താജ്മഹലില്‍ നിന്നും 2 km അകലയാണ് ആഗ്ര കോട്ട. മുഗള്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരം. 92 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വലിയൊരു കോട്ട. ചരിത്രങ്ങള്‍ പറയുന്നത് ഈ കോട്ട മുഗള്‍ രാജാക്കാന്‍ മാര്‍ക്കും വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ രജപുത്രന്‍ പണി കഴിപ്പിച്ചതെന്നാണ്. പിന്നീട് ഈ രാജാവില്‍ നിന്ന് ഇബ്രാഹീം ലോദിയുടെ അച്ഛന്‍ സിക്കന്ദര്‍ ലോദി കൈപറ്റുകയും ആഗ്രയിലേക്ക് ഭരണ തലസ്ഥാനം മാറുകയും ചെയ്തു. പിന്നീടു ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍ മുഗള്‍ രാജാവ് ബാബറിന്റെ വിജയത്തോടെ ഈ കോട്ട ബാബറിന്റെ കയ്യില്‍ വന്നുപെടുകയും ചെയ്തു. പിന്നീട് ബാബര്‍ മുതല്‍ ഔറംഗസീബ് വരെ ഈ കോട്ടയില്‍ താമസിക്കുകയും, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടത്രേ. ഇതിനിടയില്‍ രണ്ടാം പാനിപ്പറ്റ് യുദ്ധത്തോടെ ഹുമയൂണില്‍ നിന്നും ഈ കോട്ട നഷ്ട്ടപ്പെടുകയും പിന്നീട് അക്ബര്‍ അത് തിരിച്ചു പിടിച്ചു ഭരണ കേന്ദ്രം ദില്ലിയില്‍ നിന്ന് ആഗ്രയിലേക്ക് മാറ്റുകയും ചെയ്തു. ഷാജഹാന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതും, കോട്ട ഇന്ന് കാണുന്ന രൂപത്തില്‍ രൂപപ്പെട്ടതും.
ഒരു തരം ചുവന്ന കല്ലുകൊണ്ടാണ് ഈ കോട്ടയുടെ ഏറെ ഭാഗവും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. വളരെ മോശം അവസ്ഥയില്‍ കിടന്നിരുന്ന കോട്ടയെ അക്ബറിന്റെ കാലത്ത് ചുവന്ന കല്ല് കൊണ്ട് പുനര്‍ നിര്‍മാണം ചെയ്തു. എന്നാല്‍ പേര മകന്‍ ഷാജഹാന്‍ വീണ്ടും മോടി കൂട്ടാനായി വെള്ള മാര്‍ബിള്‍ പാകുകയും, വീണ്ടും കുറെ ഭാഗം കെട്ടിപ്പൊക്കുകയും ചെയ്തു.
ഉള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു മുമ്പായി രണ്ടു കിടങ്ങുകള്‍ ഉണ്ട്. രണ്ടും സുരക്ഷാ ഉദ്ദേശത്തോടെ ഉണ്ടാക്കിയതാണത്രെ. കൂടെയുണ്ടായിരുന്ന ഗൈഡ് , ഹരീഷ് കുമാര്‍ ആണ് വിശദാംശങ്ങള്‍ തന്നത്. ഇതില്‍ ആദ്യത്തെ കിടങ്ങില്‍ വെള്ളവും, അതില്‍ മനുഷ്യരെ തിന്നുന്ന മുതലകളും ഉണ്ടായിരുന്നത്രേ. രണ്ടാമത്തെ കിടങ്ങ് വന്യ മൃഗങ്ങള്‍ക്കുള്ളതായിരുന്നു. ആദ്യത്തെ കിടങ്ങ് ചാടി അക്രമത്തിനു വരുന്ന ശത്രുക്കളെ ഇവിടെ വന്യ മൃഗങ്ങള്‍ നേരിടുന്നു. അതും കഴിഞ്ഞാണ് പ്രധാന പ്രവേശന കവാടം. മൂന്നു പ്രവേശന കവാടമാണ് കോട്ടക്കുള്ളത്. ഒന്ന് യമുനാ നദിയിലേക്ക് തുറക്കുന്നു. അക്കാലത്തു യമുനാ നദി കൊട്ടയോടു അരികു പറ്റിയാണ് ഒഴികിയിരുന്നതത്രേ. ഇന്ന് പക്ഷെ ചുരുങ്ങി ചുരുങ്ങി ദൂരേക്ക് മാറി ഒഴുകുന്നു. ഇടയില്‍ റോഡും വന്നു. രണ്ടാമത്തെ ഗേറ്റ്, അമര്‍ സിംഗ് ഗേറ്റ്. അമര്‍ സിംഗ് രാത്തോറിന്റെ പേരില്‍ അറിയപ്പെടുന്നു. പണ്ടിത് അക്ബരി ഗേറ്റ് എന്നും അറിയപ്പെട്ടിരുന്നത്രേ. പിന്നീട്ബ്രിട്ടീഷുകാർ ഈ ഗേറ്റിനെ അമർ സിംഗ് ഗേറ്റ് എന്ന് വിളിച്ചത്രേ. ഈ ഗേറ്റിലൂടെ യാണ് സന്ദര്‍ശകരുടെ പ്രവേശനം. മൂന്നാം ഗേറ്റ് ഡല്‍ഹി ഗേറ്റ്. അടുത്തുള്ള പട്ടണത്തിലേക്ക് തുറക്കുന്ന രീതിയിലാണ് ഈ ഗേറ്റ്. ഇന്ന് ആ ഗേറ്റ് പൂര്‍ണമായും ഭാരത കര സേനയുടെ അധീനതയില്‍ ആണ്. കാരണം, കോട്ടയുടെ75% ഇന്ന് ഭാരത സേനയുടെ കയ്യിലാണ്. ഓരോ രാജവംശം മാറി മാറി ഭരിച്ചപ്പോഴും അതതു വിഭാഗത്തിന്‍റെ സേനയുടെ അധീനതയിലായിരുന്നത്രെ അത്രയും ഭാഗം. മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചപ്പോഴും ആ സ്ഥലം ഒഴിച്ച് ബാകിയുള്ള 25% സ്ഥലമായിരുന്നു അവരുടെ വസ സ്ഥലം. ബാകിയുള്ളത് അവരുടെ സേനയുടെ അധീനതയില്‍ ആയിരുന്നത്രെ. അതുകൊണ്ട് തന്നെ ആ ഭാഗത്തിനു സന്ദര്‍ശനാനുവാദം ഇല്ല.
ഗൈഡിന്റെ കൂടെ ഞങ്ങള്‍ അമര്‍ സിംഗ് ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി. ചരിഞ്ഞ പ്രതലത്തിലൂടെ നടന്നു കയറുമ്പോള്‍ ഗൈഡ് പറഞ്ഞു, ചരിഞ്ഞു പ്രതലവും സുരക്ഷാ ഉദ്ദേശത്തോടെ നിര്‍മിച്ചതാണത്രെ. രണ്ടു ഭാഗത്തും ചരിഞ്ഞ മതിലും കാണാം, ആ മതില്‍ സൂക്ഷിച്ചു നോക്കിയാല്‍ താഴോട്ട് നീളുന്ന ചെറിയ ചാലുകള്‍ കാണാം. രണ്ടു കിടങ്ങും ഭേദിച്ച് കടന്നു വരുന്ന ശത്രുക്കളെ തുരത്താന്‍ മതിലിനു പിന്നില്‍ ഒളിഞ്ഞിരിന്നിരുന്ന ഭടന്മാര്‍ ചുട്ട എണ്ണ ഒഴിക്കുമായിരുന്നത്രേ. അതുപോലെ മുകളില്‍ നിന്ന് ചരിഞ്ഞ പ്രതലത്തിലൂടെ വലിയ ഉരുളന്‍ കല്ലുകള്‍ ഉരുട്ടി വിടുമായിരുന്നത്രേ. ഇതെല്ലാം ഗൈഡിന്റെ ഭാവനയില്‍ വിരിഞ്ഞ വിവരങ്ങളാണോ എന്നറിയില്ല. പക്ഷെ കേട്ടിട്ടും കണ്ടിട്ടും വിശ്വസ യോഗ്യമാണ്. എന്തായാലും അപാര ബുദ്ധിയാണ് ഈ കോട്ടയുടെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
കോട്ടയുടെ ഉള്ളില്‍ ഒരു ഭാഗം നശിപ്പിച്ച നിലയില്‍ കാണപ്പെടുന്നു. ഈ ഭാഗം അക്ബറിന്റെ കൊട്ടാരമായിരുന്നെന്നും അത് ബ്രിട്ടീഷ്‌കാര്‍ തകര്‍ത്ത താണെന്നുമാണ് ഗൈഡിന്റെ ഭാഷ്യം. എന്തായാലും അകത്തേക്ക് പോവും തോറും കോട്ട കൂടുതല്‍ കഥകള്‍ പറയുന്നുണ്ടായിരുന്നു. അക്ബറിന്റെ ലിവിംഗ് റൂമും ദര്‍ബാറും, അങ്ങനെയങ്ങനെ പോവുന്നു കാഴ്ചകള്‍
ജലാലുദ്ധീന്‍ എന്ന അക്ബര്‍ രാജാവ് നിരക്ഷനായിരുന്നെങ്കിലും മകന്‍ ജാഹാഗീറിന്റെ വിദ്യാഭ്യാസത്തില്‍ അദ്ദേഹം വളരെ തല്‍പരനായിരുന്നു. വലിയ അധ്യാപകരുടെ കീഴില്‍ മകനെ പഠിപ്പിക്കുക മാത്രമല്ല, ജഹാംഗീറിന് വേണ്ടി ഒരു വലിയ പുസ്തകാലയം തന്നെ കോട്ടയില്‍ അക്ബര്‍ ഒരുക്കിയിരിക്കുന്നു. വളരെ വിപുലമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന പുസ്തകാലയത്തില്‍ വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നെന്ന് ഗൈഡ് പറയുന്നു. ഈ പുസ്തകള്‍ ഇപ്പോള്‍ ഏതോ ഒരു പുരാവസ്തു കേന്ദ്രത്തില്‍ സൂക്ഷിചിട്ടുണ്ടെന്നും അയാള്‍ പറയുന്നു. എന്തായാലും ജഹാഗീര്‍ വിദ്യ സമ്പന്നനായിരുന്നെന്നു ഇതില്‍ നിന്ന് വ്യക്തമാവുന്നു.
കോട്ടയുടെ അകത്തളില്‍ കാണുന്ന കൊത്തുപണികളും ആര്‍ക്കിറെക്ച്ചരും അത്ഭുതപ്പെടുത്തുന്നതാണ്. പാഴ്ജല സംസ്കരണ വിദ്യയും, ഒരു A C യും ഇല്ലാതെ സമ്മര്‍ ഹൗസ് ഇല്‍ ആസൂത്രണം ചെയ്തിട്ടുള്ള cooling affect ഉം കാണുമ്പോള്‍ അന്നത്തെ ആര്‍കിറെക്ച്ചറിനെ തൊഴുതു പോവും. മേല്‍കൂരകളിലും ചുമരുകളിലും കാണുന്ന കൊത്തുപണികള്‍ക്ക് പച്ചക്കറി ച്ചാറു കൊണ്ടും ചിലയിടങ്ങളില്‍ സ്വര്‍ണം കൊണ്ടും അലങ്കരിച്ചിരിക്കുന്നു. സ്വര്‍ണത്തിന്‍റെ അവശേഷിപ്പുകള്‍ വളരെ അപൂര്‍വ്വം സ്ഥലങ്ങളിലേ ഉള്ളൂ... ചുരണ്ടിയെടുത്ത പാടുകള്‍ അവശേഷിക്കുന്നു. വലിയ സ്വത്ത്, സ്വര്‍ണമായും, അല്ലാതെയും വെള്ളക്കാര്‍ കോട്ടയില്‍ നിന്നും അടിച്ചെടുത്തിട്ടുണ്ടത്രേ. വെള്ളക്കാര്‍ വരുന്നതിനും മുമ്പ് മുഗളന്മാര്‍ തന്നെ ഒരുപാട് നശിപ്പിച്ചിട്ടുണ്ടെന്നു ചരിത്രം പറയുന്നു.
കോട്ടയുടെ ചില ഭാഗങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ജോദ അക്ബര്‍ എന്ന സിനിമയുടെ പല ഭാഗങ്ങളും ഓര്‍ത്തുപോയി. സിനിമയില്‍ അക്ബര്‍ രാജാവ് ഇരിക്കുന്ന ദിവാനി ആമും, ദിവാനി ഖാസും എല്ലാം നേരില്‍ കാണുന്നു. ദിവാനി ആം എന്നാല്‍ പൊതു സഭയായും, ദിവാനി ഖാസ് എന്നാല്‍ രാജ്യ സഭയായും കണക്കാക്കപ്പെടുന്നു. അതായത്, സാധാരണക്കാരുമായി രാജാവ് കൂടിക്കാഴ്ച നടത്തുന്ന സ്ഥലം ദിവാനി ആമും, മന്ത്രിമാരും, തുല്യ പദവി യിലുള്ള ഉന്നതരും രാജാവുമായി കൂടികാഴ്ച നടത്തുന്ന സ്ഥലം ദിവാനി ഖാസും ആയി പരിഗണിക്കപ്പെട്ടിരുന്നു. കൂടാതെ ഷാജഹാന്റെ രണ്ടു പെണ്മക്കളായ രോഷ്നാരയും, ജഹന്നാരയുടെയും സ്വര്‍ണ പവലിയനുകള്‍ ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രത്യേക റൂമിന് രണ്ടു വശത്തായി സ്ഥിതി ചെയ്യുന്നു. ഈ പവലിയനുകള്‍ ഒറ്റ നോട്ടത്തില്‍ പല്ലകിന്റെ രൂപത്തിലാണ്. മേല്‍ക്കൂര മുഴുവന്‍ സ്വര്‍ണത്തില്‍ പണിതതായിരുന്നത്രേ. ആ സ്വര്‍ണ മേല്‍കൂര സുരക്ഷാ ഉദ്ദേശ ത്തോടെ ഇളക്കി മാറ്റുകയും പകരം ഭ്രാസു കൊണ്ട് മേല്‍കൂര പണിയുകയും ചെയ്തിരിക്കുന്നു. ഇതുകൂടാതെ മോത്തി മസ്ജിദ്( രാജകുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച പള്ളി), പെണ്ണുങ്ങള്‍ക്ക് മാത്രം വേണ്ടിയുള്ള പള്ളി, മിന മസ്ജിദ് എന്നിവയും ഷാജഹാന്റെ സംഭാവനകള്‍ ആണത്രേ. രസകരമായ മറ്റു കാഴ്ചകള്‍ മുന്തിരി തോട്ടവും, വലിയ മത്സ്യ തടാകവുമാണ് (മാച്ചി ഭവന്‍). ഈ മാച്ചി ഭവന്റെ രണ്ടു എതിര്‍ വശങ്ങളില്‍ ഇരുന്നു മുംതാസും ഷാജഹാനും ചൂണ്ടയിടല്‍ മത്സരം നടത്താറുണ്ടായിരുന്നത്രേ.. ഇപ്പോള്‍ അതെല്ലാം വരണ്ടു കിടക്കുന്നു.
കോട്ടയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലം എന്ന് പറയാവുന്നതും ഷാജഹാന്‍റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലം എന്ന് വിശേഷിക്കാവുന്നതുമായ ഒരിടമാണ് മുസ്സമന്‍ ബുര്‍ജ്. ഇത് ഷാജഹാന്‍ തന്‍റെ പ്രിയ പത്നി മുംതാസിനു വേണ്ടി നിര്‍മിച്ചതാണെന്നും പിന്നീട് ഇവിടെയാണ് ഷാജഹാനെ തടവറയില്‍ പാര്‍പ്പിക്കപ്പെട്ടത് എന്നും ചരിത്രം പറയുന്നു. ഈ ഏരിയ യുടെ പ്രധാന പ്രത്യേകത താജ്മഹാലുമായി ഇത് മുഖാമുഖം നില്‍ക്കുന്നു എന്നതാണ്. സൂക്ഷമമായ കൊത്തുപണികള്‍ കൊണ്ടും വിലകൂടിയ മാര്‍ബിള്‍ കൊണ്ടും ഈ സ്ഥലം അലങ്കരിച്ചിരിക്കുന്നു. ഓരംഗസീബിന്റെ കാലത്ത് തന്‍റെ പിതാവ് ഷാജഹാനെയും, ഷാജഹാനെ പിന്തുണച്ച സഹോദരി ജഹനാരയെയും ഓരംഗസീബ് ഏതാണ്ട് പത്തു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചു വെന്നും, ഈ ദിവസങ്ങളില്‍ ദൂരെ കാണുന്ന താജ്മഹല്‍ നോക്കി, മരണപ്പെട്ടുപോയ തന്‍റെ പ്രിയ പത്നി മുംതാസിനെ ഓര്‍ത്തു കൊണ്ട് ഷാജഹാന്‍ തുടര്‍ച്ചയായി കണ്ണ്നീര്‍ പൊഴി ക്കാരുണ്ടായിരുന്നെന്നും അങ്ങനെ കാലക്രമേണ അദ്ദേഹത്തിന്റെ കാഴ്ച നഷ്ട്ടപ്പെട്ടു എന്നുമാണ് ചരിത്രം. എന്തായാലും ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍. എത്ര വലിയ മാര്‍ബിള്‍ കൊട്ടാരത്തിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണല്ലോ.

No comments:
Post a Comment