍ പ്രേരിപ്പിച്ച പിതാവിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു മേരി ഇവിടെ സമ്മാനം സ്വീകരിച്ചത്.
റഷ്യയില്‍ നടന്ന മൂന്നാം വനിതാ ലോക ബോക്‍സിംഗില്‍ 46 കിലോ വിഭാഗം കിരീടം മേരികോം നിലനിര്‍ത്തി. റഷ്യയിലെ പൊഡോള്‍സ്കിലായിരുന്നു മത്സരം.
ബോക്സിംഗില്‍ 2004 മേരിയുടെ നേട്ട വര്‍ഷമായിരുന്നു. നോര്‍വേയില്‍ 46 കിലോ വിഭാഗത്തില്‍ ലോക കിരീടം, 2004 ല്‍ ഹംഗറിയില്‍ നടന്ന വിച്ച് കപ്പ് ടൂര്‍ണമെന്‍റ് കിരീടം, തായ്‌വാനില്‍ ഏഷ്യന്‍ വനിതാ ബോക്സിംഗ് കിരീടം. അങ്ങനെ പോകുന്നു.
2006ല്‍ ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കിരീടം മേരിക്കൊപ്പം നിന്നു. വീനസ് ബോക്‍സ് കപ്പിലെ എതിരാളി റുമാനിയയുടെ സ്റ്റെല്യൂട്ടാ ഡ്യൂട്ടയായിരുന്നു ഇവിടെയും തോറ്റത്. വിജയം നേടിയതിനു ശേഷം മേരികോം റിംഗില്‍ നടത്തിയ മണിപ്പൂരി പരമ്പരാഗത നൃത്തം ആരാധകര്‍ മറക്കാന്‍ ഇടയില്ല.
മേരി കോമിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചുകൊണ്ട്, അവൾ പരിശീലനം ആരംഭിച്ചു. രാത്രി വളരെ വൈകിപ്പോലും മേരി പരിശീലനം തുടർന്നു. വളരെ പെട്ടെന്നുതന്നെ തന്റെ കഴിവു തെളിയിക്കാൻ മേരി കോമിന് കഴിഞ്ഞു. രണ്ടായിരത്തിൽ മേരി കോം ആദ്യമായി വനിതാ ബോക്സിങ് വിഭാഗത്തിൽ ‘ബെസ്റ്റ് ബോക്സർ’ അവാർഡ് നേടിക്കൊണ്ട് വിജയഗാഥയ്ക്ക് തുടക്കം കുറിച്ചു. 2000 മുതൽ 2005 വരെയുള്ള കാലയളവിൽ അഞ്ച് ദേശീയ ചാമ്പ്യൻഷിപ്പുകൾ ഈ വിഭാഗത്തിൽ മേരി കോം സ്വന്തമാക്കി. 2002, 2005, 2006 വർഷങ്ങളിൽ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് അവളെ തേടിയെത്തി. 2009-ൽ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വർണമെഡൽ നേടിക്കൊണ്ട് മേരി ഒരിക്കൽക്കൂടി തന്റെ കരുത്ത് തെളിയിച്ചു.2010-ൽ കസാഖിസ്താനിൽ നടന്ന ഏഷ്യൻ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിലും മേരി പൊന്നണിഞ്ഞു.2012-ലെ സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിക്കൊണ്ട് ഇന്ത്യാ ചരിത്രത്തിൽത്തന്നെ ഇടം നേടാൻ മേരി കോമിന് കഴിഞ്ഞു.തന്റെ ഭാര വിഭാഗത്തില്‍ മത്സരമില്ലാത്തതിനാല്‍ ഉയര്‍ന്ന ഭാര വിഭാഗത്തിലായിരുന്നു അന്ന് മേരിക്ക് മത്സരിക്കേണ്ടി വന്നത്2013 ല്‍ ആണ് മേരി മൂന്നാമത്തെ കുട്ടിക്ക് ജന്‍മം നല്‍കിയത്. ഒരു വര്‍ഷം പോലും തികഞ്ഞില്ല 2014 ഏഷ്യൻ ഗെയിംസിലും മേരി കോം സ്വർണം നേടി. .അഞ്ച് തവണ ലോക ചാമ്പ്യന്‍ അഞ്ച് തവണയാണ് മേരികോം വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യനായത്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോര്‍ഡ്.
2003 ല്‍ അര്‍ജ്ജുന അവാര്‍ഡ് 2009-ൽ രാജീവ്‌ഗാന്ധി ഖേൽരത്ന അവാർഡും2010 പത്മശ്രീയും2013 ല്‍ പത്മഭൂഷണ്‍ എന്നിവ നല്‍കി രാജ്യം
മേരി കോമിന് ആദരിച്ചു. ഫുട്ബോള്‍ കളിക്കാരനായ കരുങ് ഓണ്‍ലര്‍ ആണ് മേരിയുടെ ഭര്‍ത്താവ്. 2005 ല്‍ ആയിരുന്നു വിവാഹം. മൂന്ന് ആണ്‍കുട്ടികളാണിവര്‍ക്ക്. മേരി 2016 ഏപ്രിലില്‍ രാജ്യസഭാഎം പിയായി രാഷ്ട്രപതി നാമ നിര്‍ദേശം ചെയ്തു.
പുരുഷന്മാരുടെ മാത്രം സാമ്രാജ്യം എന്നു വിശ്വസിച്ചു വന്ന ബോക്സിങ് മേഖലയിൽ ഒരു ഗ്രാമീണ ഗോത്ര വർഗ പെൺകുട്ടി കടന്നുവരികയെന്നതും വെന്നിക്കൊടി പാറിക്കുക എന്നതും നിസ്സാരമായ ഒരു കാര്യമല്ല. നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് മേരി കോം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്. മെട്രിക്കുലേഷന്‍ പാസ്സായില്ല. ഇതിനിടയിൽ തന്റെ മുടങ്ങിയ പഠനം പ്രൈവറ്റായി തുടരാനും ഓപ്പണ്‍ സ്‌കൂളില്‍ പരീക്ഷയെഴുതി പാസായി. പിന്നീട് ചുരാചന്ദ്പുര്‍ കോളേജില്‍ നിന്ന് ഒടുവിൽ ബിരുദം നേടാനും മേരി കോമിന് കഴിഞ്ഞു എന്നത് അവരുടെ കഠിനാദ്ധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും തെളിവാണ്. ഇന്ന് അനേകം കുട്ടികളെ ഈ മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവരാനുള്ള പരിശീലനവും മേരി കോം നൽകി വരുന്നുണ്ട്. ഒപ്പം, മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളിലും സജീവമായി പങ്കാളിയായിക്കൊണ്ട് തന്റെ സാമൂഹിക പ്രതിബദ്ധതയും മേരി കോം തെളിയിച്ചിട്ടുണ്ട്.
തന്റെ ആത്മകഥയ്ക്ക് മേരി നൽകിയ പേര് ‘അൺ ബ്രേക്കബിൾ’ എന്നാണ് ജീവിതത്തിലും താൻ അങ്ങനെതന്നെയാണെന്ന് അവർ തെളിയിക്കുകയും ചെയ്തു. മേരി കോമിന്റെ ജീവിത കഥയാണ് അവരുടെ അതേ പേരില്‍ സഞ്ജയ് ലീല ബന്‍സാരി സിനിമയാക്കിയത്. ഒമങ് കുമാറാണ് സിനിമ സംവിധാനം ചെയ്തത്. പ്രിയങ്ക ചോപ്രയാണ് മേരി കോമിനെ അവതരിപ്പിച്ചത്. അഭേദ്യം.. അതേ, മേരി കോമിന്റെ ജീവിതം അങ്ങനെ തന്നെയാണ്.

No comments:
Post a Comment